ഭക്ഷണത്തിലെ മായം കണ്ടു പിടിയ്ക്കാം എളുപ്പത്തില്‍

Posted By:
Subscribe to Boldsky

നമ്മള്‍ കഴിയ്ക്കുന്ന ഓരോ ഭക്ഷണത്തിലും ആരോഗ്യത്തേക്കാള്‍ കൂടുതല്‍ അനാരോഗ്യമാണെന്നതാണ് സത്യം. ഇതിന്റെ അനന്തര ഫലമാണ് നമ്മുടെ ശരീരത്തില്‍ രോഗങ്ങള്‍ കൂടുന്ന അവസ്ഥ. ഇന്ന് നാം കഴിയ്ക്കുന്ന ഓരോ ഭക്ഷണത്തിലും എത്രത്തോളം മായം കലര്‍ന്നിട്ടുണ്ടെന്നത് അത് ചേര്‍ക്കുന്നവര്‍ക്കു പോലും അറിയില്ല.

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണ സാധനങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ ചില വഴികളുണ്ട്. അതിനായ് അധികമൊന്നും കഷ്ടപ്പെടണ്ട. ഇതൊക്കെ നമുക്ക് തന്നെ കണ്ടു പിടിയ്ക്കാവുന്നതേ ഉള്ളൂ. അതെങ്ങനെയെന്ന് നോക്കാം.

തേയിലയിലെ മായം

തേയിലയിലെ മായം

തേയില ഒരു വെള്ളക്കടലാസില്‍ വിതറിയിടുക. അല്‍പസമയത്തിനു ശേഷം പരിശോധിച്ചാല്‍ കടലാസില്‍ വന്‍തോതില്‍ മഞ്ഞ, പിങ്ക്, ചുവപ്പ്, കറുപ്പ് തുടങ്ങിയ നിറങ്ങള്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍ തേയിലയിലെ മായം നമുക്ക് തിരിച്ചറിയാം.

 കാപ്പിപ്പൊടി

കാപ്പിപ്പൊടി

കാപ്പിയില്‍ പുളിങ്കുരുവാണ് സാധാരണയായി പൊടിച്ചു ചേര്‍ക്കാറുള്ളത്. ഇത് തിരിച്ചറിയുന്നതിനു വേണ്ടി ഒരു ടിഷ്യൂ പേപ്പറില്‍ അല്‍പ്പം കാപ്പിപ്പൊടി വിതറി അതിനു മുകളില്‍ പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ് ലായനി തളിക്കുക. കാപ്പിപ്പൊടിയുടെ ചുറഅറും നിറം മാറ്റം ഉണ്ടായാല്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം.

 പഞ്ചസാര

പഞ്ചസാര

പഞ്ചസാരയില്‍ സാധാരണയായി ചേര്‍ക്കുന്നത് അലക്കുകാരമാണ്. പഞ്ചസാര ലായനിയില്‍ ലിറ്റ്മസ് പേപ്പര്‍ മുക്കിയാല്‍ അത് നീലനിറമാകുമെങ്കില്‍ അതില്‍ മായമുണ്ടെന്ന് വ്യക്തമാവും.

കുത്തരിയുടെ നിറം

കുത്തരിയുടെ നിറം

കുത്തരിയ്ക്ക് നിറം നല്‍കാന്‍ അതില്‍ കാവി മുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അരി കഴുകുമ്പോള്‍ തന്നെ നിറം ഇളകിവരുന്നു.

ഗോതമ്പു പൊടി

ഗോതമ്പു പൊടി

ഗോതമ്പു പൊടിയില്‍ പൂപ്പലാണ് ചേര്‍ക്കുന്നത്. ഇത് മനസ്സിലാക്കാന്‍ ഗോതമ്പു പൊടി അല്‍പമെടുത്ത് വെള്ളത്തില്‍ കലക്കിയാല്‍ മതി. ഗോതമ്പ് വെള്ളത്തിനു താഴെയും പൂപ്പല്‍ മുകളിലുമായി തെളിഞ്ഞു കാണാം.

മുളക് പൊടി

മുളക് പൊടി

ഇഷ്ടികപ്പൊടിയാണ് മുളക് പൊടിയിലെ പ്രധാന വില്ലന്‍. ഇതില്‍ നിന്നും മായം കണ്ടു പിടിയ്ക്കാന്‍ ടിഷ്യൂപേപ്പറില്‍ അല്‍പം മുളക് പൊടി വിതറുക. നിറം മാറ്റം ഉണ്ടെങ്കില്‍ ഇത് മായം കലര്‍ന്നതായി തേന്നും.

 മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

ഗോതമ്പു പൊടി, ചോളപ്പൊടി എന്നിവയാണ് ഏറ്റവും അധികമായി മഞ്ഞള്‍പ്പൊടിയില്‍ ചേര്‍ക്കുന്നത്. മഞ്ഞള്‍പ്പൊടിയില്‍ അല്‍പം ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ചാല്‍ നീലനിറം കാണുന്നുണ്ടെങ്കില്‍ മായം ചേര്‍ന്നതായി കണക്കാക്കാം.

മല്ലിപ്പൊടിയില്‍ ചാണകപ്പൊടി

മല്ലിപ്പൊടിയില്‍ ചാണകപ്പൊടി

മല്ലിപ്പൊടിയില്‍ ചാണകപ്പൊടിയും മരപ്പൊടിയുമാണ് ഏറ്റവും കൂടുതലായി ചേര്‍ക്കുന്ന മായം. മല്ലിപ്പൊടി വെള്ളത്തില്‍ ചേര്‍ക്കുക. ഇതില്‍ മല്ലിപ്പൊടി താഴെയും ചാണകപ്പൊടി മരപ്പൊടി എന്നിവ മുകളിലുമായി പൊങ്ങിക്കിടക്കും.

കുരുമുളക്

കുരുമുളക്

കുരുമുളകില്‍ പപ്പായക്കുരുവാണ് ചേര്‍ക്കുന്നത്. പപ്പായയുടെ കുരു ഉണക്കിയാണ് ചേര്‍ക്കുന്നത്. അല്‍പം കുരുമുളക് പൊടിച്ച് വെള്ളത്തില്‍ കലര്‍ത്തുക. ഇതില്‍ പപ്പായപ്പൊടി വെള്‌ലത്തിനു മുകളില്‍ പൊങ്ങിക്കിടക്കും.

പരിപ്പ്

പരിപ്പ്

പരിപ്പില്‍ കേസരിപ്പരിപ്പ് ചേര്‍ത്താണ് മായം. ഹൈഡ്രോക്ലോറിക് ആസിഡ് കൊണ്ട് ഇത് കണ്ടു പിടിയ്ക്കാവുന്നതാണ്.

ചെറുപയരിലെ മായം

ചെറുപയരിലെ മായം

ചെറുപയര്‍ വെള്ളത്തില്‍ കുതിര്‍ത്താല്‍ കളര്‍ മാറി വരുന്നത് മനസ്സിലാക്കാം.

 ഉപ്പില്‍ ചൊക്കുപൊടി

ഉപ്പില്‍ ചൊക്കുപൊടി

പൊടി ഉപ്പില്‍ ചോക്ക് പൊടി ചേര്‍ത്താണ് ലാഭക്കച്ചവടം നടത്തുന്നത്. ഉപ്പ് വെള്ളത്തില്‍ ലയിപ്പിച്ചാല്‍ ചൊക്കുപൊടി മുഴുവനായും വെള്ളത്തില്‍ കലങ്ങും

പാലിലെ മായം

പാലിലെ മായം

പാലില്‍ സാധാരണയായി വെള്ളം ചേര്‍ക്കുകയാണ് ചെയ്യുക. പാലിന്റെ കട്ടി കുറഞ്ഞാല്‍ തന്നെ ഈ വ്യത്യാസം മനസ്സിലാക്കാം.

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

പലതരത്തിലുള്ള എണ്ണകള്‍ ചേര്‍ത്താണ് വെളിച്ചെണ്ണയില്‍ മായം കലര്‍ത്തുന്നത്. വെളിച്ചെണ്ണയില്‍ അല്‍പം പെട്രോളിയം ഈതര്‍ ചേര്‍ത്താല്‍ വെളിച്ചെണ്ണയില്‍ ചേര്‍ന്നിട്ടുള്ള മായം മനസ്സിലാകും.

English summary

Ways to remove poison from food items

Food poisoning strikes when you eat food that is contaminated with bacteria or another toxin, or that has natural poisonous properties. The painful symptoms usually subside on their own after few days.
Story first published: Saturday, April 16, 2016, 15:51 [IST]