മറുകു പറയും പുരുഷന്റെ ഭാഗ്യ-നിര്‍ഭാഗ്യം

Posted By:
Subscribe to Boldsky

മറുക് പലപ്പോഴും നമ്മളത്ര ശ്രദ്ധിക്കാത്ത സംഗതിയാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ ഭാഗ്യ-നിര്‍ഭാഗ്യത്തിന് ഈ മറുക് കാരണമാകുന്നുണ്ട് എന്നതാണ് സത്യം. കൈരേഖ നോക്കി ഭാവി പ്രവചിക്കുന്നതു പോലെ തന്നെയാണ് മറുക് നോക്കി നമ്മുടെ ഭാവിയെക്കുറിച്ച് പ്രവചിക്കുന്നത്.

മറുകിന്റെ സ്ഥാനവും നിറവും നോക്കിയാണ് പലപ്പോഴും ഇത്തരം പ്രവചനങ്ങള്‍ നടക്കുന്നതും. പുരുഷന്‍മാരില്‍ മറുകു കൊണ്ടുണ്ടാകുന്ന ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. കാക്കപ്പുള്ളിയുടെ നിറം കുറയ്ക്കാം

പുരുഷന്‍മാരുടെ ദേഹത്ത് പലപ്പോഴും കറുത്ത നിറമുള്ള മറുകിനേക്കാള്‍ കൂടുതല്‍ തേന്‍ നിറമുള്ള മറുകുകളായിരിക്കും. ചിലത് ചുവപ്പ് നിറമുള്ളതും ആയിരിക്കും. എന്തൊക്കെയാണ് വിവിധ തരത്തിലുള്ള ഈ മറുകിന് നിങ്ങളെക്കുറിച്ച് പറയാനുള്ളതെന്നു നോക്കാം.

നെറ്റിയുടെ നടുവില്‍

നെറ്റിയുടെ നടുവില്‍

നെറ്റിയുടെ നടുവില്‍ മറുകുള്ളത് പുരുഷന്‍മാര്‍ക്ക് ശുഭകരമാണ്. ഭാഗ്യം എപ്പോഴും ഇത്തരക്കാര്‍ക്ക് കൂട്ടിനുണ്ടാവും. ഇത് കറുത്ത നിറമായാലും ചുവന്ന നിറമായാലും ശുഭലക്ഷണമാണ്.

 നെറ്റിയുടെ ഇടത് ഭാഗത്ത്

നെറ്റിയുടെ ഇടത് ഭാഗത്ത്

നെറ്റിയുടെ ഇടത് ഭാഗത്ത് നിങ്ങള്‍ക്ക് മറുകുണ്ടോ? ഇത് അശുഭലക്ഷണമാണ്. എത്ര കഷ്ടപ്പെടാന്‍ തയ്യാറാണെങ്കിലും നമ്മള്‍ ഉദ്ദേശിച്ച ഫലം പലപ്പോഴും ലഭിയ്ക്കില്ല എന്നതാണ് ഈ മറുക് സൂചിപ്പിക്കുന്നതും.

നെറ്റിയുടെ വലത് ഭാഗത്ത്

നെറ്റിയുടെ വലത് ഭാഗത്ത്

പുരുഷന് നെറ്റിയുടെ വലത് ഭാഗത്ത് മറുക് വന്നാല്‍ അത് ശുഭലക്ഷണമാണ്. ഇവര്‍ എല്ലാ കാര്യത്തിലും വിവേകത്തോടെ പെരുമാറുന്നവരായിരിക്കും.

പുരികങ്ങള്‍ക്കിടയില്‍

പുരികങ്ങള്‍ക്കിടയില്‍

പുരികങ്ങള്‍ക്കിടയില്‍ മറുകുണ്ടായാല്‍ അത് ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നു. മാത്രമല്ല ഇത്തരക്കാര്‍ നപുംസകങ്ങളാകാനും ഇടയുണ്ട്.

ചെവിയുടെ അകത്തോ പുറത്തോ

ചെവിയുടെ അകത്തോ പുറത്തോ

ചെവിയുടെ അകത്തോ പുറത്തോ മറുകുണ്ടാകുന്നത് അഹങ്കാരത്തിന്റെ ലക്ഷണമാണ്. എന്നാല്‍ മറുകിന്റെ നിറമനുസരിച്ച് ലക്ഷണം മാറുന്നു. ചുവന്ന മറുകാണെങ്കില്‍ അയാള്‍ ധനികനും വിശാലമനസ്‌കനുമായിരിക്കും.

വലതു കവിളിലെ മറുക്

വലതു കവിളിലെ മറുക്

വലതു കവിളില്‍ മറുകുള്ള പുരുഷനാണോ നിങ്ങള്‍? ഇത് അലങ്കാരത്തിന്റേയും ആഡ്യത്വത്തിന്റേയും ലക്ഷണമാണ്.

 മേല്‍ചുണ്ടിനു മുകളില്‍

മേല്‍ചുണ്ടിനു മുകളില്‍

മേല്‍ചുണ്ടിനു മുകളില്‍ മറുകുള്ള പുരുഷന്‍മാര്‍ ധനികന്‍മാരും ദയാലുക്കളുമായിരിക്കും. എന്നാല്‍ സ്വാര്‍ത്ഥത പലപ്പോഴും ഇവര്‍ക്ക് അല്‍പം കൂടുതലായിരിക്കും

താടിയിലെ മറുക്

താടിയിലെ മറുക്

താടിയിലെ മറുക് ശുഭലക്ഷണത്തിന്റെ അടിസ്ഥാനമാണ്. കറുത്ത നിറത്തിലുള്ള മറുകാണെങ്കില്‍ ഉത്തമം.

Read more about: life insync ജീവിതം
English summary

Meaning Of Moles On Mens Face

Moles on your face are like stones in your house. When appearing in the living room (your forehead and cheeks), they mess the look of your household; when showing up in the corridors (your nose and mouth), they block the passage.