For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളുടെ പ്രിയപ്പെട്ട മദ്യ ബ്രാന്‍ഡുകള്‍

By VIJI JOSEPH
|

ചില സ്ത്രീകള്‍ മദ്യപിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മദ്യപാനം ഇഷ്ടപ്പെടുന്ന സ്ത്രീകളോട് അതിന്‍റെ കാരണം അന്വേഷിച്ചാല്‍ കുപ്പി തുറക്കുന്ന ശബ്ദം മുതല്‍, കുടിക്കുമ്പോളുള്ള ശബ്ദം വരെ കാരണമായി പറഞ്ഞേക്കാം. എന്തായാലും മാനസികമായി ആശ്വാസം ലഭിക്കാന്‍ അല്പം മദ്യം സഹായിക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്. നമ്മുടെ നാട്ടില്‍ പുരുഷന്മാരില്‍ മദ്യപാനം സാധാരണമാണെങ്കിലും സ്ത്രീകളില്‍ അത്ര സാധാരണമല്ല. എന്നാല്‍ ആധുനിക സമൂഹത്തിലെ ജീവിതം ആസ്വദിക്കുന്ന സ്ത്രീകള്‍ മിക്കവരും മദ്യപാനം ഇഷ്ടപ്പെടുന്നവരാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും രുചി വ്യത്യസ്ഥമാകില്ലല്ലോ.

എന്നാല്‍ മദ്യത്തിന്‍റെ കാര്യത്തില്‍ വിവേചനമുണ്ടെന്ന് പറയാതെ വയ്യ. തത്സംബന്ധമായ വിവരങ്ങള്‍ക്ക് ചില മാഗസിനുകളെ ആശ്രയിച്ചാലും കാര്യമായ വിവരങ്ങളൊന്നും ലഭിക്കില്ല. സാമൂഹികമായ വിവേചനം സ്ത്രീകളെ ബാറുകളില്‍ നിന്നകറ്റി നിര്‍ത്തുന്നു. എന്നാല്‍ സ്ത്രീകള്‍ക്കും തങ്ങളുടെ ജീവിതം ആസ്വദിക്കാന്‍ അവകാശമുണ്ട്.

സ്ത്രീകള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ളത് കുടിക്കാനുള്ള അവകാശമുണ്ട്. എന്നിരുന്നാലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ഥമായ ബ്രാന്‍ഡുകള്‍ ലഭ്യമാണ്. വൈനുകളുടെയത്രയും മറ്റ് മദ്യയിനങ്ങള്‍ സ്ത്രീകള്‍ ഉപയോഗിക്കാറില്ല. സ്ത്രീകള്‍ ഉപയോഗിക്കുന്ന പ്രശസ്തമായ ചില മദ്യ ബ്രാന്‍ഡുകളാണ് ഇവിടെ പറയുന്നത്.

1. കോഗ്നാക്‌

1. കോഗ്നാക്‌

സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ മദ്യമാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ കോഞ്ഞ്യാക് ​എന്നാണ് അതിനുത്തരം. 40 ശതമാനത്തോളം സ്ത്രീകള്‍ കോഞ്ഞ്യാക് തിരഞ്ഞെടുക്കുന്നതായാണ് നിരീക്ഷണങ്ങള്‍ കാണിക്കുന്നത്.

2. കാള്‍വെര്‍ട്ട്

2. കാള്‍വെര്‍ട്ട്

ബ്ലെന്‍ഡഡ് വിസ്കി വരെ സ്ത്രീകള്‍ ഇപ്പോള്‍ കഴിച്ചുതുടങ്ങിയിട്ടുണ്ട്. ബ്ലെന്‍ഡഡ് വിസ്കികളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതാണ് കാള്‍വെര്‍ട്ട്. 37 ശതമാനത്തോളം സ്ത്രീകള്‍ ഈ മദ്യം ഉപയോഗിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നു.

3. ബാസില്‍ ഹേഡെന്‍

3. ബാസില്‍ ഹേഡെന്‍

ഏറെ പ്രശസ്തമായ ബാസില്‍ ഹേഡെനാണ് അടുത്ത മുന്‍നിര ഇനം മദ്യം. മദ്യകമ്പനിയായ ബൂര്‍ബോണിന്‍റെ അഭിപ്രായത്തില്‍ 31 ശതമാനം സ്ത്രീകള്‍ ഈ ഇനം തെരഞ്ഞെടുക്കുന്നുണ്ട്.

4. ജോണ്‍ പവേഴ്സ്

4. ജോണ്‍ പവേഴ്സ്

ഏറെ സ്ത്രീകള്‍ തെരഞ്ഞെടുക്കുന്നതാണ് ഐറിഷ് വിസ്കികള്‍. ഈയിനത്തില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇനമാണ് ജോണ്‍ പവേഴ്സ്. 30 ശതമാനത്തോളം സ്ത്രീകള്‍ ഇത് ഉപയോഗിക്കുന്നു.

5. ബ്ലാക്ക് ആന്‍ഡ് വൈറ്റ്

5. ബ്ലാക്ക് ആന്‍ഡ് വൈറ്റ്

സ്കോച്ച് വിസ്കികള്‍ അധികം സ്ത്രീകള്‍ ഉപയോഗിക്കാറില്ല. സ്ത്രീകള്‍ ഉപയോഗിക്കുന്ന സ്കോച്ച് വിസ്കികളില്‍ 52 ശതമാനം ഉപയോഗിക്കപ്പെടുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റാണ് മുന്‍ നിരയിലിള്ളത്.

6. വോളി

6. വോളി

ഏറെ സ്ത്രീകള്‍ ഉപയോഗിക്കുന്ന ഇനമാണിത്. മധുരമുള്ള ഈ മദ്യം പാര്‍ട്ടികളിലും മറ്റും പെണ്‍കുട്ടികളാണ് കൂടുതലും ഉപയോഗിക്കുന്നത്.

7. എക്സ് റേറ്റഡ്

7. എക്സ് റേറ്റഡ്

പ്രേമലോലുപമായ നിമിഷങ്ങളില്‍ നുണയാനുള്ള മദ്യമാണ് തിരയുന്നതെങ്കില്‍ എക്സ് റേറ്റഡാണ് ഉചിതം. പിങ്ക് നിറമുള്ള ഈ മദ്യം ആഹ്ലാദകരമായ ഒരു അവധി ദിനം നിങ്ങള്‍ക്ക് സമ്മാനിക്കുമെന്നതില്‍ സംശയമില്ല.

8. ലൂയിസ് XIII

8. ലൂയിസ് XIII

ഏറെക്കാലത്തെ പാരമ്പര്യമുള്ള ഈ മദ്യ ബ്രാന്‍ഡ് ഇന്നും ഏറെ ഉപയോഗിക്കപ്പെടുന്നതാണ്. കോഞ്ഞ്യാക് വിഭാഗത്തില്‍ പെടുത്താവുന്ന മികച്ച ഒരിനമാണിത്.

9. മാകല്ലാന്‍

9. മാകല്ലാന്‍

മറ്റൊരു പ്രമുഖ ഇനമാണ് മാകല്ലാന്‍. സ്കോച്ച് വിസ്കി ഇനത്തില്‍ പെടുന്ന നല്ലൊരിനമാണിത്.

10. മെറിറ്റേജ്

10. മെറിറ്റേജ്

സ്ത്രീകള്‍ക്ക് അവരുടേതായ പ്രിയപ്പെട്ട ബ്രാന്‍ഡുകളുണ്ടാവും. ഒരു അവധി ദിനം എന്നത് അല്പം മദ്യവും, കടല്‍ത്തീരത്ത് ചെലവഴിക്കുന്ന അല്പസമയവുമാണെങ്കില്‍ പറ്റിയ ഇനമാണ് മെറിറ്റേജ്. ഇന്ന് ഏറെ പ്രചാരമുള്ള ഒരു ബ്രാന്‍ഡാണിത്.

English summary

Best and famous women liquors

For some women, drinking is something sensual and they just love it! Ask a woman who is fond of drinking and she will explain the sweetness of the sound of the cork sliding down and that glug-glug melody of the first cup. The whole universe may indeed unwind itself with a glass of liquor. Drinking is common among men, however it is not less common among women.
Story first published: Saturday, December 14, 2013, 19:12 [IST]
X
Desktop Bottom Promotion