For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ അന്ധവിശ്വാസങ്ങള്‍ സത്യമാകുന്നു

|

നിരവധി അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന നാടാണ് നമ്മുടെ. എത്രയൊക്കെ പുരോഗതി കൈവരിച്ചാലും അന്ധവിശ്വാസങ്ങള്‍ പലപ്പോഴും നമ്മുടെ മനസ്സിനെ പിടിമുറുക്കിയിട്ടുണ്ടാവും. എന്നാല്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ കൊണ്ടു നടക്കുന്നതിനു പിന്നില്‍ ചില ശാസ്ത്രീയ വശങ്ങളുണ്ട്.

എല്ലാ അന്ധവിശ്വാസങ്ങള്‍ക്കും നല്ല വളക്കൂറുള്ള മണ്ണാണ് നമ്മുടേത് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ടു തന്നെ പലപ്പോഴും പല അന്ധവിശ്വാസങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നമ്മള്‍ നല്‍കുന്നു. എന്നാല്‍ ഇതിന്റെ പിന്നിലുള്ള ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പലരും ബോധവാന്‍മാരല്ല.

എന്തൊക്കെയാണ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെന്നും അതിനു പിന്നിലെ ശാസ്ത്രീയ വശങ്ങളെന്നും നോക്കാം. സൂക്ഷിക്കുക, ഇത് വെറുമൊരു യക്ഷിക്കഥയല്ല

yakshi

സൂര്യഗ്രഹണം തരുന്ന പണി

സൂര്യഗ്രഹണസമയത്ത് സൂര്യനെ നോക്കരുതെന്നാണ് ശാസ്ത്രം. രാഹു സൂര്യനെ മറയ്ക്കുന്നത് നമ്മള്‍ നോക്കിയാല്‍ രാഹു നമ്മളേയും പിടി കൂടും എന്ന അന്ധവിശ്വാസമാണ് ഇതിനു പിന്നിലുള്ളത്. എന്നാല്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കിയാല്‍ അത് നമ്മുടെ കാഴ്ചയ്ക്ക് കാര്യമായ തകരാര്‍ സൃഷ്ടിക്കും എന്നുള്ളതാണ് ഇതിന്റെ ശാസ്ത്രീയ വശം.

തെക്കോട്ട് തിരിഞ്ഞ് കിടക്കരുത്

പലപ്പോഴും തെക്കുഭാഗത്തേക്ക് തല ലവെച്ചു കിടക്കരുതെന്ന് നമ്മുടെ കാര്‍ന്നോന്‍മാര്‍ പറഞ്ഞ് നമ്മളെല്ലാവരും കേട്ടിട്ടുണ്ടാവും. മരിച്ചു കിടക്കുമ്പോഴാണ് ഇത്തരത്തില്‍ തല വെയ്ക്കുന്നതെന്നാണ് വിശ്വാസം. എന്നാല്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണഫലത്തിന്റെ ഭാഗമായി എതിര്‍വശം തിരിഞ്ഞു കിടന്നാല്‍ ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നുള്ളതാണ് സത്യം.

sunset

ആര്‍ത്തവ സമയത്ത് അരുതാത്തവ

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അമ്പലത്തില്‍ പോകരുത് ഭാരമുള്ള ജോലികള്‍ ചെയ്യരുത് തുടങ്ങി നിരവധി നിയന്ത്രണങ്ങളും നിരോധനങ്ങളും ഉണ്ട്. എന്നാല്‍ നിരന്തരമായ ജോലികളില്‍ നിന്നും സ്ത്രീകള്‍ക്ക് വിശ്രമിക്കാന്‍ പറ്റുന്ന ദിവസങ്ങളാണ് ആര്‍ത്തവ ദിനങ്ങള്‍.

രാത്രി ആല്‍മരത്തിനടുത്തു ചെല്ലരുത്

പലപ്പോഴും യക്ഷിയും പ്രേതവും ഏഴിലം പാലയിലും ആല്‍മരത്തിലും പനയിലും എല്ലാം താമസിക്കുന്നുണ്ടെന്നാണ് പഴമക്കാരുടെ വിശ്വാസം. അതുകൊണ്ടു തന്നെ രാത്രി ഇത്തരം മരങ്ങളുടെ അടുത്തു പോകുന്നതിന് വിലക്കുണ്ട്. എന്നാല്‍ രാത്രിയില്‍ ആല്‍മരത്തില്‍ നിന്നും കാര്‍ബണ്‍ഡൈഓക്‌സൈഡ് പ്രവഹിക്കപ്പെടുന്നു. ഇത് പലപ്പോഴും മരണത്തിനു വരെ കാരണമാകും.

peepal tree

മരണചടങ്ങിനു ശേഷമുള്ള കുളി

മരണവീട്ടില്‍ പോയി വന്നതിനു ശേഷം നമ്മളെല്ലാം കുളിച്ചു വൃത്തിയാകും. ആത്മാവിന്റെ സാന്നിധ്യം ഇല്ലാതാവാന്‍ വേണ്ടിയാണ് എന്നതാണ് വിശ്വാസം. എന്നാല്‍ പണ്ട് നമ്മുടെ കാര്‍ന്നവന്‍മാര്‍ പലരും രോഗപ്രതിരോധത്തിനുള്ള വാക്‌സിനുകളൊന്നും ഉപയോഗിച്ചിരുന്നില്ല. ഇത് പലപ്പോഴും രോഗം പകരാന്‍ കാരണമാകും. അതുതന്നെയാണ് ഇത്തരത്തിലുള്ള കുളിയ്ക്കു പിന്നിലും.

മരണവീട്ടിലെ പാചകം

ഒരാള്‍ മരണമടഞ്ഞാല്‍ ആ വീട്ടില്‍ 16 ദിവസത്തേക്ക് ഭക്ഷണം പാകം ചെയ്യില്ല. ചെയ്താലും മറ്റു ബന്ധുക്കളാണ് അതിനു നേതൃത്വം നല്‍കുന്നതും. എന്നാല്‍ ഇതിനു പിന്നില്‍ നിലനില്‍ക്കുന്ന കാരണം എന്താണെന്നു വെച്ചാല്‍ പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പാട് ഉണ്ടാക്കുന്ന ആഘാതം പലതില്‍നിന്നും നമ്മളെ പിന്തിരിപ്പിക്കുന്നതിനാലാണ്.

tulsi

സൂര്യാസ്തമയത്തിനു ശേഷം നഖം മുറിക്കുക

സൂര്യാസ്തമയത്തിനു ശേഷം നഖം മുറിയ്ക്കുന്നതിന് നമ്മുടെ വീട്ടില്‍ പലപ്പോഴും വിലക്കുണ്ടായിരിക്കും. എന്നാല്‍ ഇരുണ്ട വെളിച്ചത്തില്‍ നഖം മുറിക്കുമ്പോഴുള്ള അപകടം മുന്നില്‍ കണ്ടാണ് പലപ്പോഴും ഇത്തരത്തില്‍ ഒരു വിലക്ക് നമുക്ക് മുന്നില്‍ കാരണവന്‍മാര്‍ വെച്ചിട്ടുള്ളത്.

തല കഴുകുന്നതിനും വിലക്ക്

ചൊവ്വ, വെള്ളി ദിവസങ്ങളില്‍ തല കഴുകുന്നതിന് പലരും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജലത്തിന്റെ ദൗര്‍ലഭ്യമാണ് ഇത്തരത്തിലുള്ള വിലക്കിനു പുറകില്‍ എന്നതാണ് സത്യം.

snake

തുളസി ചവയ്ക്കരുത്

തുളസിയില ചവയ്ക്കാന്‍ പാടില്ലെന്നാണ് ഐതിഹ്യം. തുളസി വിഷ്ണുവിന്റെ ഭാര്യയാണ് അതുകൊണ്ടു തന്നെ തുളസിയില ചവയ്ക്കുന്നത് നല്ലതല്ല. എന്നാല്‍ തുളസി ചവയ്ക്കുന്നതിലൂടെ പല്ലിലെ ഇനാമലിന് തേയ്മാനം സംഭവിക്കുകയും ഇതിലൂടെ പലപ്പോഴും പല്ലിന് മഞ്ഞനിറം ഉണ്ടാവുകയും ചെയ്യുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

പാമ്പിനെ കൊന്ന ശേഷം തലയ്ക്കടിയ്ക്കണം

പാമ്പിനെ കൊന്നു കഴിഞ്ഞാല്‍ അതിന്റെ തലയ്ക്ക് വീണ്ടും വീണ്ടും അടിയ്ക്കണം എന്നതാണ് മറ്റൊന്ന്. എന്നാല്‍ ഇത്തരം തല കൊണ്ടും ആക്രമണം നടത്തുന്ന പാമ്പുകള്‍ ഉള്ളതിനാലാണ് പാമ്പിനെ തലയ്ക്കടിച്ചു തന്നെ കൊല്ലണം എന്ന് പറയുന്നത്.

English summary

Kerala Superstitions And The Possible Logic Behind Them

Kerala, where traditions breathe comfortably next to global technology. We find ourselves standing at the juncture where these two meet, sometimes restless, sometimes nonchalant.
X
Desktop Bottom Promotion