ഇവയൊക്കെ ഒഴിവാക്കൂ, വീട്ടിലെ ഐശ്വര്യം പടി കടക്കും

Posted By:
Subscribe to Boldsky

വീട്ടിലെ ഐശ്വര്യമാണ് എല്ലാവരുടേയും ആഗ്രഹവും ലക്ഷ്യവും. എന്നാല്‍ എത്ര പണമുണ്ടെങ്കിലും പലപ്പോഴും അത്യാവശ്യഘട്ടങ്ങളില്‍ ഉപകരിക്കാത്ത അവസ്ഥയായിരിക്കും ഉള്ളത്. നിങ്ങളുടെ വീട്ടിലെ ഐശ്വര്യത്തെ പുറത്താക്കി അവിടെ ദാരിദ്ര്യത്തിന് കുടിയേറിപ്പാര്‍ക്കാന്‍ കാരണം പലപ്പോഴും വീട്ടിലെ ചില വസ്തുക്കള്‍ തന്നെയായിരിക്കും. മൃഗങ്ങള്‍ നല്‍കും സൂചന മരണത്തിന് മുന്നോടി

പാരമ്പര്യമായി കൈമാറിക്കിട്ടിയതെന്ന പേരില്‍ പല പഴഞ്ചന്‍ വസ്തുക്കളും നമ്മള്‍ വീട്ടില്‍ സൂക്ഷിക്കും. എന്നാല്‍ പലപ്പോഴും ഇവയൊക്കെയായിരിക്കും ദാരിദ്ര്യത്തിന്റെ പ്രധാന കാരണം. ഇത്തരം വസ്തുക്കള്‍ വീട്ടിലുണ്ടെങ്കില്‍ ഐശ്വര്യം പടി കടന്ന് പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ത്രീയുടെ പൊക്കിളില്‍ പങ്കാളി ചുംബിച്ചാല്‍.....

 പൊട്ടിയ ഗ്ലാസ്സ്

പൊട്ടിയ ഗ്ലാസ്സ്

പലരും പൊട്ടിയ ഗ്ലാസ്സ് വീട്ടില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇത് വീട്ടില്‍ സൂക്ഷിക്കുന്നത് പലപ്പോഴും വീട്ടിലെ ഐശ്വര്യത്തെ പടിക്ക് പുറത്ത് നിര്‍ത്തി ദാരിദ്ര്യം വീട്ടിലേക്ക് കൊണ്ട് വരാന്‍ കാരണമാകും.

പൊട്ടിയ കണ്ണാടി

പൊട്ടിയ കണ്ണാടി

ഇത് നമ്മളില്‍ പലര്‍ക്കും അറിയാവുന്ന കാര്യമാണ്. പൊട്ടിയ കണ്ണാടി വീട്ടില്‍ സൂക്ഷിക്കുന്നതും പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കുന്നതും പല വിധത്തിലുള്ള പ്രശ്‌നങ്ങളും കലഹങ്ങളും വീട്ടില്‍ ഉണ്ടാവാന്‍ കാരണമാകും.

 ചിലന്തി വല

ചിലന്തി വല

ചിലന്തി വല വീട്ടില്‍ ഉണ്ടാവുന്നതും ഐശ്വര്യത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള അശുഭവാര്‍ത്തകളും അനര്‍ത്ഥങ്ങള്‍ക്കും കാരണമാകും എന്നാണ് പറയപ്പെടുന്നത്.

 പൊട്ടിയ മൂലയോട്

പൊട്ടിയ മൂലയോട്

ഇപ്പോള്‍ ഓടിട്ട വീടുകള്‍ കുറവാണെങ്കിലും പല തറവാടുകളിലും പാരമ്പര്യത്തനിമ സൂക്ഷിക്കുന്നതിനു വേണ്ടി ഓടിട്ട വീടുകള്‍ ഉണ്ട്. എന്നാല്‍ വീടിന്റെ മൂലയോട് പൊട്ടിയിട്ടുണ്ടെങ്കില്‍ അത് ഉടന്‍ മാറ്റേണ്ടതാണ്. അല്ലെങ്കില്‍ അത് വീട്ടിലെ ഐശ്വര്യം ക്ഷയിക്കാന്‍ കാരണമാകും.

തേനീച്ചകള്‍

തേനീച്ചകള്‍

പലപ്പോഴും വീടിനു പുറത്ത് തേനീച്ചക്കൂട് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വീട്ടിനുള്ളില്‍ തേനീച്ചക്കൂട് ഉണ്ടെങ്കില്‍ അത് ഉടന്‍ തന്നെ മാറ്റേണ്ടതാണ്. കാരണം ദാരിദ്ര്യത്തിലേക്ക് നയിക്കുന്ന ഒന്നാണ് വീട്ടിനുള്ളിലെ തേനീച്ചക്കൂട്.

 പഴയ സാധനങ്ങള്‍

പഴയ സാധനങ്ങള്‍

വീട്ടിനുള്ളില്‍ പഴയ സാധനങ്ങള്‍ ആവശ്യമില്ലാതെ കൂട്ടിയിട്ടിട്ടുണ്ടെങ്കില്‍ അവയെല്ലാം ഉടന്‍ തന്നെ ഒഴിവാക്കണം. കാരണം ഇത് വീട്ടിലെ ഐശ്വര്യത്തെ ഇല്ലാതാക്കി വീട്ടില്‍ നെഗറ്റീവ് എനര്‍ജി നിറയ്ക്കുന്നു.

 മുക്കിലും മൂലയിലും അഴുക്ക്

മുക്കിലും മൂലയിലും അഴുക്ക്

വീട്ടില്‍ മുക്കിലും മൂലയിലും അഴുക്കും പൊടിയും പറ്റിപ്പിടിച്ചിരിയ്ക്കുന്നുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാനും ശ്രദ്ധിക്കണം. കാരണം ഇത്തരത്തിലുണ്ടാവുന്ന ഓരോ അശ്രദ്ധയും വീട്ടില്‍ നെഗറ്റീവ് എനര്‍ജി നിറയ്ക്കുകയാണ് ചെയ്യുന്നത്.

 ചെരിപ്പ് വീടിനു മുറ്റത്ത്

ചെരിപ്പ് വീടിനു മുറ്റത്ത്

ചെരിപ്പ് വീടിനു മുറ്റത്ത് ഇടുന്നത് നല്ലതാണ്. എന്നാല്‍ വീടിന്റെ നടയില്‍ ചെരിപ്പ് വെയ്ക്കുന്നത് ദാരിദ്ര്യത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വീടിനു മുന്നില്‍ ചെരിപ്പ് ഇടുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

English summary

Avoid keeping these things at home

Are you hardworking, yet have not been able to save some money? Or do you earn enough, yet are strapped for cash always? Here are a few tips and tricks that will help you maintain your money for good.
Story first published: Monday, March 13, 2017, 13:19 [IST]
Subscribe Newsletter