യഥാസ്ഥാനത്തല്ല ഇവയെങ്കില്‍ ദാരിദ്യം ഫലം

Posted By:
Subscribe to Boldsky

എന്ത് വസ്തുവാണെങ്കിലും ഇരിക്കേണ്ട സ്ഥലത്ത് ഇരിയ്ക്കണം, അനുയോജ്യമല്ലാത്ത സ്ഥലത്ത് വെയ്ക്കുമ്പോള്‍ അത് പലപ്പോഴും ഗുണത്തിന് പകരം ദോഷമാണ് ഉണ്ടാക്കുന്നത്. വാസ്തുശാസ്ത്രമനുസരിച്ച് ചില വസ്തുക്കള്‍ വെക്കേണ്ട ചില സ്ഥലങ്ങള്‍ ഉണ്ട്. അവ അവിടെയല്ലാതെ വെയ്ക്കുമ്പോള്‍ ദാരിദ്ര്യമാണ് ഫലം. വിരല്‍ത്തുമ്പ് നോക്കി സ്വഭാവം മനസ്സിലാക്കാം

ഇനി പറയുന്ന അഞ്ച് വസ്തുക്കള്‍ വെയ്ക്കണ്ട ചില സ്ഥാനം ഉണ്ട്. അല്ലെങ്കില്‍ വാസ്തുശാസ്ത്രപരമായി ദോഷങ്ങളാണ് ഉണ്ടാവുക. അവ എന്തൊക്കെ എന്ന് നോക്കാം. ദേവദാസികളെക്കുറിച്ച് ചരിത്രം പറയുന്നത്‌

 ക്ലോക്ക്

ക്ലോക്ക്

ക്ലോക്ക് എല്ലാ വീട്ടിലേയും അവിഭാജ്യഘടകമാണ്. വീടിന്റെ വടക്ക് ഭാഗത്തായി മാത്രം എപ്പോഴും ക്ലോക്ക് സ്ഥാപിക്കുക. വാതിലിനു മുകളിലായോ, വീടിന്റെ പടിഞ്ഞാറ് ഭാഗത്തായോ ഒരിക്കലും ക്ലോക്ക് വെയ്ക്കരുത്. ഇത് നെഗറ്റീവ് എനര്‍ജി ഉണ്ടാക്കും.

 മണിപ്ലാന്റ്

മണിപ്ലാന്റ്

പല വീടുകളിലും മണിപ്ലാന്റ് എന്ന ചെടി സാധാരണമാണ്. ഇത് സാമ്പത്തിക ഉന്നമനത്തിന് കാരണമാകും എന്നാണ് പറയുന്നത്. ഇത് വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തായി വെയ്ക്കുക. ഐശ്വര്യം ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുതിര പെയിന്റിംഗ്

കുതിര പെയിന്റിംഗ്

കുതിരയുടെ ചിത്രമുള്ള പെയിന്റിംഗ് ആണ് മറ്റൊന്ന്. ഏഴ് കുതിരകളെ കെട്ടിയ പെയിന്റിംഗ് പല വീടുകളിലും നമ്മള്‍ കണ്ടിട്ടുണ്ടാവും. ഇത് പോസിറ്റീവ് എനര്‍ജി നിറയ്ക്കുമെങ്കിലും അടുക്കളഭാഗത്തായോ, ജനലിന്റെ വിപരീത ദിശയിലായോ ഇത് വെയ്ക്കരുത്.

ഒഴുകുന്ന വെള്ളം

ഒഴുകുന്ന വെള്ളം

ചിലര്‍ വീടിന് ഭംഗി കൂട്ടുന്നതിനായി പൂന്തോട്ടത്തില്‍ പല അലങ്കാരികമായ പൈപ്പുകളും മറ്റും സ്ഥാപിക്കാറുണ്ട്. എന്നാല്‍ ഇതൊരിക്കലും പൂന്തോട്ടത്തിന് തെക്ക് കിഴക്ക് ദിശയിലാകരുത്.

കണ്ണാടി

കണ്ണാടി

വീട്ടില്‍ ഒരു കണ്ണാടിയെങ്കിലും ചുവരില്‍ തൂങ്ങുന്നുണ്ടാവും. എന്നാല്‍ കണ്ണാടിയും ഒരിക്കലും തെക്കുകിഴക്കന്‍ ഭാഗത്തായി തൂക്കരുത്. മാത്രമല്ല തറയില്‍ നിന്ന് നാല് അഞ്ച് അടി ഉയരത്തിലെങ്കിലുമായിരിക്കണം കണ്ണാടിയുടെ സ്ഥാനം.

English summary

Common Household Items That Bring Good Luck

We bring 5 most common items of home decor that will not only beautify your house, but also keeping them in the right location can boost good energy in the surroundings. Check out what these things are!
Story first published: Friday, February 24, 2017, 17:36 [IST]