For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (4-7-2018 - ബുധൻ)

  |

  ജ്യോതിർഗോളങ്ങളുടെ പ്രഭാവത്തിലൂടെ മാറ്റങ്ങൾ അനുദിനം സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഓരോ നിമിഷാർദ്ധത്തിലും പൂർണ്ണമായും പുതിയ വ്യക്തിത്വങ്ങളായി നിലകൊള്ളുന്ന നാം അടുത്ത നിമിഷത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ആഗ്രഹിക്കുന്നു.

  ജ്യോതിഷപ്രവചനങ്ങൾ സമയത്തിന്റെ ഓരോ പടവുകളിലും നിലകൊള്ളുന്ന മാറ്റങ്ങളെ നമുക്ക് വെളിവാക്കിത്തരുന്നു.

   മേടം

  മേടം

  ഇന്നത്തെ ദിവസത്തിന്റെ വിജയം താങ്കളുടെ ആത്മശിക്ഷണമായിരിക്കും. നിയന്ത്രണമില്ലാത്ത വ്യക്തിയാണ് താങ്കൾ എന്നല്ല ഇത് സൂചിപ്പിക്കുന്നത്, എന്നാൽ ജീവിതത്തോട് വൈകാരികമായ ഒരു സമീപനമാണ് താങ്കൾക്ക് ഉള്ളതെന്നും, ഒരു ജ്വാലാമുഖിയെപ്പോലെയാകാൻ അതിന് കഴിയും എന്നുമാണ് അർത്ഥമാക്കുന്നത്.

  എങ്കിലും ബന്ധപ്പെടുന്ന എന്തിനോടും അത്യധികമായ ആത്മാർത്ഥതയും അർപ്പണബോധവുമാണ് താങ്കൾക്കുള്ളത്. ഇന്ന് ആ വികാരവിചാരങ്ങളിലേക്ക് തിരിയുകയും, ഒരു ലേസർ രശ്മിയെപ്പോലെ ലക്ഷ്യങ്ങളിലേക്ക് അവയെ കേന്ദ്രീകരിക്കുകയും ചെയ്യുക. വികാരവിചാരങ്ങളെ പ്രകടിപ്പിക്കുന്നതിനുപകരം പ്രായോഗികമായ രീതിയിൽ താങ്കളുടെ പ്രയത്‌നങ്ങളെ ഇന്ന് സമീപിച്ചാലും.

   ഇടവം

  ഇടവം

  താങ്കളോട് ഇന്ന് ഏതോ ഒരു വ്യക്തി പറയുന്ന കാര്യങ്ങൾ വിശ്വസിക്കുവാൻ ഇഷ്ടപ്പെടുന്നു. അങ്ങനെ ആ വ്യക്തിയുടെ യാഥാസ്ഥിതികമല്ലാത്ത വിശദീകരണങ്ങളെ ഉപബോധമനസ്സിൽ ഒരു വാസ്തമെന്ന രീതിയിൽ സ്വയം വ്യഖ്യാനിക്കുകയും, ബൗദ്ധികമല്ലെങ്കിൽപ്പോലും യാഥാർത്ഥ്യത്തിന്റെ പ്രയോജനങ്ങൾ അതിന് നൽകുകയും ചെയ്യും.

  താങ്കൾ കേൾക്കാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് ആ വ്യക്തിക്ക് അറിയാം. നിർദ്ദിഷ്ടസ്ഥാനത്ത് താങ്കൾ ഉണ്ടായിരിക്കുന്നതിൽ ആ വ്യക്തിക്ക് പ്രയോജനമുണ്ട്. അക്കാര്യത്തെക്കുറിച്ച് ബോധമുണ്ടായിരിക്കണം. ആ വ്യക്തി പറയുന്ന എന്തിലെങ്കിലും ചെറിയൊരു മുന്നറിയിപ്പ് ഉണ്ടാകുകയാണെങ്കിൽ, സ്വന്തമായി അതിനെ പരിശോധിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, വൃഥാപ്രയത്‌നങ്ങൾ വിഡ്ഡിയാക്കും എന്നതും ഓർമ്മിക്കുക.

   മിഥുനം

  മിഥുനം

  താങ്കൾക്കെതിരായി തെറ്റുചെയ്ത വ്യക്തിയിലേക്ക് കർമ്മം വേഗത്തിൽ നൽകപ്പെടുന്നത് താങ്കൾക്ക് കാണുവാനാകും. ആ വ്യക്തി ചെയ്തതിനുള്ള ദൈവശിക്ഷയാണോ അതെന്ന് താങ്കൾക്ക് തീർച്ചയുണ്ടാകില്ലായിരിക്കാം. അതിനാൽ ദുർബുദ്ധിയോടെ വീക്ഷിക്കാൻ ശ്രമിക്കരുത്. ദേഷ്യം തോന്നുകയോ, ആ വ്യക്തിയുടെ ചെയ്തികളാൽ മുറിവേൽക്കുകയോ ചെയ്‌തെങ്കിൽപ്പോലും, മറ്റൊരാളിന്റെ നിരാശയിലോ ദൗർഭാഗ്യത്തിലോ സന്തോഷിക്കുന്നത് സ്വന്തം ആത്മാവിന് ചേരുന്നതല്ല.

  താങ്കളെ പതനത്തിലേക്ക് നയിക്കുവാൻ കാരണമാകുന്ന എന്തിനെയും ഭേദമാക്കുവാൻ സ്വന്തം ഊർജ്ജത്തെ വിനിയോഗിക്കുക. അങ്ങനെ തെറ്റ് ചെയ്തവരുടെനേർക്ക് സ്‌നേഹം ചൊരിഞ്ഞുകൊണ്ട് നന്മയുടേതായ സ്വന്തം കർമ്മത്തെ സൃഷ്ടിക്കുക. അവർക്ക് അത് വളരെയധികം ആവശ്യമാകാം.

   കർക്കിടകം

  കർക്കിടകം

  അഭിലഷിച്ചുകൊണ്ടിരിക്കുന്ന പ്രത്യേകമായ ഒരു വിജയത്തെ നേടിയെടുക്കാൻ സ്വന്തം ഭാവനാശക്തിയെ അതിന്റെ പരമോന്നതിയിൽ എത്തിക്കണമെന്ന് താങ്കൾക്ക് തോന്നാം. അത് ശരിയാണെങ്കിലും, പ്രായോഗികമായിട്ടുകൂടി താങ്കൾ ചിന്തിക്കേണ്ടിയിരിക്കുന്നു.

  സർവ്വശക്തിയും ഉപയോഗിച്ചുള്ള തികച്ചും വന്യമായ സമീപനം നല്ലതാണ്, എങ്കിലും സമാന്യബോധത്തിന്റെ സന്തുലനം തേടേണ്ടതുണ്ട്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, താങ്കളുടെ ഭാവനാശക്തിയേയും സർഗ്ഗാത്മകതയേയും താങ്കളെ നയിക്കുവാൻ അനുവദിക്കുക. എന്നാൽ താങ്കളെ അവിടെ എത്തിക്കുന്ന വാഹനത്തെ ഓടിക്കാൻ മനസ്സിന്റെ ഒരു ഭാഗത്തെ അനുവദിക്കുകയും വേണം.

   ചിങ്ങം

  ചിങ്ങം

  വലിയൊരു ലക്ഷ്യത്തെ അനുധാവനംചെയ്യുന്ന കാര്യത്തിൽ താങ്കൾ ഒറ്റയ്ക്കാണ്. താങ്കളെ പ്രചോദിപ്പിക്കുവാനോ പ്രോത്സാഹിപ്പിക്കുവാനോ ആരുമില്ല. ഓരോ ചെറിയ ചുവടുവയ്പും നേട്ടവും കഴിയുമ്പോൾ പുറത്ത് തലോടി ആശ്വസിപ്പിക്കുവാനും ആരുമില്ല. പലപ്പോഴും ഒറ്റയ്ക്കാണെങ്കിലും, മറ്റുള്ളവർ കരുതലെടുക്കാത്തതിന്റെ കാരണം അതല്ല.

  മിക്കവാറും താങ്കളെ ഇഷ്ടപ്പെടുന്നവർ താങ്കളുടെ അനുധാവനത്തിന്റെ അളവിനെയോ, അതുമല്ലെങ്കിൽ താങ്കൾ എല്ലാറ്റിനും ഉപരിയായി ആഗ്രഹിക്കുന്നതിനെയോ അറിയുന്നുണ്ടായിരിക്കില്ല. കരുതൽ ഉൾക്കൊള്ളുന്ന ധാരാളം ആളുകൾ താങ്കൾക്ക് ചുറ്റുമായി നിലകൊള്ളുന്നു. വിജയം എത്തിച്ചേരുമ്പോൾ, താങ്കൾക്കുവേണ്ടി അവരും സന്തോഷിക്കും.

   കന്നി

  കന്നി

  ഒരു ബന്ധവുമായി നിലകൊള്ളുന്ന താങ്കളുടെ പ്രധാനപ്പെട്ടൊരു തീരുമാനത്തെ ഇനി കൂടുതൽ ഒഴിവാക്കുവാൻ കഴിയില്ല എന്ന് തോന്നുന്നുണ്ടോ? മിക്കവാറും ആ പരിതഃസ്ഥിതിയെ താങ്കൾ ഇപ്പോൾ നോക്കിക്കാണേണ്ടതുണ്ട്. അല്ലായെങ്കിൽ താങ്കളുടെ തീരുമാനത്തെ അത് ഭയാശങ്കയിലാക്കാം. പ്രത്യേകമായ ഒരു മാർഗ്ഗത്തിലൂടെ കാര്യങ്ങൾ നീങ്ങണമെന്ന് താങ്കൾ ആഗ്രഹിക്കുന്നു.

  എന്നാൽ തുറന്നുപറയുന്നില്ലെങ്കിൽ, അത് ഒരിക്കലും സംഭവിക്കുകയില്ല. നിശബ്ദമായിരിക്കുന്നതിലൂടെ ഒരു മതിപ്പ് താങ്കൾ ഉളവാക്കുന്നുണ്ട്. വേലിയേറ്റം അതിനോടൊപ്പം ഒഴുക്കിക്കൊണ്ട് പോകുന്നതാണോ താങ്കൾ ഇഷ്ടപ്പെടുന്നത്, അതോ കൂടുതൽ സജീവമായ ഒരു സ്ഥിതി കൈക്കൊണ്ട് വിധിയുടെ യജമാനനാകുവാനാണോ താങ്കൾ ഇഷ്ടപ്പെടുന്നത് എന്ന കാര്യം ഇപ്പോൾ പ്രസക്തമായൊരു ചോദ്യമാണ്.

   തുലാം

  തുലാം

  അത്യധികം ഔദാര്യതയും കൂസലില്ലാത്തതുമായ ഒരു ഭാവത്തിൽ താങ്കളിന്ന് കാണപ്പെടാം. അതുകൊണ്ടായിരിക്കാം അമിതമായ മുൻകരുതൽ ചെയ്യുന്ന എല്ലാ കാര്യത്തിലും അനുവർത്തിക്കുന്നത്. വികാരവിക്ഷോഭത്തിന് പലപ്പോഴും താങ്കൾ വിധേയമാകാറില്ല. അവയെ സാധാരണനിലയിൽ പ്രകടിപ്പിക്കുകയാണ് പതിവ്.

  എന്താണ് തോന്നുന്നതെന്നും എന്താണ് ചെയ്യുന്നതെന്നുമുള്ള വ്യക്തമായ അറിവിന്‌മേൽ ബോധപൂർവ്വം നിശബ്ദമായിരിക്കണമെന്ന് എപ്പോഴെങ്കിലും തോന്നുകയാണെങ്കിൽ, വിഡ്ഡിത്തമായ വാഗ്ദാനങ്ങൾ നടത്തുന്നതിനെയും, നിറവേറ്റാൻ കഴിയാത്ത കടപ്പടുകളിൽ വീഴുന്നതിനെയും താങ്കൾ ഒഴിവാക്കാറുണ്ട്. കാര്യങ്ങളെ ഭദ്രമായി ചെയ്യുക.

   വൃശ്ചികം

  വൃശ്ചികം

  താങ്കൾക്ക് മറ്റുള്ളവരെ താങ്കളുടെ സംഘത്തിലേക്ക് ആകർഷിക്കേണ്ടിയിരിക്കുന്നു. പദ്ധതിയോ ലക്ഷ്യമോ എന്തുതന്നെയായാലും, താങ്കൾക്കതിനെ സംഭവിപ്പിക്കുന്നതിന് ചില കഴിവുകളോ ബന്ധങ്ങളോ നിലവിലുണ്ട്. താങ്കളുടെ യൗക്തികമായ ആശയങ്ങൾ എങ്ങനെയായാലും അതിൽ കാര്യമില്ല, വിഷയങ്ങൾ എത്രത്തോളം പ്രേരകമാണെന്നതിലും കാര്യമില്ല.

  സഖ്യത്തെ താങ്കളുടെ വശത്ത് വേണമെങ്കിൽ, താങ്കളുടെ അവതരണത്തിൽ വൈകാരികപ്രകടനങ്ങൾ ഇനിയും ആവശ്യമാണ്. താങ്കൾക്കതിന് കഴിയും. വെളിച്ചത്തിലേക്ക് വരുവാൻ താങ്കൾ ചിലപ്പോൾ ആഗ്രഹിക്കുന്നില്ലായിരിക്കാം. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ താങ്കൾക്ക് ആവശ്യമായത് ലഭിക്കും.

   ധനു

  ധനു

  പ്രധാനപ്പെട്ടൊരു വിഷയത്തിൽ ആരോ താങ്കളോട് യോജിക്കുന്നില്ല. സാധാരണയായി, താങ്കളെ വളരെയൊന്നും അത് ശല്യപ്പെടുത്താറില്ല. എന്നാൽ താങ്കൾ ബന്ധപ്പെട്ടിരിക്കുന്ന വിഷയത്തിൽ ഈ വ്യക്തിയുടെ സമ്മതം വളരെ പ്രധാനമാണ്. താങ്കൾക്ക് ദേഷ്യമുണ്ടാകാം.

  അത് പരിതഃസ്ഥിതിയെ കൂടുതൽ വഷളാക്കാം. താങ്കൾ എത്രത്തോളം കൂടുതൽ നിർബന്ധിക്കുന്നുവോ, അത്രത്തോളം ആ വ്യക്തി താങ്കളെ പിന്നിലേക്ക് തള്ളും. രണ്ടുപേരും ദുർവാശിയിൽ നിലകൊള്ളാൻ സാദ്ധ്യതയുണ്ട്. കാര്യങ്ങൾ ശാന്തമാകുന്നതുവരെ കാത്തിരിക്കുകയാണ് ബുദ്ധി. അതിനുശേഷം ആ പ്രശ്‌നത്തെ വീണ്ടും സമീപിക്കുക.

   മകരം

  മകരം

  കൂടുതൽ വിഷമിക്കേണ്ട എന്ന് ചിന്തിക്കുന്ന ഒരു കടപ്പാടിനെ താങ്കൾ പരിരക്ഷിച്ചുപോകുകയാകാം. ഒരിക്കൽ, ഈ ഉത്തരവാദിത്തത്തിൽ വളരെ ഉത്സുകതയിലായിരുന്നു. സ്വയം നല്ലതെന്ന് തോന്നിയതുകൊണ്ട്, സ്വന്തം നിലയിൽത്തന്നെയായിരിക്കാം അതിനെ ഏറ്റെടുത്തിട്ടുണ്ടായിരിക്കുക.

  എന്നാൽ ഇപ്പോൾ ആനന്ദമെന്നതിനെ അപേക്ഷിച്ച് വളരെ മുഷിവായി അത് മാറിയിരിക്കുന്നു. ആത്മാർത്ഥത ആവശ്യമാകുന്ന സമയം ഉണ്ടാകുകയാണെങ്കിൽ, ആ സന്ദർഭത്തെ ആത്മാർത്ഥതയിലൂടെതന്നെ നോക്കിക്കാണണം. എങ്കിലും കാര്യങ്ങളെ വളരെവേഗം മാറ്റുവാൻ ഉദ്ദേശിക്കുന്നു എന്ന കാര്യം താങ്കൾ വെളിവാക്കുകയും വേണം.

   കുംഭം

  കുംഭം

  ഒരേ സമയംതന്നെ താങ്കൾക്ക് ശക്തിയിലും ബോധത്തിലും നിലകൊള്ളുവാൻ സാധിക്കും. ആ ഒരു മാനസ്സികനിലയാണ് ഇന്ന് താങ്കൾക്ക് ആവശ്യം. താങ്കളുടെ അനുകമ്പയും ഗ്രഹണശക്തിയും ആർക്കോ ഇന്ന് ആവശ്യമാണ്.

  കൂടാതെ വഴികാട്ടപ്പെടുന്നതിന് സ്‌നേഹത്തോടൊപ്പം താങ്കളുടെ സംരക്ഷണവാസനയേയും ആ വ്യക്തിയ്ക്ക് വേണ്ടതുണ്ട്. താങ്കളുടെ മഹത്തരമായ സഹജാവബോധവും പ്രതികരണവും നല്ല കാര്യങ്ങളിലേക്ക് നീങ്ങുവാൻ ആ വ്യക്തിയെ സഹായിക്കും. എങ്കിലും കൂടുതൽ ലാഘവത്തിൽ ഇടപെടേണ്ടതില്ല. പരുക്കമായ ഒരു സമീപനമാണ് ഇപ്പോൾ ആവശ്യം.

   മീനം

  മീനം

  വേണമെന്ന് വിചാരിച്ചതിനേക്കാളും യോഗ്യമായിരിക്കുന്നതിനേക്കാളും കുറച്ച് ലഭിക്കുന്നതിനുവേണ്ടി ആഗ്രഹിച്ച എന്തോ ഇപ്പോൾ ഉണ്ടായിരിക്കുന്നു എന്ന് താങ്കൾ വിശ്വസിക്കുന്നില്ല. ആവർത്തിച്ച് ഉയർന്നും താഴ്ന്നും ശ്രമിക്കുകയും ആരായുകയും ചെയ്തു.

  മാത്രമല്ല ആഗ്രഹിച്ചത് ജീവിതത്തിന്റെ ചില മണ്ഡലത്തിൽ കാണുവാൻ കഴിഞ്ഞതുമില്ല. എന്നാൽ അത് നിലകൊള്ളാത്തതുകൊണ്ടല്ല. സ്വന്തം വിലയെ തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടായിരിക്കാം. അതുകൊണ്ട് കഴിയുമെന്ന് തിരിച്ചറിയാനാകുന്നില്ല. കുറച്ചുകൂടി യാഥാർത്ഥ്യബോധത്തോടെ സ്വയം കാണുവാനും സ്‌നേഹിക്കുവാനും കൂടുതൽ പ്രയത്‌നിക്കുക. സാദ്ധ്യതകളെ വ്യക്തമായി കാണുവാൻ കഴിയും.

  English summary

  daily-horoscope 4-7-2018

  Know your fortune according to your zodiac sign, plan your day.
  Story first published: Wednesday, July 4, 2018, 6:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more