For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മാസഫലം (ജൂൺ, 2018)ചിങ്ങം

  |

  ജീവിതത്തിന്റെ ഏറെക്കുറെ എല്ലാ മേഖലകളിലും പുരോഗതി കാണുന്നതുകൊണ്ട് താങ്കൾക്ക് ഈ മാസം വളരെ പ്രയോജനപ്രദമാണെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നു. ആശയവിനിമയത്തിനുള്ള താങ്കളുടെ കഴിവുകൾ ദൈനംദിനം കൂടുതൽ ശക്തിപ്രാപിക്കും. അത് മിക്കപ്പോഴും കാര്യങ്ങളെ താങ്കൾക്ക് അനുകൂലമാക്കിത്തീർക്കും. ചെയ്യുന്ന എന്ത് കാര്യത്തിലും ലാവണ്യവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നു എന്ന് തീർച്ചയുണ്ടായിരിക്കണം. നല്ലൊരു പങ്കാളിയെ ആകർഷിക്കുന്നതിന് ഈ മാസം അത് സഹായിക്കും.

   mk

  താങ്കളുടെ രാശിഭവനത്തിലെ സൂര്യൻ ക്രിയാത്മകമായ ധാരാളം ഊർജ്ജംകൊണ്ട് അനുഗ്രഹിക്കുകയും, എവിടെയൊക്കെ ക്രിയാത്മകമായ മാറ്റങ്ങൾ വേണമോ അവിടെയെല്ലാം അതിനുവേണ്ടി പ്രേരിപ്പിക്കുകയും ചെയ്യും. സാധാരണയുള്ള ജോലികൾക്കുപുറമെ മറ്റ് ധാരാളം പ്രവർത്തനങ്ങളിൽ വിധേയമാകുവാൻ ആസൂത്രണം ചെയ്യും. പ്രതിഫലാത്മകമായ ഊർജ്ജം താങ്കളിൽ അത് നിറയ്ക്കും. ജോലിയിൽ, താങ്കളുടെ ഭൂരിഭാഗം പ്രയത്‌നങ്ങളും പ്രശംസിക്കപ്പെടും. കുടുംബവിഷയങ്ങൾ അവഗണിക്കുവാൻ പ്രേരണ ഉണ്ടാകും. അത് തൊഴിൽമേഖലയിൽ പ്രതികൂലാത്മകമായ സ്വാധീനം സൃഷ്ടിക്കാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധയുണ്ടായിരിക്കണം.

  mm

  മറ്റുള്ളവർക്ക് വളരെ അഹങ്കാരിയായി കാണപ്പെടും എന്നതിനാൽ നിസ്സാരമായ ഘട്ടങ്ങളിൽ മാത്സര്യപ്രകൃതം പ്രകടിപ്പിക്കാൻ ഇടയുണ്ടാകരുത്. മറ്റുള്ളവരുമായി ബന്ധപ്പെടുവാനും സൗഹൃദത്തിലേർപ്പെടാനും ആസൂത്രണം ചെയ്യുകയാണെങ്കിൽ, അത് വലിയൊരു തടസ്സമായിത്തീരും. വ്യായാമം ചെയ്യുന്നതും വ്യായാമക്കളരിയിൽ പോകുന്നതുമൊക്കെ ശാരീരികക്ഷമതയെ വളരെ ലാഘവത്തിൽ നേടുവാൻ സഹായിക്കും.

  ആരോഗ്യസൗഭാഗ്യം, തൊഴിൽ, സാമ്പത്തികത, സ്‌നേഹജീവിതം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നക്ഷത്രങ്ങൾ എന്താണ് ഈ മാസം താങ്കൾക്കുവേണ്ടി സംഭരിച്ചിരിക്കുന്നതെന്ന് നോക്കാം.

   jj

  ആരോഗ്യസുഖം

  അമിതമായ മനഃക്ലേശവും ശാരീരികവേദനയും കാരണമായുണ്ടാകുന്ന വിഷമങ്ങളാൽ അധികമായ വൈദ്യ ചിലവുകൾക്ക് ബാദ്ധ്യതപ്പെടും. ആരോഗ്യത്തെ മെച്ചപ്പെടുത്തുവാനുള്ള പ്രയത്‌നം നടത്തിയാൽ മതിയെന്ന കാര്യം മനസ്സിലാക്കുവാൻ കഴിഞ്ഞെന്നുവരികയില്ല. ശാരീരികക്ഷമതാ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുവേണ്ടി കുറച്ച് പണം ചിലവാക്കാം. മസ്തിഷ്‌കത്തിന് ശരിയാംവണ്ണം പ്രവർത്തുക്കുവാൻ വേണ്ടുന്ന ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.

  പുറത്തുനിന്നുള്ള ഭക്ഷണങ്ങളിൽനിന്ന് അകന്നുനിൽക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങളിൽനിന്നും രക്ഷപ്പെടുവാൻ സഹായിക്കും. പ്രേരണ പ്രതിരോധിക്കാൻ കഴിയാത്ത തരത്തിലാകുമ്പോൾ, താങ്കളുടെ വിഹിതത്തിന്റെ അളവിനെ ശ്രദ്ധിക്കുന്നത് സഹായകരമായിരിക്കും. പൊതിഞ്ഞുകിട്ടുന്ന ഭക്ഷണങ്ങളിൽ വലിയ ശ്രദ്ധയില്ലാത്തത് അവയിൽ ചില ചേരുവകൾ എപ്പോഴും ഒളിഞ്ഞിരിക്കുന്നതിനാൽ അലർജികളെ സൃഷ്ടിക്കും. അടിസ്ഥാനപരമായി നോക്കുകയാണെങ്കിൽ, താങ്കളുടെ ആരോഗ്യപ്രശ്‌നങ്ങളുടെ മൂലകാരണം മാനസ്സികമായുള്ള അസ്വസ്ഥത കാരണമായിട്ടായിരിക്കും. അതിനാൽ, ഔഷധസേവ നന്നായി പ്രവർത്തിക്കുന്നില്ല എന്ന് കാണുകയാണെങ്കിൽ, അതുമല്ലെങ്കിൽ തെറ്റായ രോഗനിർണ്ണയം കാണുന്നുവെങ്കിൽ, മാനസ്സികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കുന്നതിന് സഹായിക്കും.

  തൊഴിൽസൗഭാഗ്യം

  മേലധികാരിയിൽ മതിപ്പുളവാക്കാൻ തൊഴിലിൽ താങ്കൾക്ക് കഴിയും. വാസ്തവത്തിൽ, സാധാരണയെന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ അവർ താങ്കൾക്ക് നൽകും. അത് സഹപ്രവർത്തകരിൽ അസൂയ ഉളവാക്കും. ആ പരിതഃസ്ഥിതി അനുകൂലമോ പ്രതികൂലമോ ആയി ഭവിക്കാം. മേലധികാരി ഉൾപ്പെടെ എല്ലാവരുമായും താങ്കളുടെ ബന്ധത്തെ വളരെ നന്നായി പരിപാലിക്കുവാൻ ഓർമ്മിക്കുക. മേലധികാരി കൂടുതൽ ശ്രദ്ധ നൽകുകയാണെങ്കിൽ, അഹങ്കാരം തോന്നുവാൻ ഇടയാകരുത്. അത്തരത്തിൽ പോഷിപ്പിക്കപ്പെടുന്നത് സഹപ്രവർത്തകരെ അകറ്റിനിറുത്തും. തൊഴിലിൽ താങ്കൾക്ക് ആവശ്യമായ പരിതഃസ്ഥിതി അതല്ല.

  ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് താങ്കളിൽ അടങ്ങിയിരിക്കുന്ന ഒരു സ്വഭാവസവിശേഷതയാണ്. കാര്യങ്ങൾ അനുകൂലമാകണമെന്നുണ്ടെങ്കിൽ അതിനെ ക്രമീകരിച്ച് കുറയ്ക്കുവാൻ ശ്രമിക്കണം. ജോലിചെയ്യുന്ന കാര്യത്തിൽ പരമ്പരാഗതമല്ലാത്ത രീതികളിലേക്ക് പ്രേരിപ്പിക്കപ്പെടാം. അങ്ങനെ മുന്നോട്ടുപോകുന്നതിന് കുഴപ്പമില്ല. കാരണം മറ്റുള്ളവരിൽനിന്നും വ്യത്യസ്തമായിരിക്കുവാൻ അത് സഹായിക്കും. ഹൃദയത്തെ അനുധാവനം ചെയ്ത് മുന്നോട്ടുപോകുക, എന്നാൽ മസ്തിഷ്‌കത്തെ വിട്ടുകളയരുത്.

  സാമ്പത്തിക സൗഭാഗ്യം

  കഴിഞ്ഞകാല പിശകുകളിൽനിന്ന് മനസ്സിലാക്കുവാനുള്ള കഴിവിനാലും നിശിതമായ ബൗദ്ധികത കാരണമായും താങ്കളുടെ സാമ്പത്തികത ഈ മാസം വളരെയധികം മെച്ചമായിരിക്കും. ദീർഘകാല പദ്ധതികളിൽ നിക്ഷേപിക്കുവാൻ പറ്റിയ സമയമാണിത്. പ്രേരണയുണ്ടാകുമെങ്കിലും, വിശ്രമവേളകൾക്കും വിനോദപ്രവർത്തനങ്ങൾക്കുംവേണ്ടി ചിലവിടുന്നത് ശ്രദ്ധിക്കുന്നില്ലെങ്കിൽ അധികമായിപ്പോകാം. സാമ്പത്തികകാര്യങ്ങളിൽ അത് സമ്മർദ്ദംചെലുത്തും.

  ആരോഗ്യത്തിനുനേർക്കുള്ള ചിലവുകളും വളരെ കൂടുതലായിരിക്കും.

  നിക്ഷേപങ്ങളിൽനിന്ന് നന്നായി പണം ഉണ്ടാകുന്ന തരത്തിലാണ് നക്ഷത്രങ്ങൾ സമജ്ഞസപ്പെട്ടിരിക്കുന്നത്. പക്ഷേ താങ്കൾക്ക് ലഭിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തെ ദുർവിനിയോഗം ചെയ്യരുത്. കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം ഭവനം പുതുക്കിപ്പണിയുവാനുള്ള പദ്ധതികൾ ഒടുവിൽ വന്നുചേരും. അവരുമായി നീണ്ട വിനോദയാത്ര നടത്തുന്നത് താങ്കളുടെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും. എങ്കിലും, സൗഹൃദങ്ങളെയും സാമ്പത്തികതയേയും വളരെ കർക്കശമായും വേർതിരിച്ചുകാണുവാൻ ശുപാർശചെയ്യപ്പെടുന്നു. അവരിലേക്ക് പണം നയിക്കുന്നത് വീണ്ടെടുക്കാൻ പിന്നീട് ബുദ്ധിമുട്ടുണ്ടാക്കും.

  പ്രണയസൗഭാഗ്യങ്ങൾ

  വലിയ സാമൂഹികബന്ധങ്ങളും ആശയവിനിമയവും ഒരു പങ്കാളിയെ വളരെ എളുപ്പത്തിൽ കണ്ടെത്തുവാൻ സഹായിക്കും. ബന്ധത്തിൽ ഇപ്പോൾത്തന്നെ നിലനിൽക്കുന്ന ആളുകളെ സംബന്ധിച്ച്, ചുറ്റിലുമുള്ള തൃഷ്ണകളാൽ പ്രഹരിക്കപ്പെടും എന്നതുകൊണ്ട് ഈ സമയം വളരെ പരുഷമായിരിക്കും. പങ്കാളിയിൽനിന്ന് അതേ കാര്യം ആവശ്യമാണെങ്കിൽ ആത്മാർത്ഥമായി നിലകൊള്ളുവാൻ ശ്രമിക്കുക. നിങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണർത്തിക്കൊണ്ട് ഒരു മൂന്നാംകക്ഷിയുടെ കൈകടത്തൽ ഉണ്ടാകാം. പങ്കാളിയെ കൂടുതലായി ഇപ്പോൾ വിശ്വസിക്കേണ്ടിയിരിക്കുന്നു, അല്ലായെങ്കിൽ ബന്ധത്തെ സംരക്ഷിക്കുവാൻ പിന്നീട് വളരെ ബുദ്ധിമുട്ടായിരിക്കും.

  വിവാഹിതരെ സംബന്ധിച്ച് പങ്കാളിയുമായി വിനോദാത്മകമായ പ്രവർത്തനങ്ങളിലേർപ്പെടുന്നതിന് പറ്റിയ സമയമാണ്. താങ്കൾക്ക് ചില നല്ല വാർത്തകൾ ഉണ്ടാകുവാൻ അവർ സഹായിക്കും. തൃപ്തിപ്പെടുവാനുള്ള മതിയായ കാരണങ്ങൾ അത് നൽകും.

  ഭാഗ്യവർണ്ണങ്ങൾ, സംഖ്യകൾ

  ജൂൺ 2018-ലെ ചിങ്ങം രാശിക്കാരുടെ ഭാഗ്യസംഖ്യകൾ 2, 6 എന്നിവയാണ്. പച്ച, നീല എന്നിവയാണ് ഭാഗ്യവർണ്ണങ്ങൾ.

  English summary

  leo-monthly-horoscope-for-june-2018

  With the monthly predictions for zodiac sign, we bring in all the details of what are the oncoming events for all during the month of June 2018,
  Story first published: Friday, June 1, 2018, 11:45 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more