For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍

By Sruthi K M
|

പലരും പല കാര്യങ്ങളിലും ടെന്‍ഷന്‍ നേരിടുന്നവരാണ്. ജോലി സംബന്ധമായ കാര്യങ്ങള്‍, കുടുംബകാര്യങ്ങള്‍, പഠനകാര്യങ്ങള്‍ തുടങ്ങി പല കാര്യങ്ങളിലും ടെന്‍ഷനും, സ്‌ട്രെസ്സും അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. ചില കാര്യങ്ങള്‍ നിങ്ങള്‍ക്കു തന്നെ പരിഹരിക്കാവുന്നതേയുള്ളൂ.. എന്നിട്ടും നിങ്ങള്‍ എന്തിന് ടെന്‍ഷനടിച്ച് ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കൂട്ടണം.

ദുസ്വപ്‌നങ്ങള്‍ക്ക് പിന്നില്‍..

ടെന്‍ഷന്റെ കാരണം എന്താണെന്ന് തിരിച്ചറിഞ്ഞ് ചിന്തിച്ചാല്‍ തന്നെ പകുതി ടെന്‍ഷന്‍ മാറികിട്ടും. പോസിറ്റീവായ പ്രതികരണങ്ങളിലൂടെ ടെന്‍ഷനെ നിങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയും. ടെന്‍ഷന്‍ കൂടിയാല്‍ നിങ്ങളുടെ ശരീരത്തെ അത് ദോഷകരമായി ബാധിക്കും. അതുകൊണ്ട് ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ പറഞ്ഞുതരാം..

സ്വയം വിശകലനം ചെയ്യാം

സ്വയം വിശകലനം ചെയ്യാം

തുറന്നുപറയാനുള്ള മനസ്സും സ്വയം വിശകലനം ചെയ്യാനും കഴിയുകയാണെങ്കില്‍ എളുപ്പം ടെന്‍ഷനില്‍ നിന്നും അതിജീവിക്കാനാകും.

ദീര്‍ഘശ്വാസം

ദീര്‍ഘശ്വാസം

ടെന്‍ഷനടിച്ചിരിക്കുമ്പോള്‍ നെടുവീര്‍പ്പിടുന്നത് നല്ല ആശ്വാസം പകരും. ദീര്‍ഘശ്വാസമെടുക്കുമ്പോള്‍ കൂടുതല്‍ ഓക്‌സിജന്‍ ഉള്ളിലെത്തുകയും അത് ശരീരകോശങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യും.

ശ്വസനവ്യായാമങ്ങള്‍

ശ്വസനവ്യായാമങ്ങള്‍

ടെന്‍ഷന്‍ നിങ്ങളുടെ മനസ്സിനെ നോവിക്കുമ്പോള്‍ ശാന്തമായ ഒരിടം കണ്ടെത്തുക. നിവര്‍ന്നിരുന്ന് വായതുറന്ന് ശ്വാസം പൂര്‍ണമായി ഊതി പുറത്തുകളയുക. ചെറിയ സെക്കന്‍ഡ് കഴിഞ്ഞ് ശ്വാസം ഉള്ളിലേയ്ക്ക് എടുക്കുകയും ചെയ്യുക. കുറച്ച് നേരം ഈ പ്രവൃത്തി തുടരുക.

പ്രാണായാമം

പ്രാണായാമം

ചമ്രംപടിഞ്ഞ് നിവര്‍ന്നിരിക്കുക. പെരുവിരല്‍കൊണ്ട് മൂക്കിന്റെ വലത്തെ ദ്വാരം അടച്ച് ഇടത്തെ മൂക്കിലൂടെ സാവധാനം ശ്വാസമെടുക്കുക. ഇതുപോലെ വിപരീതമായും ചെയ്യുക. കുറച്ച് തവണ ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ടെന്‍ഷനൊക്കെ മാറികിട്ടും.

പാട്ടുകേള്‍ക്കാം

പാട്ടുകേള്‍ക്കാം

ടെന്‍ഷന്‍ മാറ്റാനുള്ള നല്ല വഴിയാണ് പാട്ട് കേള്‍ക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഗാനങ്ങള്‍ കേള്‍ക്കുകയോ കാണുകയോ ചെയ്യാം.

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന

ടെന്‍ഷന്‍ അനുഭവിക്കുന്നവര്‍ പലപ്പോഴും ഭക്തിമാര്‍ഗത്തിലേക്ക് തിരിയാറുണ്ട്. അതില്‍നിന്നും കിട്ടുന്ന ആശ്വാസം ചെറുതൊന്നുമല്ല.

ഹോബികള്‍

ഹോബികള്‍

എന്തെങ്കിലും ഹോബികള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. എന്തിലാണോ നിങ്ങള്‍ സന്തോഷം കണ്ടെത്തുന്നത് അത് ചെയ്യുക. പുന്തോട്ട നിര്‍മ്മാണം, ചിത്രരചന, തുന്നല്‍, കൃഷിപ്പണി തുടങ്ങി ഓരോരുത്തര്‍ക്കും പലതരം ഹോബികളായിരിക്കും. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ടെന്‍ഷന്‍ അകറ്റും.

യാത്ര

യാത്ര

ജോലി ടെന്‍ഷന്‍ അകറ്റാന്‍ എപ്പോഴെങ്കിലും ഒരു യാത്ര പോകാം. മനസ്സിന്റെ എല്ലാ പിരിമുറുക്കങ്ങളും മാറ്റാന്‍ യാത്രകള്‍ക്ക് സാധിക്കും. ടെന്‍ഷനുള്ള സമയത്ത് വെറുതെ ചെറിയ സവാരിക്കിറങ്ങുന്നതും നല്ലതാണ്.

ഓര്‍മകള്‍

ഓര്‍മകള്‍

ജീവിതത്തില്‍ പിന്നോട്ട് ഒന്നു തിരിഞ്ഞുനോക്കിയാല്‍ ചില നല്ല ഓര്‍മകള്‍ ഉണ്ടാകും. അത് ഓര്‍ക്കുന്നതും നിങ്ങളുടെ മനസ്സിന് ആശ്വാസം നല്‍കും. സ്‌നേഹമുള്ളവര്‍ക്കൊപ്പം ചിലവഴിച്ച് നിമിഷങ്ങള്‍, വിനോദങ്ങള്‍, തമാശകള്‍ ഇവയൊക്കെ ഓര്‍ത്തെടുക്കാം.

കുടുംബത്തോടൊപ്പം

കുടുംബത്തോടൊപ്പം

നിങ്ങള്‍ എന്തെങ്കിലും തരത്തില്‍ ടെന്‍ഷനിലാണെങ്കില്‍ അമ്മയോടോ അച്ഛനോടോ മറ്റ് കുടുംബാംഗങ്ങളോടോ തുറന്നുപറയാം. അല്ലെങ്കില്‍ കുറച്ച് സമയം അവരോടൊപ്പം ചിലവിടാം. നിങ്ങള്‍ ഒറ്റക്കല്ല എന്ന ബോധം മനസ്സില്‍ വളര്‍ത്തിയെടുക്കാം.

English summary

simple techniques for tension relief

Tips to Manage tension Situations. We've made overcoming tension easy by compiling a list of the some ways to relieve tension.
Story first published: Monday, April 27, 2015, 13:55 [IST]
X
Desktop Bottom Promotion