'പാര്‍ട്ടിയല്ലാതെ ഈ പുതുവര്‍ഷം ആഘോഷിക്കാം'

Posted By: Lekhaka
Subscribe to Boldsky

പുതുവര്‍ഷമായ 2017-നെ വരവേല്‍ക്കാന്‍ ഇനി വെറും മൂന്നാഴ്ച മാത്രമേ ബാക്കിയുള്ളൂ. ലോകത്തെമ്പാടും അതിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഉറപ്പായും നിങ്ങളും ഇത്തവണത്തെ ആഘോഷത്തിനായി എന്തെങ്കിലും പ്രത്യേകതകള്‍ ഒരുക്കുന്ന തിരക്കിലായിരിക്കും, അല്ലെ? പാര്‍ട്ടി നടത്തി പുതുവര്‍ഷം ആഘോഷിക്കാനാണോ നിങ്ങളുടെ പരിപാടി?

പാര്‍ട്ടി നടത്തി അടിച്ചുപൊളിക്കാനായി നിങ്ങള്‍ ഇപ്പോഴേ തന്നെ അതിനുള്ള വേദി മുന്‍കൂട്ടി നിശ്ചയിച്ചുകാണുമെന്ന് ഞങ്ങള്‍ക്കറിയാം. വീട്ടില്‍ തന്നെ പാര്‍ട്ടി ഒരുക്കാനും നിങ്ങളില്‍ പലരും ഉദ്ദേശിച്ചുകാണും. നിങ്ങളുടെ പുല്‍ത്തകിടിയില്‍ വച്ച് നല്ല രുചികരമായ ബാര്‍ബിക്യൂ വിഭവങ്ങളും റെഡ് വൈനുമൊക്കെയായി രാത്രി നല്ലൊരു ഉഗ്രന്‍ പാര്‍ട്ടി നടത്താവുന്നതാണ്.

പക്ഷെ എല്ലാ പുതുവര്‍ഷരാവിലും ഇങ്ങനെ പാര്‍ട്ടി നടത്തി മാത്രം ആഘോഷിക്കുന്നത് ഒരു തരം ആവര്‍ത്തനവിരസത തോന്നുന്ന ഒന്നല്ലേ? എങ്കില്‍ എന്തുകൊണ്ട് ഇത്തവണ വ്യത്യസ്തമായ എന്തെങ്കിലും ആലോചിച്ചുകൂടാ?

നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ മതിപ്പ് തോന്നുന്ന രീതിയില്‍ നൂതനവും വ്യത്യസ്തവുമായ രീതിയില്‍ പുതുവര്‍ഷം ആഘോഷിക്കുവാനുള്ള എത്രയോ വഴികളുണ്ട് നിങ്ങളുടെ മുന്‍പില്‍. അങ്ങിനെയെന്തെങ്കിലും നിങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ ഇത്തവണ?

ഇല്ലെങ്കിലിതാ, നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇത്തവണത്തെ പുതുവര്‍ഷം പ്രത്യേകതകള്‍ നിറഞ്ഞ രീതിയില്‍ ആഘോഷിക്കുവാനായി കുറച്ച് വ്യത്യസ്ത വഴികള്‍.

1. ഒരു നീണ്ട സവാരിക്ക് പോകാം : നിങ്ങള്‍ നവദമ്പതികളോ മധ്യവയസ്കരായ ദമ്പതികളോ ആയിക്കൊള്ളട്ടെ, പുതുവര്‍ഷരാവില്‍ ഒരു നീണ്ട സവാരി പോവുന്നത് വളരെ സുഖമുള്ള അനുഭവമായിരിക്കും നിങ്ങള്‍ക്ക്. യാത്രയ്ക്ക് മുന്‍പായി നിങ്ങളുടെ കാറ് നല്ല രീതിയിലാണെന്ന് ഉറപ്പുവരുത്തുക. കൂടാതെ, പ്രശ്നങ്ങളില്‍ നിന്നൊഴിഞ്ഞ സമാധാനപൂര്‍ണ്ണമായ അന്തരീക്ഷമുള്ള സ്ഥലമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. പുതുവര്‍ഷത്തിലെ ആദ്യ സൂര്യോദയം ഒരുമിച്ച് ആസ്വദിച്ച്, ഒരിക്കലും മറക്കാത്ത അനുഭവമായി അത് എന്നെന്നും ഹൃദയത്തില്‍ സൂക്ഷിക്കു.

2. ഒരുമിച്ച് സിനിമ കാണാം : ഈ വര്‍ഷം മുഴുവന്‍ എടുത്ത് നോക്കിയാല്‍, നിങ്ങളുടെ തിരക്കുകളും മറ്റും കാരണം പങ്കാളിയോടൊരുമിച്ച് പങ്കിടാന്‍ ലഭിച്ച സ്വകാര്യ നിമിഷങ്ങള്‍ വളരെ കുറവായിരിക്കും. അല്ലെ?എങ്കില്‍ ആ കുറവ് ഈ പുതുവര്‍ഷ രാവില്‍ പരിഹരിക്കു. അതും, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ഒരുമിച്ച് കണ്ടുകൊണ്ടാണ് എങ്കിലോ? നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളുടെ ഡിവിഡികള്‍ വാങ്ങി പുതുവര്‍ഷരാവില്‍ അവ കണ്ട് ആസ്വദിച്ച് പങ്കാളിയോടൊത്തുള്ള സ്വകാര്യനിമിഷങ്ങളെ മനോഹരമാക്കി തീര്‍ക്കു.

3. കാര്‍ഡുകള്‍ ഉണ്ടാക്കാം : നിങ്ങള്‍ ഒരു സമ്പൂര്‍ണ്ണ കുടുംബസ്ഥനാണെങ്കില്‍, നിങ്ങളുടെ കുട്ടികളോടൊത്ത് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍, ഇതൊരു നല്ല വഴിയാണ്..നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാനായി മനോഹരങ്ങളായ കാര്‍ഡുകള്‍ തയ്യാറാക്കുവാനായി പുതുവര്‍ഷദിവസത്തിന് ഒരാഴ്ച മുന്‍പേ തന്നെ ഒരുക്കങ്ങള്‍ തുടങ്ങണം. നിങ്ങളുടെ കുട്ടികളും ഇതില്‍ ആസ്വദിച്ച് പങ്കുചേരുമെന്നതില്‍ സംശയം വേണ്ട.

4. തെരുവുകുട്ടികളോടൊപ്പം ആഘോഷിക്കു : ഈ പുതുവര്‍ഷം വൃത്യസ്തമായി ആഘോഷിക്കണോ? എങ്കിലത് ദാരിദ്ര്യം മാത്രം കൈമുതലായുള്ള പാവം തെരുവുകുട്ടികളുടെ മുഖത്ത് പുഞ്ചിരി പടര്‍ത്തുന്നതായാലോ? സമ്മാനങ്ങളും, ഭക്ഷണവും, പാട്ടുമൊക്കെയായി അവരുടെ പുതുവര്‍ഷം നിങ്ങള്‍ മൂലം പ്രത്യേകതയുള്ളതാക്കി തീര്‍ക്കു. അത് നിങ്ങള്‍ക്കും ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായിത്തീരും.

5. വൃദ്ധസദനത്തില്‍ ചിലവഴിക്കാം : ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളെ നേരം പുലരുമ്പോള്‍ തന്‍റെ പ്രിയപ്പെട്ടവര്‍ തന്നെ വിളിക്കാന്‍ വരും എന്ന പ്രതീക്ഷയില്‍ വൃദ്ധസദനത്തില്‍ ജീവിതം തള്ളിനീക്കുന്ന ഒരുപാട് ജന്മങ്ങളുണ്ടിവിടെ. അങ്ങിനെയുള്ള വൃദ്ധരായവരുടെ കൂടെ ഈ പുതുവര്‍ഷം ആഘോഷിച്ചു നോക്കു. അവര്‍ നിങ്ങള്‍ക്ക് നല്‍കുന്ന സ്നേഹവും സ്വീകരണവും എത്രത്തോളം മനോഹരമായ അനുഭവമാണെന്ന് അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. ഈ തണുത്ത കാലാവസ്ഥയില്‍ നിങ്ങളുടെ ഹൃദയത്തെ ഉന്മേഷഭരിതമാക്കുവാന്‍ ഇതില്‍ പരം മറ്റെന്ത് വേണം?

6. ഒരുമിച്ചുള്ള പാചകം : പുതുവർഷരാവിലെ അത്താഴം വളരെ പ്രത്യേകതയുള്ളതാണ്. എന്തുകൊണ്ട് അപ്പോൾ നിങ്ങൾക്ക് പങ്കാളിയോടൊരുമിച്ച് പാചകം ചെയ്ത് അത് സ്നേഹവും സന്തോഷവും നിറഞ്ഞ മനോഹരമായൊരു അനുഭവമാക്കി മാറ്റിക്കൂടാ? ഒരുമിച്ച് സ്നേഹം പ്രകടിപ്പിച്ച് പാകം ചെയ്യുന്ന ഭക്ഷണത്തിന് രുചിയും കൂടും.

7. പഴയ ഓർമ്മകളിലേക്ക് ഒരു തിരിച്ചു പോക്ക് : ഓർമ്മകളിലേക്കുള്ള മടക്കയാത്രകൾ എപ്പോഴും സുഖമുള്ള ഒരനുഭവമാണ്. നിങ്ങളുടെ പങ്കാളിയുമൊത്ത് നിങ്ങൾ തമ്മിൽ ആദ്യമായി കണ്ട സ്ഥലത്ത് വന്ന് പരസ്പരം കൈകോർത്ത് പിടിച്ചു നിൽക്കുന്നത് എത്ര മനോഹരമായ അനുഭവമാണ്. അതും ഒരു പുതുവർഷരാവിൽ. ഒരുപാട് സുഖമുള്ള ഓർമ്മകൾ നിങ്ങളെ വന്ന് തഴുകുന്നത് ആസ്വദിക്കു..

Read more about: pulse life
English summary

Amazing Things You Can Do Instead Of Partying This Newyear

Amazing Things You Can Do Instead Of Partying This Newyear