വെള്ളം അകറ്റി നിര്‍ത്തും നിര്‍ഭാഗ്യത്തെ

Posted By:
Subscribe to Boldsky

ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ കളിക്കളമാണ് ജീവിതം. ജീവിതത്തില്‍ നിരവധി ഘട്ടങ്ങളുണ്ടാകും ഭാഗ്യവും നിര്‍ഭാഗ്യവും പരീക്ഷിക്കാന്‍. നിര്‍ഭാഗ്യത്തിന്റെ വഴിയില്‍ കുടുങ്ങുന്നവര്‍ക്ക് ഇനി അല്‍പം വെള്ളത്തിലൂടെ നിങ്ങളുടെ നിര്‍ഭാഗ്യത്തെ ദൂരെക്കളയാം.

നിങ്ങള്‍ക്കു ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍ വെള്ളത്തിലൂടെ കഴിയും. വെള്ളം ഉപയോഗിച്ച് എങ്ങനെ നമ്മുടെ നിര്‍ഭാഗ്യത്തെ ഒഴിവാക്കി ഭാഗ്യത്തെ ക്ഷണിച്ചു വരുത്താം എന്ന് നോക്കാം.

നിമിഷ നേരം കൊണ്ട് മാറും

നിമിഷ നേരം കൊണ്ട് മാറും

ഒരു പാത്രത്തില്‍ വെള്ളം നിറച്ച് അത് അശോക മരത്തിന്റേയോ മാവിന്റേയോ കീഴില്‍ കൊണ്ട് ചെന്ന് വെയ്ക്കുക. വിഷ്ണു മന്ത്രം ചൊല്ലി ഈ വെള്ളം മാവിന്റേയോ അശോകത്തിന്റേയോ ചുവട്ടിലേക്ക് തെറിപ്പിക്കുക. ഇത് നെഗറ്റീവ് എനര്‍ജിയെ പാടേ ഇല്ലാതാക്കുന്നു.

 ദുഷ്ടശക്തികള്‍

ദുഷ്ടശക്തികള്‍

ഉപ്പ് ചേര്‍ത്ത് ഒരു ഉരുളിയില്‍ വെള്ളമെടുത്ത് വീടിന്റെ പൂമുഖത്ത് വെയ്ക്കുക. ഒരു രാത്രി മുഴുവന്‍ ഇത്തരത്തില്‍ വെയ്ക്കാം. അടുത്ത ദിവസം രാവിലെ വെള്ളം മാറ്റാന്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ മൂന്ന് ദിവസം ചെയ്താല്‍ അത് നിങ്ങളുടെ വീട്ടിലെ ദുഷ്ടശക്തികളുടെ പ്രവര്‍ത്തനത്തേയും നെഗറ്റീവ് എനര്‍ജിയേയും ഇല്ലാതാക്കുന്നു.

കുന്തിരിക്കം

കുന്തിരിക്കം

എല്ലാ വൈകുന്നേരങ്ങളിലും ചാണകത്തോടൊപ്പം കുന്തിരിക്കം വീടിന്റെ കോര്‍ണറില്‍ വെച്ച് കത്തിയ്ക്കാം. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കും.

കര്‍പ്പൂരവും നെയ്യും

കര്‍പ്പൂരവും നെയ്യും

കര്‍പ്പൂരവും നെയ്യും വീടിന്റെ പൂമുഖപ്പടിയില്‍ വെച്ച് കത്തിയ്ക്കാം. ഇത് ജ്യേഷ്ഠാഭഗവതിയെ അകറ്റുകയും ശ്രീലക്ഷ്മിയെ കുടിയിരുത്തുകയും ചെയ്യും.

വലംപിരിശംഖ്

വലംപിരിശംഖ്

വലംപിരിശംഖ് ആണ് മറ്റൊന്ന്. ഇതിനുള്ളില്‍ വെള്ളം നിറച്ച് വീടിന്റെ ഓരോ മൂലയിലും തളിയ്ക്കാം. ഇത് വീട്ടിലൊളിച്ചിരിയ്ക്കുന്ന നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കും.

ഉപ്പിലെ പ്രയോഗം

ഉപ്പിലെ പ്രയോഗം

അല്‍പം ഉപ്പെടുത്ത് ഒരു പേപ്പറില്‍ വെച്ച് വീടിന്റെ ഓരോ മൂലയ്ക്കും ഇത് കൊണ്ട് വെയ്ക്കുക. പിറ്റേ ദിവസം രാവിലെ ആരോടും മിണ്ടാതെ ഈ ഉപ്പ് ഒഴുകുന്ന വെള്ളത്തില്‍ കളയുക.

 മരിച്ചവരുടെ ഫോട്ടോ

മരിച്ചവരുടെ ഫോട്ടോ

മരിച്ചവരുടെ ഫോട്ടെ പല വീടുകളലും പലയിടത്തായി സ്ഥാപിച്ചിട്ടുണ്ടാകും. എന്നാല്‍ ഇതെല്ലാം കൂടി വീട്ടില്‍ നിന്നും കയറി വരുന്ന പൂമുഖത്തായി സ്ഥാപിയ്ക്കാം. ഇത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു.

English summary

Water remedy to diminish negative energy

Ward off Bad luck and negativity from your life, by simply using Water read on.
Story first published: Tuesday, December 20, 2016, 13:43 [IST]
Subscribe Newsletter