ദൗര്‍ഭാഗ്യം ഉടനെന്ന് സൂചിപ്പിക്കും സ്വപ്‌നങ്ങള്‍

Posted By:
Subscribe to Boldsky

ജീവിതം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിറഞ്ഞതാണ്. ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും പല രീതിയില്‍ വ്യാഖ്യാനിക്കാം. എന്നാല്‍ നിങ്ങള്‍ക്ക് വരാന്‍ പോകുന്ന നിര്‍ഭാഗ്യത്തെക്കുറിച്ച് സൂചന നല്‍കുന്ന ചില സ്വപ്‌നങ്ങള്‍ ഉണ്ട്. മനുഷ്യമനസ്സിന്റെ പ്രവൃത്തികളും ചിന്തകളും ഒരിക്കലും മറ്റുള്ളവര്‍ക്ക് കണ്ടു പിടിക്കാന്‍ കഴിയില്ല. സ്വപ്‌നങ്ങളും ഇത്തരത്തില്‍ തന്നെയാണ്. മൃഗങ്ങള്‍ നല്‍കും സൂചന മരണത്തിന് മുന്നോടി

നമ്മുടെ മനസ്സില്‍ തീവ്രമായി ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ഭയപ്പെടുത്തുന്ന പല കാര്യങ്ങളും പലപ്പോഴും സ്വപ്‌നമായി സംഭവിക്കാറുണ്ട്. സ്വപ്‌നങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന പല കാര്യങ്ങളെക്കുറിച്ചും സൂചനകള്‍ നല്‍കാന്‍ കഴിയും. സ്വപ്‌നങ്ങള്‍ നല്‍കുന്ന നിര്‍ഭാഗ്യത്തിന്റെ സൂചനകള്‍ എന്തൊക്കെ എന്ന് നോക്കാം.

 പൂച്ചയെ സ്വപ്‌നം കാണുന്നത്

പൂച്ചയെ സ്വപ്‌നം കാണുന്നത്

പൂച്ചയെ സ്വപ്‌നം കാണുന്നവര്‍ അല്‍പം കരുതിയിരിക്കുന്നത് നല്ലതാണ്. കാരണം പൂച്ച എപ്പോഴും നിര്‍ഭാഗ്യത്തിന്റെ ലക്ഷണമാണ്. ജീവിതത്തില്‍ നിര്‍ഭാഗ്യം വരാന്‍ പോകുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

 പാമ്പിനെ സ്വപ്‌നം കാണുന്നത്

പാമ്പിനെ സ്വപ്‌നം കാണുന്നത്

ഒന്നിലധികം പാമ്പുകളെ ഒരുമിച്ച് സ്വപ്‌നം കാണുന്നത് നിങ്ങളുടെ വ്യക്തി ജീവിതത്തിലോ ഔദ്യോഗിക ജീവിതത്തിലോ എന്തെങ്കിലും മോശം അനുഭവം ഉണ്ടാവും എന്നതാണ്.

ഉറുമ്പുകളെ സ്വപ്‌നം കാണുന്നത്

ഉറുമ്പുകളെ സ്വപ്‌നം കാണുന്നത്

ഉറുമ്പുകളോ അല്ലെങ്കില്‍ അത്തരത്തിലുള്ള എന്തെങ്കിലും കീടങ്ങളോ ആണ് സ്വപ്‌നം കാണുന്നതെങ്കില്‍ ജീവിതത്തില്‍ വളരെയധികം ബുദ്ധിമുട്ട് കുറച്ച് കാലത്തേക്ക് അനുഭവിക്കേണ്ടി വരും എന്നാണ് സൂചിപ്പിക്കുന്നത്.

 മരണം സ്വപ്‌നം കാണുന്നത്

മരണം സ്വപ്‌നം കാണുന്നത്

മരണം സ്വപ്‌നം കാണുന്നതാണ് മറ്റൊന്ന്. ഇത് നിങ്ങളുടെ വ്യക്തി ബന്ധത്തിലോ പ്രൊഫഷണല്‍ ലൈഫിലോ ഉണ്ടാക്കുന്ന മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.

 മഞ്ഞ് പെയ്യുന്നത്

മഞ്ഞ് പെയ്യുന്നത്

മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് മോശം അവസ്ഥയെ തന്നെയാണ്. ഇത് നിങ്ങളെ ആരോ ചതിയ്ക്കാന്‍ സാധ്യതയുണ്ട് എന്നതിന്റെ സൂചനയാണ്.

 കരയുന്നത് സ്വപ്‌നം കണ്ടാല്‍

കരയുന്നത് സ്വപ്‌നം കണ്ടാല്‍

കരയുന്നത് സ്വപ്‌നം കണ്ടാലും ഇത്തരത്തില്‍ ദൗര്‍ഭാഗ്യമാണ് സൂചിപ്പിക്കുന്നത്. എന്തോ ദുരന്തം സംഭവിയ്ക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് ഇത്.

 കുഞ്ഞ് ജനിയ്ക്കുന്നത് സ്വപ്‌നം കണ്ടാല്‍

കുഞ്ഞ് ജനിയ്ക്കുന്നത് സ്വപ്‌നം കണ്ടാല്‍

കുഞ്ഞ് ജനിയ്ക്കുന്നതായാണ് സ്വപ്‌നം കാണുന്നതെങ്കില്‍ കുടുംബത്തില്‍ ഉടന്‍ തന്നെ മരണം സംഭവിയ്ക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

നായ്കടിയ്ക്കുന്നത് സ്വപ്‌നം കണ്ടാല്‍

നായ്കടിയ്ക്കുന്നത് സ്വപ്‌നം കണ്ടാല്‍

നായകടിയ്ക്കുന്നതായി സ്വപ്‌നം കണ്ടാല്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത അപകടം നടക്കുന്നതായാണ് സൂചിപ്പിക്കുന്നത്. ഇതാകട്ടെ ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യവും ആയിരിക്കും.

രോഗാവസ്ഥ സ്വപ്‌നത്തില്‍

രോഗാവസ്ഥ സ്വപ്‌നത്തില്‍

സ്വപ്‌നത്തില്‍ രോഗാവസ്ഥയാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ ഉടന്‍ തന്നെ ഒരു മോശം വാര്‍ത്ത നിങ്ങള്‍ കേള്‍ക്കേണ്ടതായി വരും.

English summary

Dreams that warn you against bad luck

The human mind is known to pay tricks on your psyche and even when you sleep, your dreams come to life and take you into a whole new world. Have you ever wondered as to why do see dreams in the first place?
Story first published: Thursday, March 16, 2017, 12:59 [IST]
Please Wait while comments are loading...
Subscribe Newsletter