നഖത്തിന്റെ ആകൃതി വട്ടത്തിലാണോ, പറയാനൊത്തിരിയുണ്ട്

Posted By:
Subscribe to Boldsky

നഖം നോക്കി ആരോഗ്യസ്ഥിതി മനസ്സിലാക്കാന്‍ കഴിയും എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളെ ഇത്തരത്തില്‍ നഖത്തിന്റെ നിറം നോക്കി മനസ്സിലാക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല പലപ്പോഴും നഖത്തിന്റെ ആകൃതി നോക്കി ആളുകളുടെ സ്വഭാവവും മനസ്സിലാക്കാം.

നഖം നോക്കി എങ്ങനെ ആളുകളുടെ വ്യക്തിത്വം മനസ്സിലാക്കാം എന്ന് നോക്കാം. നഖം അല്ല നഖത്തിന്റെ ആകൃതിയാണ് പലപ്പോഴും ആളുകളുടെ വ്യക്തിത്വം മനസ്സിലാക്കാന്‍ സഹായിക്കുന്നത്. എങ്ങനെയെന്ന് നോക്കാം.

വൃത്താകൃതിയിലുള്ള നഖം

വൃത്താകൃതിയിലുള്ള നഖം

നഖത്തിന്റെ ആകൃതി വൃത്താകൃതിയിലാണെങ്കില്‍ നിങ്ങള്‍ ആകര്‍ഷണത്വമുള്ളയാളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല പ്രശസ്തി നിങ്ങളെ തേടി വരും എന്നതും ഇത്തരം നഖങ്ങള്‍ ഉള്ളവരുടെ പ്രത്യേകതയാണ്.

ചതുരാകൃതിയിലുള്ള നഖങ്ങള്‍

ചതുരാകൃതിയിലുള്ള നഖങ്ങള്‍

ചതുരാകൃതിയിലുള്ള നഖങ്ങള്‍ ഉള്ളവര്‍ എല്ലാ കാര്യത്തിലും മുന്നിലെത്താന്‍ പരിശ്രമിക്കുന്നവരായിരിക്കും. മാത്രമല്ല ഭാഗ്യം ഇവരുടെ കൂടപ്പിറപ്പായിരിക്കും.

 ചെറിയ നഖങ്ങള്‍

ചെറിയ നഖങ്ങള്‍

ചെറിയ നഖങ്ങള്‍ ഉള്ളവരും ഒട്ടും കുറവല്ല. പുരുഷന്‍മാര്‍ക്കാണ് ചെറിയ നഖങ്ങള്‍ ഉള്ളതെങ്കില്‍ അവര്‍ ഒരു നല്ല ഭര്‍ത്താവായിരിക്കും എന്നും. കുടുംബത്തിനായിരിക്കും എന്നും മുന്‍തൂക്കം നല്‍കുക.

കൂര്‍ത്ത നഖങ്ങള്‍

കൂര്‍ത്ത നഖങ്ങള്‍

കൂര്‍ത്തനഖങ്ങള്‍ ഉള്ളവര്‍ കഠിന ഹൃദയരായിരിക്കും. സ്‌നേഹം മനസ്സിലുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ ഇവര്‍ ഒരിക്കലും തയ്യാറാവില്ല എന്നതാണ് സത്യം.

 ബദാം ഷേപ്പിലുള്ള നഖങ്ങള്‍

ബദാം ഷേപ്പിലുള്ള നഖങ്ങള്‍

ബദാം ഷേപ്പിലുള്ള നഖങ്ങളും ഒട്ടും കുറവല്ല. ഇത്തരത്തില്‍ നഖങ്ങളുള്ളവര്‍ സ്വന്തം കാര്യം നോക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ പലപ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ഇവര്‍ക്കുണ്ടാവില്ല എന്നതാണ് കാര്യം.

English summary

Nail shape says about your personality

Though nail trends come and go, we often stick to our favorite shape without second thought. Read to find out what our favored nail shape.
Story first published: Thursday, July 14, 2016, 7:00 [IST]
Subscribe Newsletter