Latest Updates
-
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
കേട്ടു മടുത്ത ചില യൗവ്വന ചോദ്യങ്ങള്‍
ആളുകളും സമൂഹവും എത്രയൊക്കെ മാറിയാലും പലപ്പോഴും ചില ചോദ്യങ്ങള്‍ക്ക് മാത്രം ഒരു മാറ്റവും ഉണ്ടാവില്ല. പലപ്പോഴും പല ചോദ്യങ്ങളും വര്‍ഷങ്ങളായി നമ്മളില്‍ പലരും കേട്ടു കൊണ്ടിരിയ്ക്കുന്നതായിരിക്കും. ചിലതെല്ലാം നമ്മളെ അലോസരപ്പെടുത്തുകയും ചെയ്യും. ആദ്യം തലയില്‍ വെള്ളമൊഴിച്ചാണോ കുളി?
എത്രയൊക്കെ പുരോഗമന ചിന്തകള്‍ പറഞ്ഞാലും പലപ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ പലര്‍ക്കും ഉറക്കമുണ്ടാവില്ല. പലപ്പോഴും ചെറുപ്പക്കാരെ പ്രശ്നത്തിലാക്കുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. പൊക്കിള്‍ സൂക്ഷിക്കുന്ന ആ വലിയ രഹസ്യം എന്ത്?

എന്താണ് നിങ്ങളുടെ ശമ്പളം
നമ്മുടെ ശമ്പളം മറ്റുള്ളവര്‍ക്ക് അറിഞ്ഞിട്ട് എന്താണ് ഗുണം എന്ന് അത് ചോദിയ്ക്കുന്നവര്‍ മനസ്സിലാക്കണ്ടതാണ്. എന്നാല്‍ പലരും ഇത് മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. എത്രയൊക്കെ അരോചകമാണെന്ന് തോന്നിയാലും പലരും ഈ ചോദ്യം വീണ്ടും ചോദിച്ചു കൊണ്ടിരിയ്ക്കും.

എന്നാണ് വിവാഹം
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ നേരിടുന്ന ഒരു പ്രധാന ചോദ്യമാണ് ഇത്. എന്നാണ് വിവാഹം എന്നത്. പ്രത്യേകിച്ച് നമ്മുടെ വല്ല ബന്ധുക്കളും നമ്മളെ കാണുമ്പോള്‍ ആദ്യം ചോദിക്കുന്ന ചോദ്യം ഇത് തന്നെയായിരിക്കും.

ശമ്പള വര്‍ദ്ധനവ് ലഭിച്ചോ?
നമ്മുടെ സാമ്പത്തികം പലപ്പോഴും മറ്റുള്ളവരെ ഇത്രയധികം പ്രശ്നത്തിലാക്കുന്നുണ്ടോ എന്ന് തോന്നിപ്പോകും. കാരണം ശമ്പളത്തില്‍ വല്ല വര്‍ദ്ധനവും ഉണ്ടായോ എന്ന് ഇടയ്ക്കിടയ്ക്ക് ചോദിയ്ക്കുന്നവരും ചില്ലറയല്ല.

ആരോഗ്യമുണ്ടെങ്കില്‍ എന്താണ് കഴിയ്ക്കുന്നത്
നല്ല തടിച്ച് ആരോഗ്യത്തോടെ ഇരിയ്ക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ പലരും ചോദിയ്ക്കുന്ന ചോദ്യമാണ് എന്ത് ആഹാരമാണ് കഴിയ്ക്കുന്നതെന്ന്. ഇത്രയും അരോചകമുണ്ടാക്കുന്ന ഒരു ചോദ്യം വേറെ ഇല്ല എന്നു തന്നെ പറയാം.

സമ്പാദ്യം എത്രയുണ്ട്
ചെറുപ്പക്കാരില്‍ പ്രഷര്‍ കൂട്ടുന്ന മറ്റൊരു ചോദ്യമാണ് ഇത്. കുറേ വര്‍ഷമായില്ലേ ജോലി ചെയ്യുന്നു സമ്പാദ്യം എത്രയുണ്ട് എന്നത്.

ഭാവി പരിപാടികള്‍
ഭാവി പരിപാടികള്‍ എന്തൊക്കെയെന്നതായിരിക്കും മറ്റൊന്ന്. പലപ്പോഴും ഭാവിയെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലാത്തവരോട് ഇത്തരം ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത് എത്രത്തോളം പ്രശ്നമാകുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

സോഷ്യല്‍ മീഡിയേയും വെറുതെ വിടില്ല
ഫേസ്ബുക്കില്‍ ആരെങ്കിലും ഒരു ആണ്‍കുട്ടിയുടേയോ പെണ്‍കുട്ടിയുടേയോ പടം നമുക്ക് ടാഗ് ചെയ്തിട്ടുണ്ടെങ്കില്‍ അതാരാണെന്ന് അറിയുന്നതു വരെ പലര്‍ക്കും മനസമാധാനമുണ്ടാകില്ല എന്നതാണ് മറ്റൊരു കാര്യം.



Click it and Unblock the Notifications
