മാതൃഭാഷയെന്ന ഓര്‍മ്മപ്പെടുത്തല്‍

Posted By:
Subscribe to Boldsky

മാതൃഭാഷ ഓരോ ദിവസം കഴിയുന്തോറും ഓര്‍മ്മപ്പെടുത്തലായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ലോകമാതൃഭാഷാ ദിനം എന്നൊക്കെ പറയുമ്പോള്‍ അത് പലപ്പോഴും നമുക്ക് സമ്മാനിക്കുന്നത് ചില ഓര്‍മ്മപ്പെടുത്തലുകളാണ്. സാഹചര്യങ്ങള്‍ മനുഷ്യനില്‍ മാത്രമല്ല ഭാഷയിലും മാറ്റങ്ങള്‍ വരുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പില്‍ക്കാലത്ത് ഉയര്‍ന്ന് വരും എന്ന് നാം കരുതിയ പല ഭാഷകളും മണ്‍മറഞ്ഞ് പോയത്. എന്നാല്‍ ഇത്തരം ഒരവസ്ഥ മലയാളഭാഷക്ക് ഉണ്ടാവാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

Etymology and origin of Malayalam language

മലയാളത്തെ അതിന്റെ എല്ലാ വിധത്തിലുള്ള സൗന്ദര്യം കൊണ്ടും ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നത് സാഹിത്യത്തിലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നമുക്കിടയില്‍ വിദ്യാസമ്പന്നര്‍ മാത്രമല്ല മലയാളഭാഷയെ സ്‌നേഹിക്കുന്നവരെല്ലാം തന്നെ മലയാളഭാഷ തെറ്റില്ലാതെ കൈകാര്യം ചെയ്യുന്നവരാണ്. എന്നാല്‍ ഇംഗ്ലീഷ്ഭാഷയോടുള്ള അമിതാഗ്രഹം കൊണ്ട് പലപ്പോഴും ഭാഷയെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് നാം നിര്‍ബന്ധിതരാവുന്നു. മാതൃഭാഷയെ അറിയുകയും കൈകാര്യം ചെയ്യുകയും എന്നത് ഏതൊരു മലയാളിയുടേയും സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്.

Etymology and origin of Malayalam language

ഇന്നത്തെ കാലത്ത് മാതൃഭാഷയേക്കാള്‍ പ്രാധാന്യം ഇംഗ്ലീഷിന് നല്‍കുന്നതാണ് മലയാളഭാഷയുടെ ഏറ്റവും വലിയ ഭീഷണി. താല്‍ക്കാലികാവശ്യത്തിന് വേണ്ടി മാത്രം ഭാഷ ഉപയോഗിച്ച് വീണ്ടും അതിനെ കുട്ടയില്‍ തള്ളുന്ന ഏര്‍പ്പാട് ചില്ലറയല്ല. മാതൃഭാഷയെ ഒരിക്കലും രണ്ടാം ഭാഷയിലേക്ക് താഴ്ത്താന്‍ പാടുള്ളതല്ല. അതിനെപ്പോഴും പെറ്റമ്മ സ്ഥാനം തന്നെ നല്‍കണം. ഒരിക്കലും ചിറ്റമ്മ സ്ഥാനം നല്‍കാന്‍ പാടുള്ളതല്ല.

Etymology and origin of Malayalam language

മറ്റേത് ഭാഷയോടും കിടപിടിക്കാനുള്ള കഴിവ് മലയാളത്തിനുണ്ട് എന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. നമ്മളോരോ മലയാളികളുമാണ് മലയാളഭാഷയെ വളര്‍ത്തേണ്ടത്. എന്നാല്‍ നമ്മളില്‍ പലരും തന്നെ ചെയ്യുന്നത് മലയാള ഭാഷയെ തളര്‍ത്തുകയാണ്. ഇത്തരത്തിലാണ് മലയാളത്തിന്റെ പോക്കെങ്കില്‍ അധികം വൈകാതെ മണ്‍മറഞ്ഞ് പോകാവുന്ന ഒരുഭാഷയായി മലയാളം മാറാന്‍ അധികം സമയം വേണ്ട.

Etymology and origin of Malayalam language

മാതൃഭാഷയെ സ്‌നേഹിക്കുകയും അതിന്റെ വളര്‍ച്ചയില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നവരായിരിക്കണം ഓരോ മലയാളിയും.

പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് മലയാളഭാഷക്കുള്ള പ്രാധാന്യം ഒരോ മലയാളിയും മനസ്സിലാക്കിയാല്‍ തീരുന്ന നിസ്സാര പ്രശ്‌നം മാത്രമേ ഇന്ന് മാതൃഭാഷയില്‍ ഉള്ളൂ. എന്നാല്‍ പലരും അത് മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം.

Etymology and origin of Malayalam language
English summary

Etymology and origin of Malayalam language

Has the Malayalam language evolved from Tamil, read on..
Subscribe Newsletter