ശിവന്റെ തൃക്കണ്ണിന്റെ രഹസ്യം

Posted By: Jibi Deen
Subscribe to Boldsky

ത്രിമൂർത്തികളിലൊരാളായ പരമശിവൻ എല്ലാവരിലും പ്രസാദകരമായ ഒരു ദേവനാണ്. അതുകൊണ്ട് അദ്ദേഹത്തെ ബോൽ നാഥ് എന്നും പറയപ്പെടുന്നു

വളരെ സൗമ്യനായ അദ്ദേഹം കോപവാനുമാണ് .അതിനാൽ ഭഗവൻ ശിവൻ ലോകത്തെ ഭയപ്പെടുത്തുന്നവനുമാണ്.

b

ശിവൻ മരണത്തിന്റെയും നാശത്തിന്റെയും ദൈവമാണ്. ബ്രഹ്മാവ് പ്രപഞ്ചത്തെ ഉത്പാദിപ്പിക്കുമ്പോൾ, വിഷ്ണു അതിൻറെ പോഷണത്തിന് ഉത്തരവാദിയാണ്. മരണത്തി ന്റെയും അവസാനം വരെ വരുന്നതുമായ ദൈവമാണ് ശിവൻ.

ശിവൻറെ ഭീകരമുഖത്തെ കാണുമ്പോൾ, അദ്ദേഹത്തിന്റെ മൂന്നാമത്തെ കണ്ണാണു മനസ്സിലേക്ക് ആദ്യം വരുന്നത്. എന്നാൽ ഈ മൂന്നാമത്തെ കണ്ണിന് പിന്നിലെ രഹസ്യം എന്താണെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഹൈന്ദവ മതത്തിലെ എല്ലാ മതഗ്രന്ഥങ്ങളും ശിവഭഗവാൻ മൂന്നു കണ്ണുകളാൽ ഉള്ള ഒരു ദൈവമാണെന്ന് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഈ മൂന്നാമത്തെ കണ്ണിന് പിന്നിലുള്ള കഥകൾ വ്യത്യസ്തമാണ്

ഭഗവാൻ ശിവൻ തന്റെ മൂന്നാം കണ്ണ് തുറന്ന് പല തവണ ലോകത്തെ നാശത്തിൽ നിന്നും രക്ഷിച്ചു.അടിയന്തരവും കുഴപ്പവും തിന്മയും ഉള്ള ഒരു സാഹചര്യത്തിലാണ് തന്റെ മൂന്നാം കണ്ണ് തുറക്കുന്നത് എന്ന് ഇത് സൂചിപ്പിക്കുന്നു.

tb

ശിവനും കാമദേവനും

ഒരിക്കൽ കാമദേവൻ ധ്യാനത്തിലിരുന്ന ശിവനെ ശല്യപ്പെടുത്തി.ശിവൻ കോപത്താൽ മൂന്നാം കണ്ണ് തുറന്ന് കാമദേവനെ നശിപ്പിച്ചു.ഇത് പലരും വിശ്വസിക്കുന്നു.അങ്ങനെ ശിവന്റെ മൂന്നാം കണ്ണ് തീയായി അനുമാനിക്കുന്നു.എല്ലാം അറിയുന്ന ആത്മീയ ഇന്ദ്രിയമായി അതിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നു.

cui

ശിവ ഭഗവാനും പാർവതീ ദേവിയും

മറ്റൊരു കഥയിൽ പാർവതീ ദേവി തമാശയ്ക്ക് ശിവന്റെ കണ്ണുകൾ മൂടി കുലുക്കി എന്നും അപ്പോൾ ലോകം മുഴുവൻ അന്ധകാരം പടർന്നുവെന്നും പറയുന്നു.അതായത് ശിവന്റെ രണ്ടു കണ്ണുകൾ സൂര്യനെയും ചന്ദ്രനെയും സൂചിപ്പിക്കുന്നു.അതുകൊണ്ടാണ് കണ്ണ് മൂടിയപ്പോൾ ഇരുട്ടായത്.ശിവൻ തന്റെ മൂന്നാം കണ്ണ് തുറന്ന് ലോകത്തിൽ വെളിച്ചം തിരികെ കൊണ്ട് വന്നുവെന്ന് പറയുന്നു.

6iu

യോഗികൾക്കുള്ള മാർഗ്ഗനിർദ്ദേശം

ഉണർവിനെയും പ്രതിബന്ധതയുമാണ് ശിവന്റെ മൂന്നാം കണ്ണ് സൂചിപ്പിക്കുന്നത്.ഒരു യോഗിയായി അദ്ദേഹം നേടിയ അറിവിനെ അത് സൂചിപ്പിക്കുന്നു.ഇത് എല്ലാ യോഗികൾക്കും അദ്ദേഹത്തെ പിന്തുടരാനുള്ള പ്രചോദനമാണ്.യോഗിയായിരുന്ന ശിവൻ കഠിനമായ തപസ്സിലൂടെയാണ് ഇത് നേടിയെടുത്തത്.മൂന്നാമത്തെ കണ്ണ് ജ്ഞാനത്തിന്റെയും നീതിയുടെയും കണ്ണാണ്.അതിനാൽ അദ്ദേഹത്തിന്റെ പിന്നാലെ വരുന്ന സന്യസ്തർക്കും വിശുധർക്കും ഇത് മാർഗ്ഗനിർദ്ദേശമാണ്.ഉണർവ് നേടുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.ഭാവിയെയും ഭൂതകാലത്തെയും കാണാൻ ശിവന്റെ മൂന്നാം കണ്ണ് സഹായിക്കുന്നു.ധ്യാനത്തിൽ മുഴുകുന്നവർക്ക് ഭാവിയിൽ അത് നേടിയെടുക്കാനാകും.അധിക ജ്ഞാനവും സിദ്ധിയും മൂന്നാം കണ്ണ് സൂചിപ്പിക്കുന്നു.

g7o

സാധാരണക്കാരന് വഴികാട്ടി

നമ്മുടെ രണ്ടു കണ്ണുകളും ഭൗതിക ലോകത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു.കർമ്മക്ഷേത്രത്തിലെ നമ്മുടെ അസ്തിത്വത്തിന് ഇത് സഹായിക്കുന്നു.നമ്മെ ആത്മീയ പാതയിൽ സഞ്ചരിക്കാൻ ഇത് സഹായിക്കും.ആത്മീയ പാത നമ്മെ മോക്ഷത്തിൽ എത്തിക്കും.ശ്രദ്ധേയമായ സമയങ്ങളിൽ നാം പുനർ ചിന്തിക്കുകയും വേണം.നമ്മെയും മനസ്സിനെയും ശരിയായ പാതയിൽ നടത്തിക്കണം.ശിവന്റെ മൂന്നാം കണ്ണ് ബോധത്തെയും ഉണർവിനെയും സൂചിപ്പിക്കുന്നു.മാറ്റത്തിന്റെ സമയങ്ങളിൽ നാം പിന്തിരിയുകയും ബോധപൂർവ്വം ലക്ഷ്യത്തിൽ എത്തുകയും വേണം.അതായത് ഓരോ മനുഷ്യനും മൂന്നാം കണ്ണ് ഉണ്ട്.ഉണർവും മാർഗനിർദേശവും വേണ്ട സമയത്തു അത് ഉപയോഗിക്കണം.

Read more about: life ജീവിതം
English summary

Secret Of Lord Shiva's Third Eye

Shiva’s third eye has always fascinated people. It stands there dramatically on his forehead ready to release a missile of fire and destroy the world. Many people assume that is why Shiva is called the destroyer’.
Story first published: Friday, May 4, 2018, 19:00 [IST]