For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്നും കാണുന്ന കണിയിലാണ് കാര്യം

ശകുനവും ദു:ശ്ശകുനവും ജീവിതത്തെ എങ്ങനെ ബാധിയ്ക്കുന്നു എന്ന് നോക്കാം.

|

കണി കാണുന്നതിലും ശകുനം നോക്കുന്നതിലും വിശ്വസിയ്ക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്തെങ്കിലും കാര്യത്തില്‍ തടസ്സം നേരിട്ടാല്‍ സാധാരണ പറയുന്ന കാര്യമാണ് ഇന്നത്തെ കണി മോശമായി എന്ന്.

എന്നാല്‍ കണി കാണുന്നത് ശുഭവും അശുഭവും എന്ന് പറയുന്നത് എന്തിനെയാണ്. നമ്മള്‍ രാവിലെ ഉറക്കമുണരുമ്പോള്‍ ആദ്യം കാണുന്ന കാഴ്ചയ്ക്കാണ് കണി എന്ന് പറയുന്നത് തന്നെ.

യാത്ര പോകുമ്പോള്‍

യാത്ര പോകുമ്പോള്‍

നമ്മള്‍ യാത്ര പോകുമ്പോള്‍ കാണുന്ന ശകുനങ്ങളും ഈ പട്ടികയില്‍ വരുന്നത് തന്നെയാണ്. കാരണം നമ്മള്‍ കാണുന്ന കാഴ്ചയനുസരിച്ചായിരിക്കും ഇത്.

 കാഴ്ച ശുഭമാകുമ്പോള്‍

കാഴ്ച ശുഭമാകുമ്പോള്‍

കാഴ്ച ശുഭമാകുമ്പോള്‍ പോയ കാര്യം സാധിയ്ക്കുമെന്നും എന്നാല്‍ അശുഭമാണെങ്കില്‍ കാര്യത്തില്‍ തടസ്സം നേരിടും എന്നുമാണ് വിശ്വാസം.

വേശ്യാസ്ത്രീ

വേശ്യാസ്ത്രീ

ഒരു നല്ല കാര്യത്തിനായി ഇറങ്ങുമ്പോള്‍ വേശ്യാസ്ത്രീയെ കണികാണുന്നത് നല്ലതാണ് എന്നാണ് വിശ്വാസം. ഇത് ശുഭലക്ഷണമായി കണക്കാക്കുന്നു.

 നായയെ കണ്ടാല്‍

നായയെ കണ്ടാല്‍

എന്നാല്‍ നായയെ കണ്ടാണ് പുറപ്പെടുന്നതെങ്കില്‍ അത് അശുഭലക്ഷണമായാണ് കണക്കാക്കുന്നത്. ഇത് കാര്യ തടസ്സം സൃഷ്ടിയ്ക്കുകയും ചെയ്യുന്നു.

ഏറ്റവും ശുഭം കൈവെള്ള

ഏറ്റവും ശുഭം കൈവെള്ള

കണികണ്ടുണരാന്‍ ഏറ്റവും നല്ലത് കൈവെള്ളയാണ്. രാവിലെ എഴുന്നേറ്റ് കൈയ്യില്‍ നോക്കി തന്നെ കണി കാണാം. ദേവതാ സാന്നിധ്യം കൈകളില്‍ ഉണ്ട് എന്നാണ് വിശ്വാസം.

 പവിത്രം സ്വന്തം കൈ

പവിത്രം സ്വന്തം കൈ

സ്വന്തം കൈകളില്‍ ദേവതാ സാന്നിധ്യം ഉണ്ട് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ആ കൈകള്‍ കൊണ്ട് ദേഷകരമായ കാര്യങ്ങളൊന്നും ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത്.

English summary

Omens of Good Fortune

Our belief in lucky and unlucky signs is almost subconscious, so much so that we constantly interpret the most commonplace things that happen to us as suggesting either good or bad luck.
Story first published: Wednesday, January 11, 2017, 17:32 [IST]
X
Desktop Bottom Promotion