നരഭോജികള്‍ വെറുതേയല്ല,മനുഷ്യസൂപ്പുണ്ടാക്കും ഗോത്രം

Posted By:
Subscribe to Boldsky

നരഭോജികളെക്കുറിച്ച് നിരവധി കഥകള്‍ നാം കേട്ടിട്ടുണ്ട്. മനുഷ്യമാംസം ഭക്ഷിക്കുന്ന ഇവര്‍ എന്നും മനുഷ്യന് പേടി സ്വപ്‌നം തന്നെയാണ്. ആമസോണ്‍ കാടുകളിലാണ് നരഭോജികള്‍ ഉള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ധനാകര്‍ഷണ രഹസ്യം ഈ ചെടിയില്‍

ഇവരില്‍ തന്നെ യനോമാമി എന്ന വിഭാഗത്തില്‍ പെട്ടവരാണ് ഏറ്റവും അപകടകരം. മനുഷ്യനെ ജീവനോടെ പുഴുങ്ങി സൂപ്പ് ഉണ്ടാക്കുന്നവരാണ് ഇവര്‍ എന്നാണ് രേഖകളും പഠനങ്ങളും സൂചിപ്പിയ്ക്കുന്നത്. ഇവരെക്കുറിച്ച് വളരെ രസകരമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. വെള്ളം അകറ്റി നിര്‍ത്തും നിര്‍ഭാഗ്യത്തെ

 മരിച്ചവരുടെ ചാരം

മരിച്ചവരുടെ ചാരം

മരിച്ചവരെ ദഹിപ്പിച്ച ചാരം കഴിയ്ക്കുന്നവരാണ് ഇവര്‍. അവരുടെ പ്രിയപ്പെട്ടവര്‍ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പരലോകത്ത് ആത്മശാന്തി ലഭിയ്ക്കുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത് എന്നതാണ് ഇവരുടെ ഭാഷ്യം.

ആരാണ് യനോമാമി വിഭാഗം

ആരാണ് യനോമാമി വിഭാഗം

ആമസോണ്‍ മഴക്കാടുകളില്‍ 200-250 ഗ്രാമങ്ങളായി നീണ്ട് കിടക്കുന്നതാണ് ഇവരുടെ വിഭാഗം. മനുഷ്യമാംസം കൊണ്ടും അവരുടെ ചാരം കൊണ്ടും സൂപ്പ് ഉണ്ടാക്കി കുടിയ്ക്കുന്നതാണ് ഇവരുടെ പ്രധാനപ്പെട്ട ആചാരങ്ങളില്‍ ഒന്ന്.

വിശ്വാസം അതിങ്ങനെ

വിശ്വാസം അതിങ്ങനെ

ഇവര്‍ ഒരിക്കലും മരണത്തില്‍ വിശ്വസിക്കുന്നില്ല. പകരം ഇവരുടെ വിശ്വാസം മറ്റു ഗോത്രങ്ങളില്‍ നിന്ന് അവരെ ആക്രമിക്കാനായി ഒരു ദുഷ്ടശക്തിയെ അയക്കുമെന്നും ഇതിനെ പ്രതിരോധിയ്ക്കാനുള്ള ശക്തിയ്ക്കായാണ് ഇത്തരത്തില്‍ മനുഷ്യസൂപ്പ് ഉണ്ടാക്കുന്നത് എന്നാണ് വിശ്വാസം.

 ചാരം കൊണ്ടു വരുന്നത്

ചാരം കൊണ്ടു വരുന്നത്

എന്നാല്‍ ഇത്തരത്തില്‍ മരിച്ചവരില്‍ നിന്നുണ്ടാക്കുന്ന ചാരം ഇവര്‍ക്ക് എല്ലാ വിധത്തിലുള്ള ഭാഗ്യവും കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. വരും തലമുറയ്ക്ക് വരെ അതിന്റെ അനുഗ്രഹം കിട്ടും എന്നാണ് വിശ്വാസം.

 സൂപ്പ് ഉണ്ടാക്കുന്ന വിധം

സൂപ്പ് ഉണ്ടാക്കുന്ന വിധം

ഇവര്‍ സൂപ്പ് ഉണ്ടാക്കുന്ന വിധം വളരെ പ്രയാസകരമാണ്. മരണശേഷം മൃതദേദം പല തരത്തിലുള്ള ഇലകളാല്‍ പൊതിയുന്നു. ഇത് മണ്ണിനടിയില്‍ കുഴിച്ചിടുന്നു. 45 ദിവസത്തിനു ശേഷം ഇതില്‍ നിന്നും വേര്‍പെട്ട എല്ലിന്‍ കഷ്ണങ്ങള്‍ സംസ്‌കരിക്കുന്നു. ഇങ്ങനെ കിട്ടുന്ന ചാരമാണ് സൂപ്പും മറ്റ് പഴങ്ങളും ചേര്‍ത്ത് സൂപ്പ് ആക്കി മാറ്റുന്നത്.

നിര്‍ബന്ധമായും കുടിച്ചിരിയ്ക്കണം

നിര്‍ബന്ധമായും കുടിച്ചിരിയ്ക്കണം

ഗോത്രവിഭാഗത്തില്‍ പെട്ട ചെറിയ കുട്ടികള്‍ വരെ ഈ സൂപ്പ് കുടിയ്ക്കണം എന്നുള്ളതാണ് കാര്യം. അത് മാത്രമല്ല ഒറ്റയിരുപ്പില്‍ തന്നെ സൂപ്പ് കുടിയ്ക്കണം എന്നാണ് ഇവരുടെ നിര്‍ബന്ധവും.

English summary

The Story Of Yanomami Tribal People Who Drink Human Soup

This is the story of the “Yanomami tribal people” who drink human soup! Read the spine-chilling story, here!