For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നിങ്ങളുടെ വീടുകളിൽ ഉന്മേഷാന്തരീഷം കൊണ്ടുവരാനായി 7 വാസ്തുവിദ്യകൾ

  |

  ഒരു പ്രത്യേക സ്ഥലത്തേയ്ക്ക് കയറിച്ചെല്ലുമ്പോൾ കാരണമൊന്നുമില്ലാതെ സന്തോഷമോ സങ്കടമോ ഉള്ള ഒരു മനോഭാവം നിങ്ങളിലേക്ക് കടന്നുവരുന്നത് ശ്രദ്ധിച്ചിട്ടില്ലേ..? ചില സ്ഥലങ്ങൾ നിങ്ങളെ ചിലപ്പോഴൊക്കെ അതിഭീകരമായ ഭീതിയും കുളിരുമൊക്കെ അനുഭവപ്പെടുത്തും. മറ്റ് ചില സ്ഥലങ്ങളാകട്ടെ നിങ്ങളെ ആത്മാവിനെയും ചിന്തകളെയും പരമകോടിയിലെത്തിക്കും. ഇവയൊക്കെ ഒരുപക്ഷേ ബോധപൂർവമായോ അബോധപൂർവ്വമായോ സംഭവിക്കുന്ന കാര്യങ്ങളാണ്.... ചൈതന്യം എല്ലായിടത്തുമുണ്ട്....!!! സത്യത്തിൽ ഈ പ്രപഞ്ചം പടുത്തുയർത്തിയിരിക്കുന്നതു തന്നെ ചൈതന്യമൊന്നുകൊണ്ടാണ്.....!

  hme

  നമ്മുടെ ഭവനവും പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണ്... ഏവരുടെയും ഭവനങ്ങൾ ഉന്മേഷവും പ്രസരിപ്പും ഒക്കെ നിറഞ്ഞതായിരിക്കണം എന്ന് നമുക്ക് ആഗ്രഹമുണ്ട്. അങ്ങനെയെങ്കിൽ നമുക്ക് ലഭിച്ച അനുഗ്രഹീതമായ ഈ കൊച്ചുജീവിതം സ്വന്തം കുടുംബത്തോടൊപ്പം പ്രശാന്തപൂർണമായയും സന്തോഷമുകരിതരമായും ചെലവഴിക്കാൻ സാധിക്കും.ചിത്രശില്പാലംകൃതമായ തൂണുകളുമുള്ള കേരളത്തിലെ കൊട്ടാരങ്ങള്‍ ഗാര്‍ഹിക വാസ്തുവിദ്യാശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.പത്മനാഭപുരം കൊട്ടാരം, മട്ടാഞ്ചേരിയിലെ ഡച്ചു കൊട്ടാരം, കൃഷ്ണകൊട്ടാരം എന്നിവ ഉദാഹരണങ്ങളാണ്.

  hme

  എല്ലാത്തിനും സ്നേഹം നിറഞ്ഞ വരവേൽപ്പ് നൽകാം

  സൗന്ദര്യം എന്നും ആകർഷണം ഉള്ളതാണ്...! എല്ലാ ഉന്മേഷ ഭാവങ്ങളെയും അത് ആകർഷിക്കുന്നു. നിങ്ങളുടെ ഭവനത്തിന്റെ കവാടങ്ങൾ മനോഹരമായ രീതിയിൽ തന്നെ ഒരുക്കി വയ്ക്കൂ. ഉന്മേഷ പൂർണമായ എല്ലാ ചൈതന്യങ്ങളും അതുവഴി കടന്നു വരട്ടെ..! അവയ്ക്ക് കടന്നുവരാൻ തടസ്സം നിൽക്കുന്ന പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റാൻ ശ്രമിക്കൂ. അങ്ങനെയെങ്കിൽ ചൈതന്യം നിങ്ങളുടെ ഭവനത്തിലേക്ക് എളുപ്പത്തിൽ കടന്നുവന്ന് എങ്ങും ആരോഗ്യവും ഐശ്വര്യവും സന്തോഷവും നിറക്കാൻ മറക്കില്ല. നിങ്ങളുടെ പ്രവേശന വാതിലിന് എതിരായി ജനാലകൾ ഒന്നുംതന്നെ പണികഴിപ്പിച്ചിട്ടില്ല എന്ന് ഉറപ്പാക്കുക. അങ്ങനെയുണ്ടെങ്കിൽ മുൻവാതിലിലൂടെ കയറിവരുന്ന ചൈതന്യം ഉടൻതന്നെ ജനാലയിലൂടെ പുറത്തേക്കു പോകുന്നതാണ്

  സൂര്യനും പ്രകാശവും ആണ് ഏറ്റവും ഏറ്റവും മഹത്തരമായ ചെതന്യവും വാസ്തു ഘടകവും ഒക്കെ. അതുകൊണ്ട് ഭവനം നിർമ്മിക്കുമ്പോൾ സൂര്യപ്രകാശം അകത്തേക്ക് കടന്നു വരാനും ദിവസം മുഴുവനും ആ പ്രകാശം മുഴുവൻ വീട്ടിലും തങ്ങിനിൽക്കാനും പാകത്തിൽ നിർമ്മിക്കണം. പ്രശാന്തമായും തെളിമയാലും നിങ്ങളുടെ ഭവനത്തിലേക്ക് കടന്നുവരുന്ന സൂര്യവെളിച്ചത്തിന് നിങ്ങളുടെ നിത്യജീവിതത്തിലെ നിഷേധാത്മകതയേയും നിഷ്ഫലതകളെയുമൊക്കെ തുടച്ചുമാറ്റാൻ കഴിയുമെന്ന് ഞങ്ങൾ ഉറപ്പുതരുന്നു.

  hme

  മാന്ത്രികതയുടെ നിറ സൗന്ദര്യം

  കാരണം ഒന്നുമില്ലാതെ തന്നെ നിറങ്ങളാൽ അഭിവൃതമായതാണ് പ്രകൃതി. ഓരോ നിറങ്ങളും നമ്മുടെ ജീവിതത്തിലും പ്രകൃതിയിലും പ്രധാന പങ്ക് വഹിക്കുന്നു. ആധുനികമായ ഭവനനിർമാണ കലാശില്പവേലകളിൽ നിഷ്പക്ഷവും സൂക്ഷ്മവുമായ ഷേഡുകളെ നിലനിർത്തിവരുന്ന ഈ യുഗത്തിൽ , അവയ്ക്കു അനുയോജ്യമായ നിറഭേതങ്ങളെ നൽകേണ്ടത് അനിവാര്യമാണ്. വെളിച്ചം വീശുന്ന സുന്ദര നിറങ്ങൾക്ക് നിങ്ങളുടെ വീട്ടിലേക്ക് ഒരു സുഖമുള്ള ഒരു ഊർജ്ജം കൊണ്ടുവരാൻ കഴിയുമെങ്കിൽ എന്തിനു മടിച്ചു നില്കുന്നു., മഴവില്ലിലെ നിറങ്ങൾ ഏതും നിങ്ങളുടെ ഭവനത്തിനു ജീവനാംശത്തിന്റെ പ്രതിഫലനാന്തരീക്ഷം നൽകാൻ കഴിയുന്നതായാണ്.

  hme

  ശുദ്ധതയും തെളിമയും

  നിങ്ങളുടെ ഭവനങ്ങൾ ശുദ്ധമായും വൃത്തിയായും സൂക്ഷിച്ചു പോരണം എന്നത് വാസ്തുവിലെ അടിസ്ഥാന തത്വമാണ്. അശ്രദ്ധയോടെയുള്ളതും അടുക്കും ചിട്ടയുമില്ലാത്തതുമായ ഒരു അന്തരീക്ഷ വ്യവസ്ഥിതി നിഷേദാത്മകഥയെ കൂടെ കൊണ്ടു വരുന്നു. ചിട്ടപ്പെടുത്തിയതും വൃത്തിയായ സൂക്ഷിക്കുന്നതുമായ ഒരു ഭവനം മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന ഒന്നാണ്. അതുപോലെ തന്നെ നിങ്ങളുടെ വീട്ടിൽ പൊട്ടിപ്പോയതോ ഉടഞ്ഞതോ കേടുവന്നതോ ആയ എന്തെങ്കിലും വസ്തുക്കൾ ഉണ്ടെങ്കിൽ അവയെ ഉടൻ തന്നെ നീക്കംചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. ഉന്മേഷകരമായ ഒരു ഒഴുക്കിനെ തടയാൻ ഇവ കാരണമാകുന്നതാണ്. അശുഭകരമായ ഓർമ്മകളെ കൂട്ടിച്ചേർത്തുകൊണ്ട് ഇവയെയും പുറത്തേക്ക് എറിഞ്ഞു കളയാം. ഉടൻ തന്നെ നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ഒരു അനുഭൂതി ഉളവാകും.

  hme

  വിനീതമായി നിലകൊള്ളുന്ന ഉപ്പിന്റെ തേജസ്

  തീൻമേശയിൽ വിനീതമായി നിലകൊള്ളുന്ന ഉപ്പു പാത്രത്തിന് വീട്ടിലെ അശുഭാന്തരീക്ഷങ്ങളെ അകറ്റി നിർത്താനുള്ള തേജസ്സുണ്ട്. സന്തുലിതമായ ഒരു ഊർജ്ജ ചലനാത്മകതാചാരുത നിങ്ങളുടെ വീട്ടിൽ കൊണ്ടുവരാൻ ഇതിന് സാധിക്കുന്നു. നിങ്ങൾക്ക് നിർദോഷത്മകത അനുഭവപ്പെടുന്ന വേളയിൽ ഉപ്പിന്റെ ആ ബൗൾ തെക്കു കിഴക്ക് ഭാഗത്തേക്കും, വടക്ക് കിഴക്ക് ഭാഗത്തേക്കും തിരിച്ചു വയ്ക്കുക. നിങ്ങളുടെ ഭവനം വീണ്ടും വീണ്ടും ശുദ്ധീകരിക്കപ്പെടുന്നത് അപ്പോൾ നിങ്ങൾക്കു കാണാൻ കഴിയും

  hme

  സംഗീതം സർഗാത്മകം

  സംഗീതത്തിന്റെ പ്രശാന്ത ശബ്ദം വീടുകളിൽ നിറഞ്ഞുനിൽക്കുന്നത് ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും അന്തരീക്ഷം മനസ്സിലും ആത്മാവിലും നിറയ്ക്കുന്നു. ഭജനകൾ വയ്ക്കുക, വാദ്യോപകരണങ്ങൾ ഉണ്ടെങ്കിൽ അവ വായിക്കുക, പ്രത്യേകിച്ചും പ്രഭാതത്തിലും പ്രദോഷത്തിലും ഉള്ള സംഗീതത്തിന്റെ ശബ്ദം ഏവരുടെയും മനസ്സുകളിൽ കുളിർമയും പ്രശാന്തതയും നിറയ്ക്കുന്നു. ക്ഷേത്രങ്ങളിൽ നിന്നും പ്രാർത്ഥനാലയങ്ങളിൽ നിന്നുമുള്ള മണിമുഴക്കങ്ങൾ കേൾക്കുമ്പോൾ നമ്മുടെയുള്ളിലെ വിരോധഭാവങ്ങളെ അകറ്റിനിർത്താൻ നമുക്ക് കഴിയുന്നു . വീടിന്റെ അകത്തളങ്ങളിലും പുറത്തുമൊക്കെ കാറ്റിലാടുന്ന മണികല്ലുകൾ സ്ഥാപിച്ച് കാറ്റ് ഒരുക്കുന്ന കാവ്യ സംഗീതത്തിൽ പുളകിതനാകാം.

  സർവ്വ സൃഷ്ടാവായ ദൈവത്തിന്റെ പ്രതിഫലന ഭവനം

  ഒരു ക്ഷേത്രത്തിൽ അല്ലെങ്കിൽ ഒരു ആരാധനാലയത്തിൽ കയറി ചെല്ലുമ്പോൾ പെട്ടെന്ന് നിങ്ങൾക്ക് പ്രശാന്ത സുന്ദരമായ ഒരു മനോഭാവം കൈവരാറില്ലേ..!നന്മയേറിയ ചിന്തകളും തെളിമയാർന്ന ചൈതന്യവും നിങ്ങളെ വാനോളം ഉയർത്തിക്കൊണ്ട് പോകാറില്ലേ..?....... നിങ്ങൾ ഒരു നിരീശ്വരവാദിയാണ് എങ്കിൽകൂടി തങ്ങളുടെ ഭവനങ്ങളിൽ ദൈവത്തിന്റെ ഛായാചിത്രങ്ങളും വിഗ്രഹങ്ങളും സ്ഥാപിക്കാൻ ശ്രമിക്കുക. പറ്റുമെങ്കിൽ ഒരു ചെറിയ പൂജാമുറിയോ പ്രാർഥനാമുറിയോ പണി കഴിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ഭവനത്തിൽ ഉത്സാഹ പ്രശാന്തമായ മനോഭാവവും ഊർജ്ജസ്വലതയും കൊണ്ടുവരാൻ സഹായിക്കുന്നു. പ്രധാന പ്രവേശന കവാടത്തിനു പുറത്തോ നേരെ എതിരായോ അവയെ സ്ഥാപിക്കുന്നത് ഒഴിവാക്കുക.

  hme

  വാസ്തുശാസ്ത്രം എന്നത് തച്ചുശാസ്ത്രത്തിന്റെ പഴയ ഒരു രഹസ്യനിഗൂഢമായ (മിസ്റ്റിക്) തത്വജ്ഞാനമാണ്. നിഷേധാത്മക അന്തരീക്ഷത്തെ ഒഴിവാക്കി മികച്ച ഒരു ഭവനം നിർമിക്കാൻ നിങ്ങളെ സഹായിക്കുന്നു ഇതിലെ ചിന്തകൾ. അതുകൊണ്ട് ഇതിന്റെ സാധ്യതകളെ സഹായത്തിനു വിളിച്ചു കൊണ്ട് നിങ്ങളുടെ ജീവിതത്തെ സന്തോഷ മുഖരിതമാക്കൂ

  English summary

  Vastu Tips For Positive Home

  Energy is everywhere. In fact, the universe is made up of energy and our home is a part of this universe. It is quite obvious that we want our home to be filled with positive vibes, so that we can live a blessed life with our family in our peaceful abode.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more