ആര്‍ത്തവ അന്ധവിശ്വാസങ്ങള്‍ പലത്

Posted By:
Subscribe to Boldsky

ആര്‍ത്തവം സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണെങ്കിലും പണ്ടുകാലത്തും എന്തിന് ഇപ്പോള്‍പ്പോലും ഇതെക്കുറിച്ചു പല അന്ധവിശ്വാസങ്ങളും തെറ്റായ വിശ്വാസങ്ങളും നില നില നില്‍ക്കുന്നുമുണ്ട്.

ആര്‍ത്തവത്തെക്കുറിച്ചുള്ള ചില അന്ധവിശ്വാസങ്ങളെക്കുറിച്ചും തെറ്റായ വിശ്വാസങ്ങളെയും കുറിച്ചറിയൂ,

മുടി കഴുകരുത്‌

മുടി കഴുകരുത്‌

ചിലയിടങ്ങളില്‍ ആര്‍ത്തവസമത്തു തല കഴുകരുതെന്നു പറയും. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണ്. ആര്‍ത്തവസമയത്ത് മുടി കഴുകുന്നതുകൊണ്ടു യാതൊരു പ്രശ്‌നവുമില്ല. ശരീരശുചിത്വം ഈ സമയത്തു പ്രധാനം.

ഗര്‍ഭധാരണം ഉണ്ടാകില്ല

ഗര്‍ഭധാരണം ഉണ്ടാകില്ല

ഇത്‌ തെറ്റായ ധാരണയാണ്‌. ആര്‍ത്തവ സമയത്ത്‌ പ്രത്യുത്‌പാദന സംവിധാനം പ്രവര്‍ത്തനം നിര്‍ത്തില്ല. ആര്‍ത്തവ സമയത്തും ഗര്‍ഭധാരണം നടക്കാം. ഇത്‌ ഒഴിവാക്കണമെന്നുണ്ടെങ്കില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ്‌ ഉചിതം.

പലതും കഴിക്കരുത്‌

പലതും കഴിക്കരുത്‌

ഇതും വെറുതെ പറയുന്നതാണ്‌. ഈ ദിവസങ്ങളില്‍ ഒന്നും കഴിക്കുന്നത്‌ നിര്‍ത്തേണ്ട ആവശ്യമില്ല. നിങ്ങള്‍ക്കിഷ്ടമുള്ള എന്തും കഴിക്കാം.

വ്യായാമം അരുത്‌

വ്യായാമം അരുത്‌

എല്ലാ വ്യായാമങ്ങളും ഈ സമയത്ത്‌ ചെയ്യാം. നിങ്ങളുടെ ശരീരം അനുവദിയ്ക്കുന്ന വിധത്തില്‍ വേണമെന്നു മാത്രം.

ആര്‍ത്തവ രക്തം വിഭിന്നമാണ്‌

ആര്‍ത്തവ രക്തം വിഭിന്നമാണ്‌

ഒരിക്കലുമല്ല! ആര്‍ത്തവ സമയത്തെ രക്തം സാധാരണ പോകുന്ന രക്തത്തിന്‌ സമാനമാണ്‌ . ഇത് കേടായ രക്തമാണെന്ന ധാരണ തെറ്റുമാണ്.

ലൈംഗികബന്ധം പാടില്ല

ലൈംഗികബന്ധം പാടില്ല

നിങ്ങള്‍ക്ക്‌ സുഖകരമല്ല എന്ന്‌ തോന്നിയാല്‍ മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ ഒഴിവാക്കുക. എന്നാല്‍, നിങ്ങള്‍ക്കും പങ്കാളിക്കും താല്‍പര്യമാണെങ്കില്‍ ബന്ധപ്പെടുന്നതില്‍ കുഴപ്പമൊന്നുമില്ല. രതിമൂര്‍ച്ഛ പേശീവലിവിന്‌ ആശ്വാസം നല്‍കും.

English summary

Myths And Facts About Periods

Myths And Facts About Periods, read more to know about
Subscribe Newsletter