ഇവ കിടക്കയുടെ അടിയില്‍ 21 ദിവസം,ഭാഗ്യം തേടി വരും

Posted By:
Subscribe to Boldsky

വാസ്തു അനുസരിച്ച് പല കാര്യങ്ങളും നമ്മള്‍ ചെയ്യാറുള്ളത്. വീട് വെയ്ക്കുമ്പോഴും സ്ഥലം വാങ്ങിക്കുമ്പോഴും പലരും വാസ്തു നോക്കും. ഇനി വീട്ടില്‍ താമസം തുടങ്ങി എന്തെങ്കിലും പ്രശ്‌നം തുടങ്ങിയാല്‍ അതിനും വാസ്തുവിനെ കുറ്റം പറയുന്നവര്‍ ചില്ലറയല്ല. സാമുദ്രിക ശാസ്ത്രം പറയുന്ന പുരുഷഭാഗ്യ ലക്ഷണം

പലപ്പോഴും ഭാഗ്യവും വാസ്തുവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭാഗ്യം നിങ്ങളെത്തടി വരാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. കിടക്കയ്ക്കു കീഴില്‍ വാസ്തുശാസ്ത്രപ്രകാരം ചില കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ ഇത് ഭാഗ്യത്തെ നിങ്ങളിലേക്കടുപ്പിക്കും. അവ എന്തൊക്കെ എന്ന് നോക്കാം.

ചെമ്പ് പാത്രം

ചെമ്പ് പാത്രം

ദേഷ്യമാണ് പലപ്പോവും നമ്മുടെ പല സൗഭാഗ്യങ്ങളേയും തട്ടിത്തെറിപ്പിക്കുന്നത്. അതുകൊണ്ട് ചന്നെ ദേഷ്യത്തെ ഇല്ലാതാക്കി ജീവിതത്തില്‍ ഐശ്വര്യവും ഭാഗ്യവും കൊണ്ട് വരാന്‍ കിടക്കയുടെ അടുത്തായി ചെമ്പ് പാത്രം സൂക്ഷിക്കാം. ഇത് വാസ്തുശാസ്ത്രപ്രകാരം ഭാഗ്യം കൊണ്ട് വരുന്നതാണ്.

 ചന്ദനക്കഷ്ണങ്ങള്‍

ചന്ദനക്കഷ്ണങ്ങള്‍

ചന്ദനത്തിന്റെ കഷ്ണങ്ങളാണ് മറ്റൊന്ന്. ചന്ദനത്തിന്റെ ചെറിയ കഷ്ണങ്ങള്‍ തലയിണക്കടിയില്‍ സൂക്ഷിക്കാം. ഇത് സൗഭാഗ്യങ്ങളെ ഒന്നൊഴിയാതെ കൊണ്ട് വരുന്നു.

 വെള്ളി

വെള്ളി

വെള്ളി എന്നും എപ്പോഴും ഭാഗ്യം കൊണ്ട് വരുന്ന ഒന്നാണ്. ഒരു വെള്ളിപ്പാത്രത്തില്‍ അല്‍പം വെള്ളം നിറച്ച് കട്ടിലിന് കീഴെ വെയ്ക്കുന്നത് വാസ്തുശാസ്ത്രപ്രകാരം നല്ലതാണ്. മാത്രമല്ല വെള്ളി ആഭരണങ്ങള്‍ ധരിയ്ക്കുന്നതും നല്ലതാണ്.

സ്വര്‍ണം

സ്വര്‍ണം

തലയണയ്ക്ക് കീഴെ സ്വര്‍ണം സൂക്ഷിക്കാം. ഇത് നിങ്ങളുടെ എല്ലാ തരത്തിലുള്ള ദോഷങ്ങളേയും അകറ്റുകയും ഭാഗ്യത്തെ കൊണ്ട് വരികയും ചെയ്യുന്നു.

വെള്ളി മത്സ്യങ്ങള്‍

വെള്ളി മത്സ്യങ്ങള്‍

വെള്ളി കൊണ്ട് ഉണ്ടാക്കിയ രണ്ട് മത്സ്യങ്ങളെ തലയിണക്കടിയില്‍ സൂക്ഷിക്കുന്നതും ഭാഗ്യത്തെ നിങ്ങളിലേക്കടുപ്പിയ്ക്കുന്നു.

ഇരുമ്പ്

ഇരുമ്പ്

ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ പാത്രവും വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍ മുന്നിലാണ്. ഇരുമ്പ് പാത്രത്തില്‍ അല്‍പം വെള്ളം നിറച്ച് കട്ടിലിന് താഴെ വെയ്ക്കുന്നത് നല്ലതാണ്. ഇത് നിര്‍ഭാഗ്യത്തെ അകറ്റി ഭാഗ്യത്തെ കൊണ്ട് വരുന്നു.

English summary

placing these things under your bed for 21 days could fix any trouble in your life

Today, we are going to share with you certain knowledge from Vastu Shastra that helps you deal with problems in general like, low self-esteem, willpower, courage, anger, etc.