Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ഇരുപാളിയുള്ള വാതില്‍ സാമ്പത്തികബാധ്യത ഉണ്ടാക്കും?
വാസ്തുശാസ്ത്രപ്രകാരം വീട്ടില്‍ ഐശ്വര്യം നിറയ്ക്കാന്‍ ചില വഴികള്‍ ഉണ്ട്.
ഐശ്വര്യസമ്പൂര്‍ണമായ ജീവിതമാണ് എല്ലാവരുടേയും ആഗ്രഹം. എല്ലാവരുടേയും ഐശ്വര്യവും നന്മയും ആരംഭിയ്ക്കുന്നത് വീട്ടില്‍ നിന്നാണ്. സാമ്പത്തികമായും ഐശ്വര്യപരമായും എല്ലാം ഉന്നതിയ്ക്ക് തുടക്കം കുറിയ്ക്കുന്നത് വീടിന്റെ പൂമുഖത്ത് നിന്നാണ്. കൈകൊണ്ട് ഇവിടെയൊക്കെ തൊട്ടാല്‍...
വീടിന്റെ പൂമുഖത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ഐശ്വര്യത്തെ വീട്ടിലേക്ക് കൊണ്ട് വരും. ഇത് ജീവിതത്തെ തിളക്കമുള്ളതാക്കി മാറ്റുന്നു. എന്തൊക്കെ കാര്യങ്ങളാണ് ഭാഗ്യലക്ഷ്മീ കടാക്ഷത്തിനായി ശ്രദ്ധിക്കേണ്ടത് വാസ്തുശാസത്രപ്രകാരം എന്ന് നോക്കാം.

ഗ്ലാസ്സ് കണ്ടൈനര്‍
വീടിന്റെ പൂമുഖത്ത് ഒരു ഗ്ലാസ്സ് കണ്ടൈനറില് വെള്ളം നിറച്ച് ഫ്രഷ് പൂക്കളുമായി വെയ്ക്കാം. ഈ പൂക്കള്‍ പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നതിന് കാരണമാകും.

മാല
അശോകത്തിന്റെ ഇലകള്‍ കൊണ്ടോ മാവിന്റെ ഇലകള്‍ കൊണ്ടോ ഉള്ള മാലകള്‍ വീടിന് പൂമുഖത്ത് കെട്ടിയിടുന്നത് വീട്ടില്‍ ഐശ്വര്യം നിറയ്ക്കും. വീട്ടില്‍ തേനീച്ചക്കൂട് മരണത്തിന്റെ ലക്ഷണമോ?

ലക്ഷ്മീ ദേവി
സാമ്പത്തികമായ ഉന്നമനത്തിന് ലക്ഷ്മീ ദേവിയുടെ ചിത്രം വീടിനു മുന്നില്‍ വെയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ലക്ഷ്മീ പാദം
ചില വീടുകളുടെ പൂമുഖത്ത് ലക്ഷ്മീ പാദം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത് കാണാം. ഇത് ധനത്തേയും ഐശ്വര്യത്തേയും ആകര്‍ഷിക്കും.

ശുഭ-ലാഭ്
ശുഭ-ലാഭ് എന്ന ചിഹ്നവും വീടിന്റെ പൂമുഖത്ത് അലങ്കരിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഐശ്വര്യത്തെ വിളിച്ച് വരുത്തും.

സ്വസ്ഥിക് ചിഹ്നം
സ്വസ്ഥിക് ചിഹ്നം വീട്ടിലേക്ക് ഐശ്വര്യം കൊണ്ടു വരുന്ന ഒന്നാണ്. ഇത് ഭാഗ്യത്തെ വീട്ടിലേക്ക് കൊണ്ടു വന്ന് നിര്‍ഭാഗ്യത്തെ പടിയിറക്കുന്നു.

വലിയ വാതില്‍
വലിയ വാതില്‍ വീട്ടിലെ പൂമുഖത്ത് ഉണ്ടാവുന്നത് വീട്ടിലേക്ക് ഐശ്വര്യം കൊണ്ടു വരാന്‍ സഹായിക്കും.

ഇരുപാളികളുള്ള വാതില്‍
പൂമുഖത്തെ വാതില്‍ ഇരുപാളികള്‍ ഉള്ളതാണെങ്കില്‍ അത് ക്ലോക്കൈ്വസ് തുറക്കാന്‍ പറ്റുന്നതാണെങ്കില്‍ ഐശ്വര്യം നിറയുന്ന വീടായിരിക്കും നിങ്ങളുടേത്.



Click it and Unblock the Notifications
