Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ലോകത്തെ പേടിപ്പിയ്ക്കും സൗന്ദര്യസംരക്ഷണം
സൗന്ദര്യസംരക്ഷണം എന്നു പറയുന്നത് സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ഒന്നാണ്. ഒരിക്കലും മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന രീതിയില്‍ ഉള്ളതായിരിക്കരുത്. സൗന്ദര്യസംരക്ഷണത്തില്‍ എല്ലാവരുടേയും പ്രധാന ഉദ്ദേശ്യവും അത് തന്നെയാിരിക്കും. തങ്ങളെ മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ പലരും കാട്ടിക്കൂട്ടുന്ന ചില പൊല്ലാപ്പുകള്‍. മൊബൈലില്‍ അശ്ലീലം കാണുന്നവര്‍ സൂക്ഷിക്കുക
എന്നാല്‍ ലോകത്തെ ഞെട്ടിച്ച ചില സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പലപ്പോഴും ഇത്തരം സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ കാണുന്നവരില്‍ പ്രശ്നമുണ്ടാക്കുന്നതാണ്. എന്തൊക്കെയാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിലനില്‍ക്കുന്ന ഞെട്ടിപ്പിക്കുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

യീബ
എന്നാല്‍ എന്താണെന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാവില്ല. എന്നാല്‍ ഒരു പക്ഷേ ചിത്രം കണ്ടാല്‍ സംഗതി ഏകദേശം എന്താണെന്ന് മനസ്സിലാകും. ജപ്പാനിലാണ് പല്ലിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരത്തിലൊരു രീതി നിലനില്‍ക്കുന്നുണ്ട്. യക്ഷികളുടെ പല്ല് പോലെ പല്ലുള്ള സ്ത്രീകളാണ് ജപ്പാനിലെ ഒരു വിഭാഗത്തിന്റെ സൗന്ദര്യ ബോധം.

നീണ്ട കഴുത്ത്
തായ്ലന്റിലാണ് ഇത്തരമൊരു ശീലമുള്ളത്. പിച്ചള കൊണ്ട് ഉള്ള ഒരു കുഴല്‍ കഴുത്തിലണിയും. ഓരോ വര്‍ഷവും കഴുത്തിലണിയുന്ന കുഴലിന്റെ എണ്ണം കൂടിക്കൊണ്ടിരിയ്ക്കും. ഇത് നീണ്ട കഴുത്തിന് വേണ്ടിയാണ് എന്നാണ് പറയുന്നത്. ഉത്തമയായ സ്ത്രീയുടെ സൗന്ദര്യത്തിന്റെ അടയാളമാണ് നീണ്ട കഴുത്ത്. ആദ്യം തലയില്‍ വെള്ളമൊഴിച്ചാണോ കുളി?

അമിതവണ്ണം
നമ്മുടെ നാട്ടിലൊക്കെ വണ്ണം കുറഞ്ഞ് സുന്ദരിയാവാനാണ് ശ്രമിക്കുന്നതെങ്കില്‍ ആഫ്രിക്കയിലെ മൗറിട്ടാണിയ പ്രദേശത്തെ സ്ത്രീകളുടെ സൗന്ദര്യത്തിന്റെ അടയാളം അമിതവണ്ണമാണ്.

ചുണ്ടിന്റെ സൗന്ദര്യത്തിന്
ചുണ്ടിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ലൈംഗികമായി പ്രായപൂര്‍ത്തിയായെന്ന് കാണിയ്ക്കാനുമാണ് ഇത്തരമൊരു മാര്‍ഗ്ഗം എത്യോപ്യയിലെ സ്ത്രീകള്‍ അവലംബിയ്ക്കുന്നത്. കീഴ്ച്ചുണ്ടിലൂടെ ഒരു പ്ലേറ്റ് അല്ലെങ്കില്‍ ഡിസ്ക് ഇട്ടതിനു ശേഷം അത് വലിച്ചു നീട്ടുന്നു. എത്രയൊക്കെ വലുതാവുന്നു ചുണ്ട് അത്രയും സൗന്ദര്യമുള്ളവളാണ് അവള് എന്നാണ് അര്‍ത്ഥം.

ചെവിയുടെ മാംസളമായ ഭാഗം
ചെവിയുടെ മാംസളമായ ഭാഗം തൂങ്ങി വരാന്‍ വേണ്ടി കല്ലും മുത്തും പതിപ്പിച്ച ആഭരണങ്ങള്‍ ഇടുന്നവരാണ് മസായിയിലേയും കെനിയയിലേയും സ്ത്രീകള്‍. നീണ്ട ചെവിയാണേ്രത ഇവരുടെ സൗന്ദര്യം.

ചെറിയ കാലുകള്‍
ചൈനയിലെ സ്ത്രീകളുടെ സൗന്ദര്യത്തിന്റെ ആദ്യ ലക്ഷണം അവരുടെ കാലുകളാണ്. ചെറിയ ഇടുങ്ങിയ കാലുകളായിരിക്കണം ഇവര്ക്കുണ്ടാവേണ്ടത്. അതുകൊണ്ട് തന്നെ ചെറുപ്പത്തില്‍ തന്നെ ഇഴര് കാലിന്റെ വളര്‍ച്ച കുറയ്ക്കാനുള്ള പണികള്‍ ചെയ്ത് കൊണ്ടിരിയ്ക്കും.

മൂക്കിന് ശസ്ത്രക്രിയ
ഇറാനിലെ സ്ത്രീകളാണ് മൂക്കിന് സര്‍ജറി ചെയ്യുന്നത്. ചെറിയ മൂക്കാണ് സൗന്ദര്യലക്ഷണം എന്നാണ് ഇവരുടെ വിശ്വാസം. എന്നാല്‍ ഇത്തരം ശസ്ത്രക്രിയ ചെയ്യുന്ന കാര്യത്തില്‍ സൗത്ത് കൊറിയയും അമേരിക്കയും പിന്നിലല്ല.



Click it and Unblock the Notifications
