900 പേരെ കൊന്നതും ഇതിനു വേണ്ടിയാണോ?

Posted By:
Subscribe to Boldsky

ചാള്‍സ് ശോഭരാജ്, സീരിയല്‍ കില്ലര്‍ പട്ടികയില്‍ മുന്നില്‍ വരുന്ന കൊടും ക്രിമിനല്‍. ലോകം മുഴുവന്‍ വല വിരിച്ച് കാത്തിരുന്ന കുറ്റവാളി. ലോകത്ത് കുറ്റകൃത്യങ്ങളുടേയും കൊലപാതകങ്ങളുടേയും അവസാന വാക്കായിരുന്നു ചാള്‍സ് ശോഭരാജെന്ന കൊടും ക്രിമിനല്‍.

എന്നാല്‍ ഇയാളെപ്പോലും വെല്ലുന്ന ഒരു സീരിയല്‍ കില്ലര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. തക് ബെഹ്‌റം. കുറ്റവാൡളുടെ രാജാവ് എന്നായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നതും. ഉത്തരേന്ത്യയില്‍ 1790-1840 കാലങ്ങളില്‍ ഇയാള്‍ നടത്തിയത് 931 കൊലപാതകങ്ങളാണ്. തക് ബെഹറം നടത്തിയ കൊലപാതക പരമ്പരകളിലൂടെ...

 തക് ബെഹ്‌റം

തക് ബെഹ്‌റം

1790-1840 കാലഘട്ടങ്ങളില്‍ തക് ബെഹ്‌റം നടത്തിയ കൊലപാതകങ്ങള്‍ക്ക് കണക്കും കയ്യുമില്ല. ഇത്രയേറെ കൊലപാതകങ്ങള്‍ നടത്തിയത് എന്തിനെന്ന ചോദ്യം ഇന്നും നിലനില്‍ക്കുന്നു.

 സാമുദായിക നേട്ടം

സാമുദായിക നേട്ടം

പണത്തിനോ പെണ്ണിനോ പ്രശ്‌സ്തിക്കോ വേണ്ടിയാണ് ഈ ലോകത്ത് കൊലപാതകങ്ങള്‍ നടക്കുന്നത്. എന്നാല്‍ തക് ബെഹ്‌റം കൊലപാതകങ്ങള്‍ നടത്തിയത് തന്റെ സമുദായത്തോടും മതത്തോടുമുള്ള സ്‌നേഹം വെളിപ്പെടുത്താനാണ്.

മഞ്ഞത്തൂവാല

മഞ്ഞത്തൂവാല

മഞ്ഞത്തൂവാല ഉപയോഗിച്ചാണ് തക് ബെഹ്‌റം ഇത്രയധികം കൊലപാതകങ്ങള്‍ നടത്തിയതെന്നത് സാരം. മഞ്ഞത്തൂവാലയായിരുന്നു ഇയാളുടെ കൊലപാതകങ്ങളുടെ കരുത്തും.

കൊല്ലുന്ന രീതി

കൊല്ലുന്ന രീതി

മഞ്ഞത്തൂവാല കഴുത്തില്‍ മുറുക്കിയാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. കഴുത്തില്‍ കുരുക്കിടുന്ന സമയത്ത് പലര്‍ക്കും അനങ്ങാന്‍ പോലും കഴിയുമായിരുന്നില്ല. അത്ര വിദഗ്ധമായായിരുന്നു ഓരോ കൊലപാതകവും.

കൊല്ലപ്പെട്ടവര്‍ ആരൊക്കെ

കൊല്ലപ്പെട്ടവര്‍ ആരൊക്കെ

1800-കളില്‍ നിരവധി ബിസിനസ്സ്മാന്‍മാര്‍, ടൂറിസ്റ്റുകള്‍, പട്ടാളക്കാര്‍ തുടങ്ങിയവരെല്ലാം തന്നെ ദിവസവും അപ്രത്യക്ഷമാകുന്നതിന്റെ പൊരുള്‍ പലര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ പിന്നീടി ഇതെല്ലാം കണ്ടു പിടിക്കപ്പെട്ടു.

അന്വേഷണവസാനം

അന്വേഷണവസാനം

1809-ല്‍ ക്യാപ്റ്റന്‍ വില്ല്യം സ്ലീമാന്‍ ആണ് ഈ കൊലപാതക പരമ്പരകളുടെ കുരുക്കഴിച്ചത്. ഡെല്‍ഹി- ജബല്‍പൂര്‍ റൂട്ടില്‍ വെച്ചാണ് ഇത്തരത്തില്‍ കൊലപതക പരമ്പരയുടെ ചുരുളഴിക്കപ്പെട്ടത്.

10 വര്‍ഷത്തിനു ശേഷം അറസ്റ്റ്

10 വര്‍ഷത്തിനു ശേഷം അറസ്റ്റ്

കൊലപാതകം കഴിഞ്ഞ് 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സ്ലീമാന്‍ ബെഹ്‌റമിനെ അറസ്റ്റ് ചെയ്യുന്നത്. കൊലപാതകം കഴിഞ്ഞ ശേഷം മൃതദേഹം അടുത്തുള്ള കിണറ്റില്‍ ഉപേക്ഷിക്കുകയാണ് പതിവ്.

തൂക്കിലേറ്റപ്പെട്ട കൊലയാളി

തൂക്കിലേറ്റപ്പെട്ട കൊലയാളി

അവസാനം 75 വയസ്സുള്ള ബെഹ്‌റം 1840-ല അറസ്റ്റിലായി. ആ സമയം കൊണ്ട് 931 കൊലപാതകങ്ങള്‍ ഇയാള്‍ നടത്തിക്കഴിഞ്ഞിരുന്നു. വധശിക്ഷയിലൂടെയായിരുന്നു ഇയാളുടെ അന്ത്യവും.

ബെഹ്‌റം അവസാന വ്യക്തിയല്ല

ബെഹ്‌റം അവസാന വ്യക്തിയല്ല

സീരിയല്‍ കില്ലര്‍ ഗണത്തില്‍ പെടുന്ന അവസാന വ്യക്തിയല്ല ബെഹ്‌റം. ഇയാളുടെ പാത പിന്തുടര്‍ന്ന് നിരവധി പേര്‍ പിന്നീട് നമ്മുടെ സമൂഹത്തിന് ഭീഷണിയായി വന്നിട്ടുണ്ട്.

English summary

World's Most Feared Serial Killer Was An Indian He Killed Over 900 People

The World's Most Feared Serial Killer Was An Indian And He Killed Over 900 People In Cold Blood.
Story first published: Friday, March 4, 2016, 14:54 [IST]