സാമുദ്രിക ശാസ്ത്രം പറയുന്ന പുരുഷഭാഗ്യ ലക്ഷണം

Posted By:
Subscribe to Boldsky

സാമുദ്രിക ശാസ്ത്ര പ്രകാരം ശരീരശാസ്ത്ര ലക്ഷണങ്ങള്‍ വച്ച് നമ്മുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം. ഒരു വ്യക്തിയുടെ ശരീരത്തിന്റെ ലക്ഷണശാസ്ത്രത്തെയാണ് സാമുദ്രിക ശാസ്ത്രം എന്ന് പറയുന്നത്. ലക്ഷണശാസ്ത്രം തന്നെയാണ് ഇവിടേയും പ്രതിപാദിക്കപ്പെടുന്നത്. ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ, സമ്പത്ത് തേടി വരും

ലക്ഷണമൊത്ത കണ്ണ്, മൂക്ക് വിരിഞ്ഞ നെഞ്ച് എന്നിങ്ങനെ പുരുഷന്റെ ശരീര ലക്ഷണങ്ങളെക്കുറിച്ച് പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. പലപ്പോഴും ഭാഗ്യ നിര്‍ഭാഗ്യങ്ങളും ഇത്തരത്തില്‍ സാമുദ്രിക ശാസ്ത്രത്തില്‍ ഒളിച്ച് കിടക്കുന്നുണ്ട്. അവ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. ഇവ കൈകൊണ്ട് തൊടരുത്, കടുത്ത ദാരിദ്ര്യമാണ് ഫലം

മൂക്കിന്റെ ലക്ഷണം

മൂക്കിന്റെ ലക്ഷണം

നീണ്ട മൂക്കുള്ള പുരുഷന്‍മാര്‍ ഭാഗ്യന്വേഷികളായിരിക്കും. എന്നാല്‍ ഇവര്‍ തിരഞ്ഞ് ചെല്ലാതെ തന്നെ ഭാഗ്യം ഇവരെ തേടിയെത്തും എന്നുള്ളതാണ് സത്യം. ഒരു മേഖലയിലും പരാജയം ഇവര്‍ക്ക് അനുഭവിക്കേണ്ടി വരില്ല.

 വിരിഞ്ഞ നെഞ്ച്

വിരിഞ്ഞ നെഞ്ച്

വിരിഞ്ഞ നെഞ്ചുള്ള പുരുഷന്‍മാര്‍ക്ക് ആരാധകര്‍ കൂടുതലായിരിക്കും. എന്നാല്‍ അതിലുപരി കൈവെയ്ക്കുന്ന എല്ലാ കാര്യങ്ങളിലും വിജയം ഇവര്‍ക്കൊപ്പം തന്നെയായിരിക്കും.

 ചെറിയ ചുണ്ട്

ചെറിയ ചുണ്ട്

പുരുഷന് ചെറിയ ചുണ്ടാണ് എപ്പോഴും ഭാഗ്യം കൊണ്ട് വരുന്നത്. സാമുദ്രിക ശാസ്ത്രമനുസരിച്ച് ചെറിയ ചുണ്ടുള്ള പുരുഷന്‍മാര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ട അവസ്ഥ ഒരിക്കലും ഉണ്ടാവില്ല.

വലംപിരി ചുഴി

വലംപിരി ചുഴി

തലയുടെ മധ്യത്തില്‍ അല്ലെങ്കില്‍ വലതു ഭാഗത്ത് വലം പിരി ചുഴി ഉണ്ടെങ്കില്‍ അതും സാമുദ്രിക ശാസ്ത്രപ്രകാരം ഭാഗ്യലക്ഷണമാണ്.

കൈവിരലുകള്‍ ഒരേ നീളം

കൈവിരലുകള്‍ ഒരേ നീളം

കൈവിരലുകള്‍ക്ക് ഒരേ നീളമാണെങ്കില്‍ അവര്‍ക്ക് ആയുസ്സ് കൂടുതലായിരിക്കും. മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സൗഭാഗ്യവും ഉണ്ടാവും.

 വീതി കൂടിയ നെറ്റി

വീതി കൂടിയ നെറ്റി

വീതി കൂടിയ നെറ്റിയുള്ളവനും ഭാഗ്യം തുണയ്ക്കുന്നവനായിരിക്കും. നെറ്റിയ്ക്ക് നിങ്ങളുടെ നാല് വിരലുകള്‍ ചേര്‍ത്ത് വെച്ചാലുള്ള അത്രയും വീതി ഉണ്ടെങ്കില്‍ ബുദ്ധിയുടെ കാര്യത്തിലും നിങ്ങളെ വെല്ലാന്‍ ആരും ഉണ്ടാവില്ല എന്നത് തന്നെയാണ് ശാസ്ത്രം പറയുന്നതും.

 തടിച്ച പുരികങ്ങള്‍

തടിച്ച പുരികങ്ങള്‍

തടിച്ച പുരികങ്ങളാണ് ഉത്തമനായ പുരുഷന്റെ മറ്റൊരു ലക്ഷണം. തടിച്ച പുരികങ്ങള്‍ ഉള്ളവന്‍ ഭാഗ്യവാനും സമ്പന്നനും ആയിരിക്കും.

English summary

samudrika lakshanam body and face of men

Samudrika lakshanam body and face of men, read on to know more.
Story first published: Tuesday, January 24, 2017, 12:35 [IST]
Subscribe Newsletter