ഓരോ രാശിക്കാര്‍ക്കും ഈ രഹസ്യഭയം

Posted By:
Subscribe to Boldsky

രാശിപ്രകാരം ജീവിതത്തില്‍ നല്ലതും ചീത്തയും എല്ലാം സംഭവിക്കും. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നവരില്‍ രാശിയും രാശിപ്രകാരമുള്ള സമയവും എല്ലാം വളരെയധികം മുന്‍തൂക്കം നല്‍കുന്ന ഒന്നായിരിക്കും. ഓരോ രാശിക്കാര്‍ക്കും ഓരോ സ്വഭാവമുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായ അറിവില്ലാത്തത് ഭയം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ ഇനി ഇത്തരത്തില്‍ നിങ്ങള്‍ക്ക് രാശിപ്രകാരം ഉണ്ടാവുന്ന കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞിരുന്നാല്‍ അത് നല്‍കുന്ന ഗുണങ്ങള്‍ വലുതാണ്. ഓരോരുത്തര്‍ക്കും രാശിപ്രകാരം ഉണ്ടാവുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പലപ്പോഴും എന്തൊക്കെ തരത്തില്‍ ഉള്ള രഹസ്യഭയങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം. രാശിപ്രകാരം ഓരോരുത്തരുടേയും ഭയങ്ങള്‍ നോക്കാം.

മേടം

മേടം

മറ്റുള്ളവര്‍ക്ക് മുന്‍പില്‍ തലതാഴ്ത്താനായിരിക്കും എപ്പോഴും തന്റെ വിധി എന്ന പേടിയാണ് ഈ മാസക്കാരെ പിടിച്ചുലയ്ക്കുന്നത്. എന്നാല്‍ നമ്മുടെ ആത്മവിശ്വാസം മുതല്‍ക്കൂട്ടായിട്ടുള്ളിടത്തോളം കാലം ഈ പേടിയെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട.

ഇടവം

ഇടവം

തനിയ്ക്ക് ഒരു കാര്യത്തിലും പൂര്‍ണതയില്ലെന്ന ചിന്തയായിരിക്കും ഇത്തരക്കാര്‍ക്ക് കൂടുതല്‍. അതുകൊണ്ട് തന്നെ ഒരു കാര്യത്തിലും മറ്റുള്ളവര്‍ തന്നെ കൂടെക്കൂട്ടില്ലെന്ന ചിന്ത ഇവരെ പലപ്പോഴും തളര്‍ത്തിക്കളയും. എന്നാല്‍ ഇത്തരം ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതില്ല.

മിഥുനം

മിഥുനം

ന്യായമായ കാര്യത്തിനാണെങ്കില്‍ പോലും തങ്ങളുടെ ഭാഗത്ത് ഒരിക്കലും അനുകൂലമായ വിധിയുണ്ടാവില്ലെന്ന മുന്‍വിധിയായിരിക്കും ഈ മാസക്കാരുടേത്. എന്നാല്‍ ഇത് മാറ്റേണ്ടത് അത്യാവശ്യമാണ്.

 കര്‍ക്കിടകം

കര്‍ക്കിടകം

തനിയ്ക്കു പ്രിയപ്പെട്ടവര്‍ അത് ഭാര്യയോ കാമുകിയോ മക്കളോ ആരായാലും അവര്‍ തങ്ങളെ വഞ്ചിയ്ക്കും എന്ന പേടിയുള്ളവരായിരിക്കും ഇത്തരക്കാര്‍. പുറമേ ഇത് പ്രകടമല്ലെങ്കിലും അവരുടെ മനസ്സില്‍ ഇത്തരത്തിലൊരു പേടി ഉണ്ടാവും എന്നതാണ് കാര്യം.

ചിങ്ങം

ചിങ്ങം

ചിങ്ങമാസത്തില്‍ ജനിച്ചവര്‍ തങ്ങളുടെ ഭൂതകാലത്തെപ്പറ്റി ആകുലപ്പെടുന്നവരായിരിക്കും. ഭൂതകാലത്തില്‍ നടന്ന പല കാര്യങ്ങളും ഇവരെ പലപ്പോഴും പ്രശ്നത്തിലാക്കിക്കൊണ്ടിരിക്കും. ഇതിനെ പിന്നീട് ആലോചിക്കേണ്ട ആവശ്യമേ ഇല്ല.

കന്നി

കന്നി

സമൂഹത്തിനു മുന്നില്‍ നാണം കെടാനാണ് തങ്ങളുടെ വിധി എന്ന് ചിന്തിക്കുന്നവരാണ് ഈ മാസത്തില്‍ ജനിച്ചവര്‍. എന്നാല്‍ പലപ്പോഴും ഇത്തരം ചിന്തകള്‍ തന്നെയാണ് ഇവരെ പ്രശ്നത്തിലാക്കുന്നതും. അതുകൊണ്ട് ഇത്തരം ചിന്തകള്‍ക്ക് വിട നല്‍കാം.

തുലാം

തുലാം

സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന് കരുതി ജീവിയ്ക്കുന്നവരായിരിക്കും ഇവര്‍. സ്വാതന്ത്ര്യമില്ലാതെയുള്ള ജീവിതം മരണ തുല്യമാണ് എന്നതാണ് ഇവര്‍ക്ക് പേടി.

വൃശ്ചികം

വൃശ്ചികം

രോഗമാണ് ഇത്തരക്കാര്‍ക്ക് പ്രശ്നം. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരുമെന്നതാണ് ഇത്തരക്കാരെ പേടിപ്പിക്കുന്നത്.

ധനു

ധനു

ജീവിച്ചിരിയ്ക്കുമ്പോള്‍ തന്നെ എല്ലാം മറന്നു പോകുന്ന അവസ്ഥയെക്കുറിച്ചാലോചിച്ചായിരിക്കും ഇത്തരക്കാര്‍ക്ക് ടെന്‍ഷന്‍. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതല്ല.

മകരം

മകരം

ഒരിക്കലും സാമ്പത്തികമായി തങ്ങള്‍ ഉയരത്തിലെത്തില്ല, എന്നും ദാരിദ്ര്യത്തില്‍ ജീവിയ്ക്കാനാണ് വിധി എന്നതായിരിക്കും ഇവരെ അലട്ടുന്നത്.

കുംഭം

കുംഭം

കുംഭമാസത്തില്‍ ജനിച്ചവര്‍ക്ക് ആത്മഹത്യയെയായിരിക്കും പേടി. എത്രയൊക്കെ നല്ല രീതിയില്‍ ജീവിതം തുടങ്ങിയാലും പലപ്പോഴും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയുണ്ടാകുമോ എന്ന പേടിയാണ് ഇവരെ വലയ്ക്കുന്നത്.

മീനം

മീനം

മീന മാസത്തില്‍ ജനിച്ചവര്‍ക്ക് പലപ്പോഴും ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവില്ല എന്ന ചിന്തയായിരിക്കും ഇവര്‍ക്കുണ്ടാവുക. ഇതായിരിക്കും ഇത്തരക്കാരെ അലട്ടുന്ന ഭയം.

English summary

Most Secret Fear According To Your Zodiac Sign

This Is Your Most Secret Fear According To Your Zodiac Sign read on to know more about it.
Story first published: Wednesday, December 27, 2017, 13:01 [IST]