സ്ത്രീകളിലെ ചേലാകര്‍മവും സെക്‌സും തമ്മില്‍

Posted By:
Subscribe to Boldsky

ലോകത്തും പല സ്ഥലങ്ങളിലും ആചാരങ്ങളും അനാചാരങ്ങളുമെല്ലാം ധാരാളം നടക്കുന്നുണ്ട്. കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളുമുണ്ടാകാം, ഇത്തരത്തില്‍.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും കയ്യും കണക്കുമില്ല. പ്രത്യേകിച്ച് അല്‍പം പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളില്‍. ഇത്തരം ദുഷ്ടകൃത്യങ്ങള്‍ക്ക് ആചാരം, വിശ്വാസം എന്നൊക്കെയാണ് പേരും.

സ്ത്രീകള്‍ക്കെതിരെ ചിലയിടങ്ങളില്‍ നടക്കുന്ന ഇത്തരം ചില ദുഷ്‌കര്‍മങ്ങളെക്കുറിച്ചറിയൂ,

മാറിടം കരിച്ചാല്‍ മാനഭംഗം നില്‍ക്കും.....

മാറിടം കരിച്ചാല്‍ മാനഭംഗം നില്‍ക്കും.....

ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ വിവാഹത്തിനൊരുങ്ങുന്ന സ്ത്രീ വിവാഹത്തിന് ഒരു മാസം മുന്‍പു മുതല്‍ രാത്രി അലമുറയിട്ടു കരയണം. കരഞ്ഞില്ലെങ്കില്‍ അമ്മ മര്‍ദിച്ചു കരയിപ്പിയ്ക്കും.

മാറിടം കരിച്ചാല്‍ മാനഭംഗം നില്‍ക്കും.....

മാറിടം കരിച്ചാല്‍ മാനഭംഗം നില്‍ക്കും.....

ആഫ്രിക്കയിലെ ഒരു വിഭാഗത്തിനിടയില്‍ പെണ്‍കുട്ടികളുടെ സ്തനങ്ങള്‍ വളരാതിരിയ്ക്കാന്‍ കരിച്ചു കളയുന്ന ചടങ്ങുണ്ട്. ലൈംഗികത്വവുമായി ബന്ധപ്പെടുത്തി കാണുന്ന സ്തനങ്ങള്‍ മാനഭംഗത്തിനു വഴിയൊരുക്കുന്നുവെന്ന വിശ്വാസമാണ് കാരണം. പെണ്‍കുട്ടികളുടെ മാറിടത്തില്‍ ഇരുമ്പുതകിട്, ചട്ടുകം പോലുള്ളവ ചൂടാക്കി വച്ച് പല തവണ കരിയ്ക്കും.ഇതുവഴി ഹോര്‍മോണ്‍ നഷ്ടപ്പെട്ടു സതനവളര്‍ച്ച നിലയ്ക്കും. സാമ്പത്തികമായി മെച്ചപ്പെട്ട വിഭാഗക്കാര്‍ കട്ടിയിലുള്ള ഇലാസ്റ്റിക് ബെല്‍റ്റുകള്‍ മാറിടത്തിനു കുറുകെ സ്ഥിരമായി ധരിച്ചു മാറിടവളര്‍ച്ച മുരടിപ്പിയ്ക്കും.

മാറിടം കരിച്ചാല്‍ മാനഭംഗം നില്‍ക്കും.....

മാറിടം കരിച്ചാല്‍ മാനഭംഗം നില്‍ക്കും.....

സ്ത്രീശരീരത്തിന് ഏറെ വേദന നല്‍കുന്ന ചേലാകര്‍മമെന്ന ചടങ്ങ് ഇപ്പോഴും പല പിന്നോക്കപ്രദേശങ്ങളിലും നടക്കുന്നുണ്ട്. സ്ത്രീകളിലെ ലൈംഗികവികാരങ്ങള്‍ക്ക് കടിഞ്ഞാണിടാനാണിത് ചെയ്യുന്നത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ലൈംഗികാവയവത്തിന്റെ ഒരു ഭാഗം ഛേദിയ്ക്കുന്ന ഒന്ന്.

മാറിടം കരിച്ചാല്‍ മാനഭംഗം നില്‍ക്കും.....

മാറിടം കരിച്ചാല്‍ മാനഭംഗം നില്‍ക്കും.....

മൗറിട്ടാനയിലെ പെണ്‍കുട്ടികളെ ചെറുപ്പം മുതല്‍ ദിവസവും 16,000 കലോറിയുള്ള ഭക്ഷണം നിര്‍ബന്ധിച്ചു കഴിപ്പിച്ചാണ് വിവാഹത്തിനൊരുക്കുന്നത്. വിവാഹത്തിന് ആരോഗ്യം നല്‍കാന്‍ എന്ന പേരില്‍ ചെയ്യുന്ന ഇത് പെണ്‍കുട്ടികളുടെ അനാരോഗ്യത്തിന് കാരണമാകുകയാണ് ചെയ്യുന്നത്.

മാറിടം കരിച്ചാല്‍ മാനഭംഗം നില്‍ക്കും.....

മാറിടം കരിച്ചാല്‍ മാനഭംഗം നില്‍ക്കും.....

ബ്രസീലിലെ ഒരു വിഭാഗം ഗോത്രത്തിനിടയില്‍ ആര്‍ത്തവചടങ്ങിനോടനുബന്ധിച്ച് സ്ത്രീകളെ നഗ്നരാക്കി തെരുവില്‍ കൊണ്ടുവന്ന് അടിയ്ക്കുന്നു. ഈ പീഡനം മറി കടക്കുന്നവര്‍ക്കു മാത്രമേ വിവാഹം കഴിയ്ക്കാന്‍ യോഗ്യതയുള്ളൂവെന്നാണ് വിശ്വാസവും.

മാറിടം കരിച്ചാല്‍ മാനഭംഗം നില്‍ക്കും.....

മാറിടം കരിച്ചാല്‍ മാനഭംഗം നില്‍ക്കും.....

റൊമാനിയയിലെ ജിപ്‌സികള്‍ക്കിടയില്‍ പുരുഷന് ഇഷ്ടപ്പെട്ട പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി രണ്ടുമൂന്നു ദിവസം തടവില്‍ വച്ചാല്‍ അവരെ വിവാഹം കഴിയ്ക്കാം. പെണ്‍കുട്ടികളുടെ ഇഷ്ടത്തിന് യാതൊരു പ്രസക്തിയുമില്ല.

മാറിടം കരിച്ചാല്‍ മാനഭംഗം നില്‍ക്കും.....

മാറിടം കരിച്ചാല്‍ മാനഭംഗം നില്‍ക്കും.....

തായ്‌ലന്റിലെ ഒരു വിഭാഗം ജിപ്‌സികള്‍ക്കിടയില്‍ 5 വയസു മുതല്‍ പെണ്‍കുട്ടികള്‍ കഴുത്തില്‍ നീളത്തില്‍ വളയങ്ങളിട്ടു നടക്കണം. ഇതുകാരണം സ്വാഭാവികമായും ഇവരുടെ കഴുത്തു നീളുന്നു.

Read more about: pulse, life, women, men
English summary

Cruelties To Women In The Name Of Religious Believes

Cruelties To Women In The Name Of Religious Believes
Story first published: Wednesday, March 15, 2017, 9:57 [IST]
Subscribe Newsletter