For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തദാനം നടത്തുന്നവര്‍ ശ്രദ്ധിക്കാന്‍

|

രക്തദാനം മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ ഒരു കാര്യം തന്നെയാണ്. എന്നാല്‍ നമ്മള്‍ രക്തം ദാനം ചെയ്തതു കൊണ്ട് പിന്നീട് ആ രോഗി ബുദ്ധിമുട്ടേണ്ട അവസ്ഥ ഉണ്ടാവാനിടവരരുത്. രക്തദാനത്തിനായി ഇന്ന് കൂടുതല്‍ ചെറുപ്പക്കാര്‍ മുന്നോട്ട് വരുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. കേട്ടു മടുത്ത ചില യൗവ്വന ചോദ്യങ്ങള്‍

എന്നാല്‍ പലര്‍ക്കും രക്തദാനത്തെക്കുറിച്ച് കൃത്യമായ അറിവില്ല. പലരും രക്തം ദാനം ചെയ്യാന്‍ മടിക്കാറുണ്ട്. എന്നാല്‍ രക്തദാനത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാല്‍ ആരും ഭയം കൂടാതെ രക്തദാനത്തിനായി കടന്നു വരും എന്ന കാര്യത്തില്‍ സംശയമില്ല. രക്തം ദാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍ നോക്കാം.

 ആര്‍ക്കൊക്കെ ദാനം ചെയ്യാം

ആര്‍ക്കൊക്കെ ദാനം ചെയ്യാം

ശാരീരികമായി ആരോഗ്യമുള്ള ആര്‍ക്കും രക്തദാനം നടത്താം. 18നും 60നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിയ്ക്കുക.

ദാനം ചെയ്യാന്‍ പാടില്ലാത്തവര്‍

ദാനം ചെയ്യാന്‍ പാടില്ലാത്തവര്‍

പ്രമേഹം, രക്തസമ്മര്‍ദ്ദം, ലൈംഗിക രോഗങ്ങള്‍, മാനസികാസ്വാസ്ഥ്യം, അപസ്മാരം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ ഒരു കാരണവശാലും രക്തം ദാനം ചെയ്യരുത്. ഇവരുടെ രക്തം ഒരിക്കലും സ്വീകരിക്കുകയും അരുത്.

മദ്യപിച്ചവരുടെ രക്തം

മദ്യപിച്ചവരുടെ രക്തം

മദ്യപിച്ചവരുടെ രക്തം ഒരു കാരണവശാലും മദ്യപിച്ച് 24 മണിക്കൂര്‍ കഴിയാതെ ദാനം ചെയ്യാന്‍ പാടില്ല. ലോകത്തെ പേടിപ്പിയ്ക്കും സൗന്ദര്യസംരക്ഷണം

 പട്ടികടിച്ചവരും സൂക്ഷിക്കുക

പട്ടികടിച്ചവരും സൂക്ഷിക്കുക

പട്ടികടിച്ചവരുടേയും രക്തം ഒരു വര്‍ഷത്തിനു ശേഷമല്ലാതെ അതിനു മുന്‍പ് ദാനം ചെയ്യാന്‍ പാടില്ല.

 പണത്തിനു വേണ്ടി

പണത്തിനു വേണ്ടി

നിങ്ങള്‍ക്ക് രക്തം ഒരിക്കലും പണത്തിനു വേണ്ടി ദാനം ചെയ്യാന്‍ കഴിയില്ല. അത് നിയമവിരുദ്ധമാണ്.

രക്തത്തിനും നിറവ്യത്യാസം?

രക്തത്തിനും നിറവ്യത്യാസം?

എല്ലാവരുടേയും രക്തത്തിന് ചുവപ്പ് നിറമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ ഇപ്പോഴും താഴ്ന്ന ജാതിയില്‍ പെട്ടവരുടെ രക്തം ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ സ്വീകരിയ്ക്കാന്‍ മടി കാണിയ്ക്കുന്നു.

നിയമപരമല്ലാതെ കോടികള്‍

നിയമപരമല്ലാതെ കോടികള്‍

നിയമപരമല്ലാതെ കോടികളാണ് രക്തം ദാനം ചെയ്യുന്നത് വഴി ലോകത്തിന്റെ പല കോണിലും പലരും സമ്പാദിയ്ക്കുന്നത്.

രക്തദാനത്തിനു മുന്‍പ് ശ്രദ്ധിക്കാന്‍

രക്തദാനത്തിനു മുന്‍പ് ശ്രദ്ധിക്കാന്‍

രക്തദാനത്തിനു മുന്‍പ് ദാതാവ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നല്ല ഭക്ഷണം കഴിയ്ക്കുക, ധാരാളം വെള്ളം കുടിയ്ക്കുക, യാതൊരു വിധത്തിലുള്ള മരുന്ന് കഴിയ്ക്കരുത് എന്നിവയെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണ്.

English summary

Facts about blood donation

These are some of the most disgusting and nasty revelations of what exactly happens in a blood donation camp. Check out the shocking facts of blood donation in India.
Story first published: Monday, September 12, 2016, 11:22 [IST]
X
Desktop Bottom Promotion