പുതുവര്‍ഷം തൊഴിലിന് അനുകൂലമോ ?

By Lekhaka
Subscribe to Boldsky

പുതുവര്‍ഷത്തില്‍ നിങ്ങളുടെ രാശിക്ക് ഇണങ്ങുന്ന തൊഴില്‍ ഏതാണ്? ജാതകം നോക്കി പലതരം കാര്യങ്ങള്‍ പ്രവചിക്കാന്‍ കഴിയും. ഇതിലൂടെ സ്‌നേഹം, തൊഴില്‍, ബന്ധങ്ങള്‍, സമ്പത്ത്, യാത്ര, കുട്ടികള്‍ , കുടുംബം തുടങ്ങി നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന വിവിധ കാര്യങ്ങളെ കുറിച്ച് മുന്‍ കൂട്ടി അറിയാം.

ജീവിതത്തില്‍ വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കും എന്നറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. വിവിധ രാശിക്കാരുടെ തൊഴില്‍ മേഖല 2017 ല്‍ എങ്ങനെ എന്ന് നോക്കാം.

മേടം രാശി

മേടം രാശി

2017 ല്‍ നിങ്ങളുടെ ഭാവനയിലുള്ള നൂതനമായ ആശയങ്ങള്‍ പ്രകടമാക്കാന്‍ അവസരം ലഭിക്കും. തൊഴില്‍ മേഖലയില്‍ സന്തോഷകരമായ അന്തരീക്ഷമായിരിക്കും. യോജിക്കുന്ന അധികാരവും ബന്ധങ്ങളും ലഭിക്കും. അസാധാരണമായ പുരോഗതി ഉണ്ടാക്കാന്‍ കഴിയും. സംരംഭങ്ങള്‍ സംബന്ധിച്ച സുപ്രധാന കാര്യങ്ങളില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഗുണകരമാകും.

 ഇടവം രാശി

ഇടവം രാശി

പുതിയ മേഖലകള്‍ അന്വേഷിക്കും മുമ്പ് പ്രധാന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണന്ന് അറിയാന്‍ ശ്രമിക്കുക. അത്തരം ബന്ധങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളോടെ നേരിടുക. നിങ്ങളുടെ കര്‍മ്മത്തിന്റെ ഫലം പ്രവര്‍ത്തിയില്‍ പ്രകടമാകും.

 മിഥുനം രാശി

മിഥുനം രാശി

മനസ്സില്‍ നല്ലത് മാത്രം ചിന്തിക്കുക എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക അനുകൂമാകും. നിങ്ങളുടെ കഴിവിനിണങ്ങുന്ന മേഖലകളില്‍ അവസരങ്ങള്‍ ലഭിക്കും.

 കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

സംരംഭം തുടങ്ങാന്‍ മികച്ച സമയമാണ്. വിചാരിച്ചതിലും കൂടുതലായിരിക്കും പണത്തിന്റെ വരവ്. എങ്കിലും ചെലവില്‍ നിയന്ത്രണം വേണം. അപവാദങ്ങളും ഊഹാപോഹങ്ങളും ഒഴിവാക്കുക.

ചിങ്ങം

ചിങ്ങം

ഈ വര്‍ഷം തൊഴില്‍ രംഗത്ത് അപ്രതീക്ഷിതമായ സംഭവങ്ങളായിരിക്കും പിന്തുണ നല്‍കുക . തൊഴില്‍ രംഗത്ത് മേല്‍ നോട്ടം വഹിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഈ രാശിക്കാര്‍ പൊതുവില്‍. എന്നാല്‍ ഈ വര്‍ഷം സാഹസികത ഒരല്പം കുറയ്ക്കുന്നതാണ് നല്ലത്.

 കന്നി

കന്നി

ബിസിനസ്സ് സംബന്ധമായ ദീര്‍ഘ യാത്രകള്‍ ഫലപ്രദമാകും. ഈ വര്‍ഷം സമ്മിശ്രഫലമായിരിക്കും ഈ രാശികാര്‍ക്ക്.

 തുലാം

തുലാം

നിങ്ങളുടെ പദവിയില്‍ മാറ്റമുണ്ടാകും.പദവിയിലും ശമ്പളത്തിലും വളരെ നാളായി പ്രതീക്ഷിച്ചിരുന്ന മാറ്റം പ്രകടമാകും. ബിസിനസ്സ് സംരഭങ്ങളില്‍ വിജയം നേടും.

 വൃശ്ചികം

വൃശ്ചികം

തൊഴില്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം തൃപ്തികരമായിരിക്കും. 2017 ല്‍ സംയുക്ത സംരംഭങ്ങള്‍ ലാഭകരമായിരിക്കും.

ധനു

ധനു

ഈ വര്‍ഷം വലിയ അധ്വാനം കൂടാതെ തന്നെ അഭിവൃദ്ധി നേടാന്‍ ഈ രാശികാര്‍ക്ക് കഴിയും. കാര്യനിര്‍വഹണം, നിയമം എന്നവയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ സഹായകരമാകും. സങ്കല്‍പിക്കാന്‍ കഴിയാത്ത കാര്യങ്ങളും പരീക്ഷിച്ച് നോക്കുക.

 മകരം

മകരം

2017 ഈ രാശിക്കാരെ സംബന്ധിച്ച് ശ്രദ്ധനേടുന്നതായിരിക്കും. നിങ്ങളുടെ ഉദ്യമങ്ങളും പ്രവര്‍ത്തനങ്ങളും ഈ വര്‍ഷം മുഴുവന്‍ അംഗീകാരം നിലനിര്‍ത്താന്‍ സഹായിക്കും.

കുംഭം

കുംഭം

നിലവിലെ തൊഴിലില്‍ മാറ്റം അല്ലെങ്കില്‍ സ്ഥാനകയറ്റം പ്രതീക്ഷിക്കാം. ലക്ഷ്യങ്ങള്‍ നിറവേറ്റും. പൊതുവെ തൃപ്തികരമായിരിക്കും ജീവിതം .

മീനം

മീനം

നിങ്ങളുടെ കഠിന പരിശ്രമവും ഉറച്ച തീരുമാനവും ലക്ഷ്യം നേടാന്‍ സഹായിക്കും. ജോലി നഷ്ടപ്പെടുന്നത് ഹ്രസ്വകാല അസന്തുഷ്ടിക്ക് കാരണമാകും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    career predictions for year 2017

    Everybody needs to know diverse things about their future.
    Story first published: Tuesday, January 10, 2017, 8:00 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more