Just In
- 29 min ago
കോവിഡ് വൈറസിനെ ചെറുക്കാന് സൂര്യപ്രകാശത്തിന് സാധിക്കുമെന്ന് പഠനം
- 5 hrs ago
ജോലിയില് പുതിയ അവസരങ്ങള് ഈ രാശിക്കാര്ക്ക് സാധ്യം; രാശിഫലം
- 13 hrs ago
മാംസാഹാരം കൂടുതലാണോ; ആയുസ്സിന് ദോഷമെന്ന് ഉറപ്പ്
- 15 hrs ago
നിങ്ങള് ജനിച്ച ദിനമേത്; ആഴ്ചയില് ഏഴ് ദിവസത്തില് ജന്മദിനം നോക്കിയാല് ഭാവി അറിയാം
Don't Miss
- News
കുംഭമേള: ചടങ്ങുകൾ ചുരുക്കണം, പ്രതീകാത്മകമായി മാത്രം നടത്തിയാൽ മതിയെന്ന് പ്രധാനമന്ത്രി
- Automobiles
ലിഡാർ സാങ്കേതികവിദ്യയുള്ള ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ കാർ; എക്സ്പെംഗ് P5 ഇലക്ട്രിക്
- Sports
IPL 2021: സിഎസ്കെ x പഞ്ചാബ്, നേട്ടങ്ങളുടെ നെറുകയില് ചഹാര്, മത്സരത്തിലെ റെക്കോഡുകളിതാ
- Finance
മാസം 52 രൂപ മുതല് അടവ്; എസ്ബിഐയില് കാര്ഡ് ഇടപാടുകള് ഇഎംഐയാക്കി മാറ്റാം — അറിയേണ്ടതെല്ലാം
- Movies
നടൻ വിവേക് അന്തരിച്ചു, വിശ്വസിക്കാനാവാതെ ആരാധകരും തമിഴ് സിനിമാ ലോകവും
- Travel
കുമാരനില്ലാത്ത ഊരിലെ ദേവി ക്ഷേത്രം, വിശ്വസിച്ചു പ്രാര്ത്ഥിച്ചാല് അഭിവൃദ്ധി...കുമാരനല്ലൂരമ്മയുടെ വിശേഷങ്ങള്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ത്യാഗസ്മരണയില് ക്രൈസ്തവര്ക്ക് ദുഖ:വെള്ളി
മനുഷ്യരുടെ പാപങ്ങള് കഴുകാനായി യേശുക്രിസ്തു ക്രൂശിതനായ ദിനം ക്രൈസ്തവര് ദു:ഖവെള്ളിയായി ആചരിക്കുന്നു. എല്ലാ വര്ഷവും ഈസ്റ്ററിനു മുമ്പുള്ള വെള്ളിയാഴ്ചയാണ് ഈ ദിവസം. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള് ഈ ദിവസം വളരെ പരിശുദ്ധിയോടെയും വ്രതത്തോടെയും കഴിച്ചുകൂട്ടുന്നു. ദേവാലയങ്ങളില് പ്രത്യേക ചടങ്ങുകള് നടത്തുന്നു.
Most read: സ്വപ്നത്തില് ദൈവം പ്രത്യക്ഷപ്പെട്ടാല് അതിനര്ത്ഥം ഇതാണ്
യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തെയും മരണത്തെയും അടയാളപ്പെടുത്തുന്ന ദിവസമാണ് ദുഖ:വെള്ളി. ഈ ദിവസത്തിലാണ് കാല്വരിക്കുന്നില് മൂന്ന് ആണികളിലായി യേശുദേവനെ കുരിശിലേറ്റിയത്. കാല്വരിക്കുന്നിലേക്ക് കുരിശുമേന്തി യേശുദേവന് മരണത്തിലേക്ക് നടന്നുകയറിയത് മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു. അവരുടെ പാപങ്ങള് സ്വയം ഏറ്റെടുത്ത് മുള്ക്കിരീടവും ചൂടി കുരിശും തോളിലേറ്റി ചാട്ടവാറടിയും കൊണ്ടാണ് യേശുദേവന് തന്റെ ജീവന് ത്യാഗമായി അര്പ്പിച്ചത്.

ത്യാഗസ്മരണയില് ക്രൈസ്തവര്ക്ക് ദുഖ:വെള്ളി
യേശുവിന്റെ 12 അനുയായികളിലൊരാളായ യൂദാസ് അദ്ദേഹത്തെ ഒറ്റിക്കൊടുത്തു, അങ്ങനെ അദ്ദേഹത്തിന് മതപുരോഹിതന്മാര് കുരിശുമരണം വിധിച്ചു. അക്കാലത്ത് നിലനിന്നിരുന്ന ഏറ്റവും മോശമായ വധശിക്ഷാ രീതിയായിരുന്നു കുരിശുമരണം. പീലാത്തോസിന്റെ ഭവനം മുതല് കുരിശില് തറയ്ക്കാന് നിശ്ചയിച്ചിരുന്ന ഗാഗുല്ത്താമല വരെ മരക്കുരിശും വഹിച്ച് തലയില് മുള്ക്കിരീടവും ചൂടി, വഴിയില് ചാട്ടവാറടിയും പരിഹാസവും ഏറ്റുവാങ്ങിയായിരുന്നു യേശുദേവന്റെ യാത്ര. ഒടുവില് മൂന്ന് ആണിയില് തറച്ച് ദൈവപുത്രനെ ക്രൂശിലേറ്റി. അദ്ദേഹത്തിന്റെ ഇരു ഭാഗങ്ങളിലുമായി ഓരോ കള്ളന്മാരെയും കുരിശിലേറ്റിയിരുന്നു.

ത്യാഗസ്മരണയില് ക്രൈസ്തവര്ക്ക് ദുഖ:വെള്ളി
എ.ഡി 30 അല്ലെങ്കില് എ.ഡി 33 ലാണ് ഇത് നടന്നതെന്നും പറയപ്പെടുന്നു. യേശുക്രിസ്തുവിന്റെ മരണം വലിയൊരു നന്മയിലേക്ക് ലോകത്തെ മാറ്റുന്ന ഒന്നായിരുന്നു. അങ്ങനെ യേശു ജീവാര്പ്പണം ചെയ്ത ദിവസം ഇംഗ്ലീഷില് ഗുഡ് ഫ്രൈഡേ എന്ന് അറിയപ്പെടാന് തുടങ്ങി. ഇംഗ്ലീഷുകാര്ക്ക് ഈ ദിവസം ഗുഡ് ഫ്രൈഡേ ആണെങ്കിലും നമുക്ക് ഇത് ദു:ഖവെള്ളിയാണ്.
Most read: ഏപ്രിലിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

ത്യാഗസ്മരണയില് ക്രൈസ്തവര്ക്ക് ദുഖ:വെള്ളി
ഇതിലെ ഭാഷാപരമായ പൊരുത്തക്കേട് എന്തുകൊണ്ടെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. കാരണം ഇംഗ്ലീഷില് 'ഗുഡ്' എന്നാല് മലയാളത്തില് 'നല്ലത്' എന്നാണ് അര്ത്ഥമെന്ന് മിക്കവര്ക്കും അറിയാം. ഗ്രിഗോറിയന് കലണ്ടര് പ്രകാരം പാശ്ചാത്യ രാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ചു തുടങ്ങിയത്. ഗോഡ്സ് ഫ്രൈഡേ (ദൈവത്തിന്റെ ദിനം) എന്നതാണ് പിന്നീട് ഗുഡ് ഫ്രൈഡേ ആയി മാറിയതെന്നും പറയപ്പെടുന്നു. ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ഈസ്റ്റര് ഫ്രൈഡേ എന്നിങ്ങനെ പല പേരുകളിലായി പല രാജ്യങ്ങളിലും ദു:ഖവെള്ളി അറിയപ്പെടുന്നു. എന്നാല് ഭൂരിഭാഗം പ്രദേശത്തും അറിയപ്പെടുന്നത് ഗുഡ് ഫ്രൈഡേ എന്നു തന്നെയാണ്.

ത്യാഗസ്മരണയില് ക്രൈസ്തവര്ക്ക് ദുഖ:വെള്ളി
മാനവരാശിയുടെ രക്ഷയ്ക്കും വലിയൊരു നന്മയ്ക്കും വേണ്ടിയാണ് യേശുദേവന് പീഢാനുഭവങ്ങള് സഹിച്ച് കുരിശുമരണം വരിച്ചത് എന്നതിനാലാണ് ഗുഡ് ഫ്രൈഡേ എന്നു അറിയപ്പെടുന്നത് എന്ന് വിശ്വസിക്കുന്നു. എന്നിരുന്നാലും, 'നല്ലത്' എന്നത് വിശുദ്ധിയെ സൂചിപ്പിക്കുന്നുവെന്ന് വിശ്വസിക്കുന്ന മറ്റൊരു കൂട്ടം ആളുകളുണ്ട്, അതിനാലാണ് ഈ ദിവസത്തെ വിശുദ്ധ വെള്ളിയാഴ്ച എന്നും അറിയപ്പെടുന്നത്. പാപത്തിനു മേല് നന്മ വിജയിച്ച ദിവസം എന്നും ദുഖവെള്ളിയെ പറയാറുണ്ട്.
Most read: Holi 2021: നിറങ്ങളുടെ ആഘോഷമായ ഹോളി; ചരിത്രകഥ

ത്യാഗസ്മരണയില് ക്രൈസ്തവര്ക്ക് ദുഖ:വെള്ളി
വെള്ളിയാഴ്ച ദിവസം ക്രൂശിച്ചെങ്കിലും, ഈസ്റ്റര് ദിനത്തില് ദൈവപുത്രന് ഉയിര്ത്തെഴുന്നേറ്റതായി ബൈബിള് പറയുന്നു. നന്മ എപ്പോഴും വിജയിക്കുന്നുവെന്നും മനുഷ്യരാശിയുടെ പാപങ്ങള്ക്കായി ദൈവപുത്രന് വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോയി എന്നും അദ്ദേഹം എല്ലാവരേയും എത്രമാത്രം സ്നേഹിച്ചുവെന്നും ഇത് സൂചിപ്പിക്കുന്നു.

ത്യാഗസ്മരണയില് ക്രൈസ്തവര്ക്ക് ദുഖ:വെള്ളി
യേശുദേവന് കുരിശും തോളിലേറ്റി നടന്ന പീഢാനുഭവത്തിന്റെ ഓര്മയ്ക്കായി എല്ലാ വര്ഷവും ക്രൈസ്തവര് ഈ ദിവസം വ്രതമെടുത്ത് കുരിശിന്റെ വഴി ആചരിക്കുന്നു. കേരളത്തില് മലയാറ്റൂര്, വയാനാട് ചുരം, വെള്ളറടയിലെ കുരിശുമല, വാഗമണ് കുരിശുമല, തുമ്പച്ചി കുരിശുമല എന്നിങ്ങനെ പ്രസിദ്ധമായ തീര്ത്ഥാടന കേന്ദ്രങ്ങളിലെല്ലാം കുരിശുമേന്തി തീര്ഥാടകര് ഈ ദിനത്തില് എത്താറുണ്ട്.
Most read: കാണാന് കഴിയില്ല വീട്ടിലെ ദുഷ്ടശക്തി; ഫലമോ ദോഷവും