ഈ വിടപറയലുകള്‍ ഹൃദയഭേദകം

Posted By:
Subscribe to Boldsky

വിടപറച്ചില്‍ എന്നും ദു:ഖത്തിന്റേത് തന്നെയായിരിക്കും. പ്രത്യേകിച്ച് ദീര്‍ഘനാള്‍ ഒരുമിച്ച് കഴിഞ്ഞവര്‍ എന്നന്നേക്കുമായി നമ്മളില്‍ നിന്നും വിട്ടു പോകുന്നത്. എന്നാല്‍ മനുഷ്യരുടേതിനേക്കാള്‍ പ്രയാസകരമായിരിക്കും മൃഗങ്ങള്‍ക്കുണ്ടാകുന്ന ചില അനുഭവങ്ങള്‍. ചെന്നായ് മനുഷ്യന്‍ മിഥ്യയല്ല, ഈ വീഡിയോ പറയും

നിങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു ഓമനമൃഗത്തെ എന്നന്നേക്കുമായി നഷ്ടപ്പെടുത്തേണ്ടി വരുമ്പോള്‍ അനുഭവിയ്ക്കുന്ന ദു:ഖത്തിന് അളവുണ്ടാവില്ല. ഇന്ന് നിങ്ങളെ അത്ഭുതപ്പെടുത്തും ഈ വിടപറയല്‍ കാഴ്ചകള്‍. ഈ ചിത്രങ്ങള്‍ പറയും ആ വിടപറച്ചില്‍ എത്രത്തോളം പ്രയാസകരമായതാണ് എന്ന്. ഇവയൊക്കെ ചെയ്താല്‍ കുളി നിര്‍ബന്ധം

ഫിഗോ-ജാസണ്‍ ഏല്ലിസ്

ഫിഗോ-ജാസണ്‍ ഏല്ലിസ്

ഫിഗോ ശരിയ്ക്കും നായയായിരുന്നില്ല, ജാസണ്‍ ഏലീസ് എന്ന പോലീസുകാരന്റെ വലംകൈയ്യായിരുന്നു. തന്റെ യജമാനന്റെ അവസാനയാത്രയില്‍ വിടപറയുന്ന ഫിഗോ. image courtesy

റെയ്ന്‍ ജെസ്സന്‍

റെയ്ന്‍ ജെസ്സന്‍

മനസ്സില്‍ ഇത്രയധികം ഉറച്ചു പോയ ഹൃദയഭേദമകമായ വിടപറച്ചില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഇവന്റെ യജമാനന്‍ മസ്തിഷ്‌ക മരണം സംഭവിച്ച് മരണത്തോടടുത്തു കൊണ്ടിരിയ്ക്കുമ്പോള്‍ കുടുംബാംഗങ്ങളോടൊപ്പം യജമാനന് അന്ത്യയാത്ര നല്‍കുന്നു. image courtesy

മത്സ്യത്തിന്റെ കൂട്ടുകാരന്‍

മത്സ്യത്തിന്റെ കൂട്ടുകാരന്‍

നിഷ്‌കളങ്കതയുടെ പര്യായമാണ് കുട്ടികള്‍. അതുകൊണ്ട് തന്നെയാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട ടോപ്പ് എന്ന് വിളിപ്പേരുള്ള മത്സ്യം ചത്തപ്പോള്‍ അലറിക്കരയുന്നതും. അതിന്റെ വീഡിയോ കാണാം. image courtesy

 മൃഗശാല നടത്തിപ്പുകാരന്‍

മൃഗശാല നടത്തിപ്പുകാരന്‍

മൃഗശാല നടത്തിപ്പുകാരന്‍ എത്രയായാലും മൃഗങ്ങളുമായി വളരെയധികം അടുപ്പമുള്ളയാളായിരിക്കും. ക്യാന്‍സര്‍ പിടിപെട്ട് മരണശയ്യയിലായ ഇദ്ദേഹത്തിന് അന്ത്യയാത്ര നല്‍കുന്ന ജിറാഫ്. image courtesy

നായയുടെ അവസാന നിമിഷം

നായയുടെ അവസാന നിമിഷം

നായയുടെ അവസാന നിമിഷത്തിലെ ചിത്രമാണ് ഇത്. രോഗശയ്യയിലായ തന്റെ ഓമനമൃഗത്തിന് ചുംബനം നല്‍കുന്ന പെണ്‍കുട്ടി. image courtesy

 കുതിരയുടെ സ്‌നേഹം

കുതിരയുടെ സ്‌നേഹം

തന്റെ യജമാനന്‍ പെട്ടെന്നൊരു വാഹനാപകടത്തില്‍ മരണപ്പെട്ടത് ഉള്‍ക്കൊള്ളാനാവാതെയാണ് ആ കുതിര തന്റെ യജമാനന് യാത്രാമൊഴി നല്‍കിയത്. image courtesy

English summary

Heartbreaking Goodbyes Of Pets And Their Owners

These are some of the heartbreaking images of pets spending their last moments with their owners. We bet it will surely melt your heart.