For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കത്തില്‍ അതു സംഭവിയ്ക്കുമ്പോള്‍.....

ഉറക്കത്തില്‍ സംഭവിയ്ക്കാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

By Lekhaka
|

നിങ്ങൾ കണ്ണടച്ച് വളരെ ശാന്തരായി രാത്രിയിൽ ഉറങ്ങുന്നു .നിങ്ങൾ ഉറങ്ങുമ്പോൾ ശരീരത്തിൽ പല അതിശയിപ്പിക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നു .

നിങ്ങൾക്കത് അറിയാൻ ആഗ്രഹമില്ലേ ഉറക്കത്തില്‍ സംഭവിയ്ക്കാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ, ചിലതെങ്കിലും നിങ്ങളെ വിസ്മയിപ്പിയ്ക്കും.

ഉറക്കത്തിലെ പക്ഷാഘാതം

ഉറക്കത്തിലെ പക്ഷാഘാതം

ഇത് ആഴത്തിലുള്ള ഉറക്കത്തിലാണ് സംഭവിക്കുന്നത് .ഇതിനെ ആർ ഇ എം അഥവാ റാപ്പിഡ് ഐ മൂവ്‌മെന്റ് എന്ന് പറയുന്നു .നാം പെട്ടെന്ന് സ്വപ്നത്തിലായിരുന്നു എന്ന് തിരിച്ചറിയുന്ന നിമിഷമാണിത് .ഈ ദുസ്വപനം യാഥാർഥ്യമല്ലെങ്കിലും അപ്പോൾ നാം പ്രതികരിക്കാനോ ,ചലിക്കാനോ ശ്രമിച്ചാൽ അത് പറ്റില്ല .നമ്മുടെ കൈകളും കാലുകളും ചലിപ്പിക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കും .ഇത് പേടിപ്പിക്കുന്ന അവസ്ഥയാണെങ്കിലും ,സ്വപ്നത്തിലായതിനാൽ നമുക്ക് പ്രതികരിക്കാനാവില്ല .

പല്ല് കടിക്കുക

പല്ല് കടിക്കുക

ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷചിന്തകള്‍ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷചിന്തകള്‍

ലൈംഗിക ആകർഷണം

ലൈംഗിക ആകർഷണം

ഇത് നിങ്ങൾ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാകും .ഉദാഹരണത്തിന് പുരുഷന്മാർക്ക് ചിലപ്പോൾ ഉദ്ധാരണം സംഭവിക്കുന്നത് ,പ്രകൃതിയാലുള്ളതോ ,ആരോഗ്യകരമായ കാരണം കൊണ്ടോ രക്തചംക്രമണം നടന്നു ഉദ്ധാരണം സംഭവിക്കുന്നു .ഇത് പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകളിലും കാമരൂപത്തിലെ സ്വപ്നങ്ങളിലൂടെ സംഭവിക്കാം .

 പെട്ടെന്നുള്ള കണ്ണിന്റെ ചലനം

പെട്ടെന്നുള്ള കണ്ണിന്റെ ചലനം

ചിലപ്പോൾ കൺപോളകൾ അടച്ചിരുന്നാലും കണ്ണ് ചലിച്ചുകൊണ്ടിരിക്കും .ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്നതു ഇന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടില്ല .ഇവ ഞരമ്പുകളുടെ ഉദ്ദീപനവുമായി ബന്ധപ്പെട്ടിരിക്കുന്നു .തലച്ചോറിലെ ഈ പ്രവ്യത്തി ഓർമ്മയുമായി ചേർന്നിരിക്കുന്നു .

 ഉറക്കത്തിൽ കുറച്ചു ഉയരം കൂടുന്നു

ഉറക്കത്തിൽ കുറച്ചു ഉയരം കൂടുന്നു

നമ്മുടെ നട്ടെല്ലിൽ ജലാംശം കൂടി രാത്രിയിൽ അത് കുറച്ചു വികസിച്ചു നിൽക്കുന്നു .ഡിസ്‌കിൽ സ്ഥലം കൂടുതൽ കിട്ടുമ്പോൾ കുറച്ചു ഉയരം കൂടിയതായി കാണുന്നു .രാവിലെ ഇത് ചുരുങ്ങി പൂർവസ്ഥിതിയിൽ എത്തുന്നു .

 രാത്രിയിൽ തലച്ചോറ് വിഷവിമുക്തമാകുന്നു

രാത്രിയിൽ തലച്ചോറ് വിഷവിമുക്തമാകുന്നു

ഉറക്കം നമ്മുടെ തലച്ചോറിനും ,ആരോഗ്യത്തിനും അത്യാവശ്യമാണ് .ഇത് വിഷവും മറ്റു അപകടകരമായ വസ്തുക്കളെയും നിർജീവമാക്കുന്നു .അത്തരം പ്രോട്ടീനുകൾ തലച്ചോറിനെ സംരക്ഷിച്ചു അൽഷിമേഴ്‌സ് പോലുള്ള രോഗത്തിൽ നിന്നും നമ്മെ രക്ഷിക്കുന്നു .

 കുട്ടികളിൽ വളർച്ച ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു .

കുട്ടികളിൽ വളർച്ച ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു .

കുട്ടികൾ വളരണമെങ്കിൽ ഉറക്കം അത്യാവശ്യമാണ് .ഇത് മനുഷ്യരിൽ വളർച്ച ഹോർമോൺ ഉണ്ടാക്കുകയും പേശികളും എല്ലുകളും വളരാൻ സഹായിക്കുകയും ചെയ്യുന്നു .മുതിർന്നവരിൽ പുതിയ കോശങ്ങൾ ഉണ്ടാകാൻ സഹായിക്കുന്നു .അതിനാൽ നല്ല ഉറക്കം അത്യാവശ്യമാണ് .

 ഉറങ്ങുമ്പോൾ ഭാരം കുറയുന്നു

ഉറങ്ങുമ്പോൾ ഭാരം കുറയുന്നു

ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിലെ വിഷാംശവും മാറ്റ് അപകടകരമായ പല വസ്തുക്കളും നിർജീവമാകുന്നു .വിഷാംശം മാറിയില്ലെങ്കിൽ അത് വീക്കം ,വൃക്കയുടെ പ്രവർത്തനം ...എല്ലാത്തിനെയും ബാധിക്കും .

English summary

Curious Things That Happens While You Sleep

10 Curious Things That Happens While You Sleep, read more to know about,
Story first published: Wednesday, December 14, 2016, 15:30 [IST]
X
Desktop Bottom Promotion