Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇവയൊക്കെ ചെയ്താല്‍ കുളി നിര്‍ബന്ധം
ചില കാര്യങ്ങള്‍ക്ക് ശേഷം നമ്മള് നിര്‍ബന്ധമായും കുളിയ്ക്കേണ്ടതുണ്ട്, ഏതൊക്കെ കാര്യങ്ങള്‍ക്ക് ശേഷം.
വ്യക്തിശുചിത്വം പാലിയ്ക്കാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് കുളി. എന്നാല്‍ കുളി വെറുതേ ശരീരം വൃത്തിയാവാന്‍ വേണ്ടി മാത്രമുള്ളതല്ല. ചാണക്യശാസ്ത്രമനുസരിച്ച് ചില കാര്യങ്ങള്‍ക്ക് ശേഷം നിര്‍ബന്ധായും കുളിച്ചിരിയ്ക്കണം. ഓരോ ദിവസവും ചെയ്യൂ, സമ്പത്ത് കൈയ്യില്‍ നില്ക്കും
ദിവസവും മൂന്ന് നേരം കുളിയ്ക്കണം എന്നതാണ് പണ്ടുണ്ടായിരുന്ന തീരുമാനം. എന്നാല്‍ ചുരുങ്ങിയത് നിര്‍ബന്ധമായും രണ്ട് നേരമെങ്കിലും കുളിയ്ക്കണം.
ഹിന്ദു വിശ്വാസമനുസരിച്ച് കുളിയ്ക്ക് ദൈവീകപ്രധാന്യം തന്നെയാണ് കല്‍പ്പിച്ച് പോരുന്നത്. എന്നാല്‍ ചാണക്യശാസ്ത്രമനുസരിച്ച് നാല് കാര്യങ്ങള്‍ക്ക് ശേഷം നിര്‍ബന്ധമായും കുളിച്ചിരിയ്ക്കണം. എന്തൊക്കെയാണ് ഇത്തരത്തില്‍ കുളി നിര്‍ബന്ധമുള്ള കാര്യങ്ങള്‍ എന്ന് നോക്കാം. ഭാവിയെക്കുറിച്ചുള്ള സൂചനകള്‍ ഇതിലുണ്ട്

കുളിയെന്നാല്‍ വെറുതേയല്ല
കുളിയെന്നാല്‍ വെറുതേയല്ല, കാരണം അത്രത്തോളം പ്രാധാന്യം കുളിയ്ക്ക് നാം നല്‍കുന്നുണ്ട്. എന്നാല്‍ പലപ്പോഴും കുളിയിലൂടെ ഉന്മേഷവും ഉണര്‍വ്വും ആരോഗ്യവും കുളിയിലൂടെ ലഭിയ്ക്കുന്നു.

ശവസംസ്കാരത്തിന് ശേഷം
ശവസംസ്കാരത്തിന് ശേഷം വീട്ടിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും കുളിച്ചിരിയ്ക്കണം. മരണശേഷം നമ്മുടെ ശരീരത്തില്‍ പല തരത്തിലുള്ള വിഷാണുക്കള്‍ ബഹിര്‍ഗമിക്കപ്പെടും. ഇവ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അതിനെ നശിപ്പിക്കാന്‍ വേണ്ടിയാണ് ശവസംസ്കാരത്തിന് ശേഷം കുളിയ്ക്കുന്നത്.

ലൈംഗിക ബന്ധത്തിന് ശേഷം
ലൈംഗിക ബന്ധത്തിനു ശേഷവും കുളി നിര്‍ബന്ധമാണ് എന്നാണ് ചാണക്യശാസ്ത്രമനുസരിച്ച് പറയുന്നത്. വ്യക്തി ശുചിത്വം പാലിയ്ക്കുന്നതിനും മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുന്നതിനും ഇത് കാരണമാകുന്നു.

ഓയില്‍ മസ്സാജ്
ഓയില്‍ മസ്സാജിനു ശേഷം കുളി നിര്‍ബന്ധമാണ്. ഇത് ആരോഗ്യപരമായ മുന്നേറ്റത്തിനാണ് സഹായിക്കുന്നതും. എന്നാല്‍ എണ്ണ തേച്ച് ഉടന്‍ തന്നെ കുളിയ്ക്കുന്നത് തെറ്റാണ്. അതുകൊണ്ട് തന്നെ അല്പസമയത്തിന് ശേഷം മാത്രം കുളിയ്ക്കാന്‍ ശ്രദ്ധിക്കുക.

മുടി വെട്ടിക്കഴിഞ്ഞാല്‍
മുടി വെട്ടിക്കഴിഞ്ഞാലും കുളിയ്ക്കുന്നത് അത്യാവശ്യമാണ്. ഇതും ആരോഗ്യത്തെ തന്നെയാണ് മു്ന്നില്‍ നിര്‍ത്തുന്നതും. മുടി ശരീരഭാഗങ്ങളില്‍ പറ്റി നില്ക്കുന്നതും മറ്റും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണമാകും.



Click it and Unblock the Notifications
