മൃഗങ്ങള്‍ നല്‍കും സൂചന മരണത്തിന് മുന്നോടി

Posted By:
Subscribe to Boldsky

മരണം പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം അപ്രതീക്ഷിതമായ സമയത്ത് കടന്നു വരുന്നതാണ് മരണം. എന്നാല്‍ മരണം മുന്‍കൂട്ടി പ്രഖ്യാപിക്കാന്‍ കഴിയുന്ന ചിലരുണ്ട്. പലപ്പോഴും മരണത്തിന്റെ സൂചനകള്‍ ചിലര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ കഴിയും.

നമ്മള്‍ സ്ഥിരമായി കാണുന്ന പത്ത് മൃഗങ്ങള്‍ക്ക് മരണത്തെ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയും. മരണം എത്തുന്നതിനു മുന്‍പായി ഇവര്‍ക്ക് ചില സൂചനകള്‍ ലഭിയ്ക്കും എന്നാണ് പറയപ്പെടുന്നത്. ഏതൊക്കെയാണ് ആ മൃഗങ്ങള്‍ എന്ന് നോക്കാം.

 മൂങ്ങ

മൂങ്ങ

മൂങ്ങയ്ക്ക് മരണത്തെ മുന്‍കൂട്ടി അറിയാന്‍ കഴിയും. മൂങ്ങ കരഞ്ഞാല്‍ ആരെങ്കിലും മരിയ്ക്കും എന്നാണ് വിശ്വാസം. ഇതിന് പിന്നില്‍ പറയുന്ന കാരണം പല മന്ത്രവാദികളും പണ്ട് കാലത്ത് മൂങ്ങയെ മന്ത്രവാദത്തിനായി ഉപയോഗിച്ചിരുന്നു എന്നതാണ് കാരണം. അതുകൊണ്ട് തന്നെ മൂങ്ങകള്‍ക്ക് മരണം മുന്‍കൂട്ടി കാണാന്‍ കഴിയും എന്നാണ് വിശ്വാസം.

കറുത്ത ചിത്രശലഭം

കറുത്ത ചിത്രശലഭം

കറുത്ത ചിത്രശലഭത്തിന് ഇത്തരത്തില്‍ മരണത്തെ പ്രവചിക്കാന്‍ കഴിയും എന്നാണ് വിശ്വാസം. പണ്ട് കാലത്ത് കറുപ്പിനെ ദുഷ്ടതയുടെ പര്യായാമായാണ് കണ്ടിരുന്നത്. അതുകൊണ്ട് തന്നെ കറുപ്പ് എന്ന് പറയുമ്പോള്‍ ആളുകള്‍ക്ക് ഭയമായിരുന്നു. ഇത് പിന്നീട് ഓരോ തലമുറ കഴിയുന്തോറും വിശ്വാസം വര്‍ദ്ധിച്ചു വന്നു. കറുത്ത ചിത്രശലഭം വീട്ടിലേക്ക് വന്നാല്‍ ആ വീട്ടില്‍ മരണം നടക്കും എന്ന വിശ്വാസത്തിലേക്ക് കാര്യങ്ങള്‍ എത്തി.

വവ്വാല്‍

വവ്വാല്‍

വവ്വാലാണ് മറ്റൊന്ന്. പ്രേതസിനിമകളിലും മറ്റും നിങ്ങള്‍ കണ്ടിട്ടില്ലേ വവ്വാലിനെ പ്രേതത്തിന്റെ പര്യായമായി കാണിയ്ക്കുന്നത്. അന്ധകാരവും മരണവും ഒത്തു ചേര്‍ന്നതാണ് വവ്വാല്‍ എന്നൊരു വിശ്വാസം പണ്ട് ഉണ്ടായിരുന്നു. ഇത് പിന്നീട് വിശ്വാസമായി പലരുടേയും മനസ്സില്‍ അടിയുറച്ചു. അതുകൊണ്ട് തന്നെ വവ്വാല്‍ വീട്ടിലേക്ക് വരുന്നത് മരണവിളിയുമായാണ് എന്നാണ് പലരുടേും വിശ്വാസം.

വെള്ളിമൂങ്ങ

വെള്ളിമൂങ്ങ

വെള്ളിമൂങ്ങ ഭാഗ്യത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നതെങ്കിലും മരണ ലക്ഷണങ്ങള്‍ പ്രവചിക്കാന്‍ അല്ലെങ്കില്‍ മുന്‍കൂട്ടി കാണിയ്ക്കാന്‍ വെള്ളിമൂങ്ങയ്ക്ക് കഴിയും എന്നാണ് ചിലരുടെ വിശ്വാസം.

കാക്ക

കാക്ക

കാക്ക കരഞ്ഞാല്‍ വിരുന്ന്കാര്‍ വരും എന്ന് നമുക്കറിയാം. എന്നാല്‍ വിരുന്ന്കാര്‍ മാത്രമല്ല മരണത്തിലേക്കുള്ള വിളിയും കാക്കയ്ക്ക് കഴിയും എന്നാണ് പലരും പറയുന്നത്. പ്രത്യേകിച്ച് രോഗികളുടെ വീട്ടില്‍ കാക്ക വന്നാല്‍ ഉടന്‍ മരണം സംഭവിയ്ക്കും എന്നാണ് പറയുന്നത്.

കറുത്ത കുതിര

കറുത്ത കുതിര

കറുത്ത കുതിരയാണ് മരണ ലക്ഷണം കാണിയ്ക്കുന്ന മറ്റൊന്ന്. ഒരാളുടെ ശവസംസ്‌കാര ചങ്ങിനിടയ്ക്ക് കുതിരയെ കാണുകയാണെങ്കില്‍ ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടി മരണം നടക്കും എന്നാണ് വിശ്വാസം.

 കോഴി

കോഴി

കോഴികള്‍ക്ക് പല ദുരന്തങ്ങളും മുന്‍കൂട്ടി അറിയാന്‍ കഴിയും. പ്രത്യേകിച്ച് പ്രകൃതി ദുരന്തങ്ങള്‍. അനാവശഅയമായി കോഴികള്‍ ബഹളം വെയ്ക്കുന്നുണ്ടെങ്കില്‍ അവര്‍ മരണം വരുന്നതിന്റെ സൂചന നല്‍കുകയാണ് ചെയ്യുന്നത്.

 പൂച്ച

പൂച്ച

പൂച്ചയാണ് മറ്റൊന്ന്. മരിയ്ക്കാന്‍ പോകുന്ന ആളുടെ ഒപ്പമായിരിക്കും കൂടുതല്‍ നേരം പൂച്ച ചിലവഴിയ്ക്കുക എന്നൊരു വിശ്വാസം പല വിദേശ രാജ്യങ്ങളിലും നിലനിന്നിരുന്നു.

 നായ

നായ

നായ, ലോകത്തിലെ ഏറ്റവും നന്ദിയുള്ള മൃഗമാണ് നായ. മരണത്തെ മുന്‍കൂട്ടി അറിയാന്‍ നായക്ക് പ്രത്യേക കഴിവുണ്ടെന്ന് തന്നെയാണ് വിശ്വാസം. മരണം അടുത്തെത്തുമ്പോള്‍ നായ ഓരിയിടാന്‍ തുടങ്ങും എന്നാണ് സൂചന.

 ചെന്നായ

ചെന്നായ

നായയുടെ വര്‍ഗ്ഗത്തില്‍ പെട്ടത് തന്നെയാണ് ചെന്നായയും. ചെന്നായക്കെളെല്ലാം ചേര്‍ന്ന് മരണത്തിനു മുന്നോടിയായി ഓരിയിടും എന്നാണ് വിശ്വാസം.

English summary

Can animals predict death

People have long believed that animals have mysterious powers of prediction. Do animals have a sixth sense? Is there any proof to back this belief up? Let’s explore this fascinating subject...
Story first published: Saturday, March 11, 2017, 15:26 [IST]
Subscribe Newsletter