For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിസ്മസ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ്?

ക്രിസ്മസ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് എന്ന് നോക്കാം. ക്രിസ്മസ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്ന

By Lekhaka
|

സന്തോഷത്തിന്റെ ദിനങ്ങളായാണ് ക്രിസ്തുമസിനെ കണക്കാക്കുന്നത് .ചുവപ്പും ,പച്ചയും നിറങ്ങളിലെ അലങ്കാരവും ,വെള്ളി നിറത്തിലുള്ള ബെല്ലും ,പല നിറത്തിലുള്ള ലൈറ്റും ,സാന്താ ,'മെറി' ക്രിസ്തുമസ് എന്ന ലോക മന്ത്രം വിളിച്ചു ചൊല്ലി നടക്കുന്നു

നാം ഇത് പലപ്പോഴും കേൾക്കുമെങ്കിലും അവർ എന്താണ് യഥാർത്ഥത്തിൽ പറയുന്നത് എന്ന് പലർക്കും അറിയില്ല .നമുക്ക് 'മെറി' ക്രിസ്തുമസ് എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം എന്താണെന്നു മനസ്സിലാക്കാം .

ക്രിസ്തുമസ് - അർത്ഥം

ക്രിസ്തുമസ് - അർത്ഥം

'മെറി' എന്ന വാക്കിന് സന്തോഷം എന്നാണ് അർത്ഥം .സന്തോഷത്തിന്റെയും ഉല്ലാസത്തിനെയും അന്തരീക്ഷത്തിൽ ഏറ്റവും അനുയോജ്യമായ വാക്കാണ് 'മെറി' എന്നത് .'മെറി ' എന്ന വാക്ക് തന്നെ നിരപരാധി എന്നാണ് .അതുകൊണ്ട് ക്രിസ്തുമസ് എന്ന വാക്കിനോട് ഇത് വളരെ ചേർന്നിരിക്കുന്നു .

ക്രിസ്തുമസ് - ക്രിസ്തുവിന്റെ ജനനം

ക്രിസ്തുമസ് - ക്രിസ്തുവിന്റെ ജനനം

പലരും വിചാരിക്കുന്നത് ക്രിസ്തുമസ് എന്നാൽ ക്രിസ്തുവിന്റെ ജനനം എന്നാണ് .ലോക ബുക്കായ എൻസൈക്ലോപ്പീഡിയയിൽ പറയുന്നത്' ക്രിസ്റ്റസ് മസീ 'എന്ന വാക്കിൽ നിന്നാണ് ക്രിസ്തുമസ് രൂപപ്പെട്ടത് എന്നാണ് .ഇംഗ്ലീഷിൽ ക്രിസ്തുവിന്റെ മാസ് എന്നാണ് പറയുന്നത് .എന്നാൽ 'മാസ് ' എന്ന വാക്ക് റോമൻ കത്തോലിക്കക്കാർ ഉപയോഗിക്കുന്നതാണ് .എന്നാൽ പ്രൊട്ടസ്റ്റൻഡുകാരായ ലൂഥറൻസ് ,ബാപ്ടിസ്റ്റിസ് ,മെതോഡിസ്റ് ,പെന്തകോസ്ത് എന്നിവർ പരമ്പരാഗതമായി ഉപേക്ഷിച്ച വാക്കാണിത് .'മാസ്സ് 'എന്നത് കാത്തലിക്ക് വാക്കാണ് ,അങ്ങനെ ക്രിസ് -മാസ്സ് ആയി .

 ക്രിസ്തുമസ് - ക്രിസ്തു -മാസ്സ്

ക്രിസ്തുമസ് - ക്രിസ്തു -മാസ്സ്

എല്ലാത്തിന്റെയും അടിസ്ഥാനം സ്നേഹം ആയതിനാൽ ഡിസംബർ 25 എന്ന വലിയ ദിനത്തിൽ എല്ലാ പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കാരാകുന്നു . എല്ലാ വഴി തെറ്റിയ മക്കളും അമ്മയുടെ അടുത്ത് എത്തുന്നതുപോലെ ,എല്ലാ പ്രൊട്ടസ്റ്റന്റു സഭകളും 'ഐ വിൽ ബി ഹോം ഫോർ ക്രിസ്തുമസ് 'എന്ന പ്രശസ്ത ഗാനം പാടുന്നു

ക്രിസ്തുമസ് - യഥാർത്ഥത്തിൽ ക്രിസ്തുമസ് ആണോ ?

ക്രിസ്തുമസ് - യഥാർത്ഥത്തിൽ ക്രിസ്തുമസ് ആണോ ?

വീണ്ടും ഡിസംബർ വന്നെത്തി ,ക്രിസ്തുമസ് സന്തോഷത്തിൽ നിറഞ്ഞു നിൽക്കുന്നു .എന്നാൽ ക്രിസ്തുമസ് എന്നതിന്റെ യഥാർത്ഥ അർത്ഥം എന്താണ് ?മരച്ചുവട്ടിലെ സമ്മാനങ്ങൾ ,ജനാലകളിലെ വെളിച്ചം ,ക്രിസ്തുമസ് കാർഡുകൾ ,കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം റെസ്റ്റോറന്റിലെ ഭക്ഷണം ,ക്രിസ്തുമസ് ട്രീ ,മുറിക്കുള്ളിൽ തൂങ്ങിക്കിടക്കുന്ന നക്ഷത്രങ്ങൾ ,'മേരി ക്രിസ്തുമസ് ' എന്ന ഉച്ചത്തിലുള്ള ആർപ്പുവിളി ..ഇതെല്ലാമാണോ ക്രിസ്തുമസ് ?

ക്രിസ്തുമസ് -ചിലർക്ക് ദുഖത്തിന്റെ സമയം

ക്രിസ്തുമസ് -ചിലർക്ക് ദുഖത്തിന്റെ സമയം

ചില ആളുകൾക്ക് ക്രിസ്തുമസ് എന്നാൽ ദുഖത്തിന്റെ ദിനമാണ് .അവർ കൂട്ടുകാർക്കും ,ബന്ധുക്കൾക്കും ,കുടുംബാംഗങ്ങൾക്കും വേണ്ടി സമ്മാനമൊന്നും വാങ്ങാനായി പണം ചെലവഴിക്കാറില്ല .പല കാരണങ്ങൾ കൊണ്ട് ക്രിസ്തുമസിന് വീട്ടിൽ വരാൻ കഴിയാത്തവരെക്കുറിച്ചു ദുഃഖിച്ചിരിക്കുന്നവരുണ്ട് .ചിലർക്ക് കുടുംബസംഗമം എന്നത് ഒരു ആഗ്രഹം മാത്രമായിരിക്കും

English summary

True meaning of Christmas

Merry Christmas" and examine the true meaning and essence of those words and christmas.
Story first published: Wednesday, December 21, 2016, 17:24 [IST]
X
Desktop Bottom Promotion