മരിച്ചവരെ സ്വപ്‌നം കാണുന്നത്, സൂചനകള്‍

Posted By:
Subscribe to Boldsky

എന്തുകൊണ്ട് മരിച്ചവര്‍ സ്വപ്നത്തില്‍ വരുന്നു, ഇപ്പോഴും സ്വപ്നത്തിനു ശേഷം നമുക്ക് പിടികിട്ടാത്ത കാര്യമാണിത്. എന്നാല്‍ പലപ്പോഴും സഫലമാകാത്ത ആഗ്രഹങ്ങളുടെ ബഹിര്‍ഗമനമാണ് സ്വപ്നങ്ങള്‍.

കുളിയ്ക്കുന്ന രീതി പറയുന്നു നിങ്ങളുടെ സ്വഭാവം

അതുകൊണ്ടു തന്നെ ആഗ്രഹം സാധിക്കാതെ മരിച്ചവര്‍ക്ക് തങ്ങളിഷ്ടപ്പെടുന്നവരിലൂടെ ആഗ്രഹപൂര്‍ത്തീകരണമായിരിക്കും ഇതിന്റെ ലക്ഷ്യം.

ചിന്തകള്‍ വര്‍ദ്ധിക്കുന്നു

ചിന്തകള്‍ വര്‍ദ്ധിക്കുന്നു

മരിച്ചു പോയവരെക്കുറിച്ചുള്ള നമ്മുടെ ചിന്തകള്‍ തന്നെയാണ് പലപ്പോഴും ഇവരെക്കുറിച്ച് സ്വപ്നം കാണിക്കാന്‍ കാരണമാകുന്നത്. ഏത് സമയവും ഇവരുടെ ചിന്തകള്‍ നമ്മെ അലട്ടിക്കൊണ്ടിരിക്കും ഇതാണ് സ്വപ്നത്തിന് വഴിവെയ്ക്കുന്നത്.

 ആത്മീയ വശം

ആത്മീയ വശം

ആത്മീയ വശത്തെയാണ് ഇത് കൂടുതല്‍ ചോദ്യം ചെയ്യുന്നത്. പലപ്പോഴും ആഗ്രഹപൂര്‍ത്തീകരണം അല്ലെങ്കില്‍ തങ്ങളുടെ മരണത്തിനുത്തരവാദികള്‍ തുടങ്ങിയവരെ കണ്ടെത്തുക എന്ന ആത്മാവിന്റെ ലക്ഷ്യം സാധിപ്പിച്ചു കൊടുക്കാനുള്ള വെറുമൊരു ഉപകരണം മാത്രമായിരിക്കും ഈ സ്വപ്നത്തിന്റെ ലക്ഷ്യം.

 മാനസിക നില തകരാറിലാക്കും

മാനസിക നില തകരാറിലാക്കും

മരിച്ചു പോയ ഒരേ ആളെ തന്നെ നിരവധി തവണ സ്വപ്നം കാണുന്നതിനെ നമ്മള്‍ സംശയിക്കണം. ഇത് പലപ്പോഴും നമ്മുടെ മാനസിക നിലയെ വരെ തകര്‍ക്കും. പക്ഷേ നിങ്ങളിലൂടെ പലതും സാധിച്ചെടുക്കുക എന്ന ലക്ഷ്യമായിരിക്കും ഇതിലൂടെ ആത്മാവ് ഉദ്ദേശിക്കുന്നതും.

 മഹാമാരിയുടെ സൂചന

മഹാമാരിയുടെ സൂചന

കഠിന രോഗം മൂലം മരിച്ചവരെയാണ് ഇത്തരത്തില്‍ കൂടുതലായി സ്വപ്നം കാണുന്നതും. ഇത് ഇനിയും മഹാമാരി വരാനുണ്ട് എന്നതിന്റെ സൂചനയായിരിക്കും.

 മോക്ഷം ലഭിയ്ക്കാത്തത്

മോക്ഷം ലഭിയ്ക്കാത്തത്

മരിച്ചു കഴിഞ്ഞിട്ടും മോക്ഷം ലഭിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് പലപ്പോഴും ഇത്തരം ആത്മാക്കള്‍ സ്വ്പ്നത്തില്‍ വരുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് മോക്ഷം ലഭിയ്ക്കുന്നതിനായുള്ള ശ്രമങ്ങളാണ് പിന്നീട് ചെയ്യേണ്ടതും

English summary

Dreams of dead family members and relatives – Meaning

Dreams of dead family members and relatives Meaning read on...
Story first published: Thursday, April 27, 2017, 16:53 [IST]