For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (25-7-2018 - ബുധൻ)

  |

  പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും കാലപ്രവാഹത്തിൽ ആടിയുലഞ്ഞ് ആ അനന്തതയ്‌ക്കൊപ്പം നീങ്ങിക്കൊണ്ടേയിരിക്കുന്നു. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാൻ ഈ ദിവസത്തെ രാശിഫലം വായിക്കൂ അപ്പോഴും പുതിയ മാറ്റങ്ങൾക്ക് സ്വയം സാക്ഷികളാകുകയും ചെയ്യുന്നു.

  അത്തരം മാറ്റങ്ങളെക്കുറിച്ചുള്ള മുന്നറിവ് ജ്യോതിഷപ്രവചനങ്ങളിലൂടെ നേടിയെടുക്കുന്ന നമ്മൾ വേണ്ടുന്ന പരിഷ്‌കാരങ്ങൾ കൈക്കൊണ്ട് ക്ഷേമവും ഐശ്വര്യവും ആർജ്ജിക്കുന്നു. ഈ ദിനത്തിൽ ഓരോ രാശിയിലും ഗ്രഹാധിപന്മാർ എന്തൊക്കെയാണ് സംഭരിച്ചിരിക്കുന്നതെന്ന് നോക്കാം.

  മേടം

  മേടം

  പെട്ടെന്ന് വികാരാധീനമാകുകയും കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യുന്ന ഒരു സുഹൃത്ത് നല്ലൊരു പ്രശ്‌നത്തിൽ അകപ്പെട്ടിരിക്കുന്ന പരിതഃസ്ഥിതിയിലാണോ താങ്കൾ ഇപ്പോൾ നിലകൊള്ളുന്നത്? പലപ്പോഴും ആ വ്യക്തി താങ്കളെ ആകെ അസ്വസ്ഥമാക്കാറുണ്ട്. എങ്കിലും കണ്ണഞ്ചിപ്പിക്കുന്ന അളവിന് പ്രതിഭാവിശേഷം അവിടെ കാണുവാനാകും.

  അധികം വൈകാതെതന്നെ ആ വ്യക്തി എന്തിലെങ്കിലും ഇടപെടുന്നതിനുള്ള ഒരു അവസരം താങ്കൾക്ക് സൃഷ്ടിച്ചുതരും. മാനസ്സികമായും വൈകാരികമായും രണ്ടുപേരെയും ഉത്തേജിപ്പിക്കുന്ന എന്തെങ്കിലും ആയിരിക്കും അത്. കുഴപ്പങ്ങളെ അനുനയിപ്പിക്കാനാകുമെങ്കിൽ , ജീവിതത്തിനുനേർക്കുള്ള താങ്കളുടെ സ്ഥായിയായ നിശ്ചയദാർഢ്യത്തിന്റെയും, ഉറച്ച തീരുമാനത്തിന്റെയും, സുദൃഢമായ സമീപനത്തിന്റെയും, ആ വ്യക്തിയുടെ വന്യമായ സർഗ്ഗാത്മകതയുടെയും സംയോഗത്തിന് വലിയ വിജയത്തിലേക്ക് നയിക്കുവാൻ കഴിയും. ഒന്ന് ശ്രമിച്ചുനോക്കൂ.

  ഇടവം

  ഇടവം

  വേണമെന്നോ മാറണമെന്നോ താങ്കൾ ആഗ്രഹിക്കുന്ന എന്തോ നിലനിൽക്കുന്നു. മാത്രമല്ല വേണമെന്ന് ആഗ്രഹിക്കുന്നത് ലഭ്യമാകുന്നതിന് വളരെ കാലത്തോളം കഠിനമായി പോരാടേണ്ടതുണ്ടെന്ന് തോന്നുകയും ചെയ്യുന്നു. എന്തെങ്കിലും വേണമെന്ന് അതിയായി ആഗ്രഹിക്കുകയും, അത് കൈപ്പിടിയിൽനിന്നും വളരെ അകലെയായിരിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു സ്വാഭാവിക ധാരണയാണത്.

  എന്നാൽ അക്കാര്യത്തിൽ, അതിന്റെ വിപരീതമായിരിക്കും ശരിയായിരിക്കുക. വേണമെന്നതിനുവേണ്ടി പോരാടുന്തോറും അത് കൂടുതൽ അകന്നുമാറുന്നു. വേണമെന്ന് ആഗ്രഹിക്കുന്നതിനും താങ്കൾക്കും ഇടയിൽ ദേഷ്യത്തിന്റെയും ആശങ്കയുടെയും തീവ്രത വലിയൊരു മതിൽ സൃഷ്ടിക്കുന്നു. ക്ഷമയോടിരിക്കുകയും, സൗമ്യമായി അതിലേക്ക് എത്തുവാൻ ശ്രമിക്കുകയും, പ്രപഞ്ചത്തോട് ഉദ്ദേശ്യങ്ങളെ മന്ത്രിക്കുകയും ചെയ്യുന്നത്, ആഗ്രഹിക്കുന്നതിനെ വളരെവേഗം കൈകളിൽ എത്തിക്കും.

  മിഥുനം

  മിഥുനം

  ജീവിതത്തിൽ നിലകൊള്ളുന്ന എന്തോ കാര്യം വലിയ അർത്ഥമില്ലാത്തതായി തോന്നുന്നുണ്ടോ? എന്തോ വിവരങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് തോന്നുന്നുണ്ടോ? എന്തോ ചേർന്നുവരുന്നില്ല എന്ന് തോന്നുന്നുണ്ടോ? ആരുടെയോ ഉദ്ദേശ്യങ്ങൾ ശുദ്ധമല്ല എന്ന് മതിഭ്രമം ബാധിച്ച് സന്ദേഹപ്പെടുന്നതിനുമുമ്പ്, വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കാണുവാൻ കുറച്ച് സമയം സ്വയം നൽകിയാലും.

  ഒരു ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നെങ്കിൽ, ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നഗരദൃശ്യം കാണുവാൻ താങ്കൾ ശ്രമിക്കുമായിരുന്നു. ഇരുപത് മിനിറ്റ് കഴിയുമ്പോൾ മനോഹരമായ നഗരാതിർത്തിയിലൂടെ ചീറിപ്പാഞ്ഞ് പോകുകയായിരിക്കും എന്നും താങ്കൾക്ക് കാണുവാനാകും. അല്പം ഇരുന്ന് വിശ്രമിച്ചാലും. താങ്കളുടെ കാഴ്ചപ്പാട് മാറുവാൻ പോകുകയാണ്. അത് കാര്യങ്ങളെ താങ്കൾക്ക് വിശദീകരിച്ചുതരും.

   കർക്കിടകം

  കർക്കിടകം

  പെരുമാറിയതുമായി ബന്ധപ്പെട്ടോ, അതുമല്ലെങ്കിൽ ചെയ്തത് താങ്കളെ ബാധിച്ചതുമായി ബന്ധപ്പെട്ടോ ആരോ താങ്കളോട് ക്ഷമാപണത്തിന് കടപ്പെട്ടിരിക്കുന്നു. ആ ക്ഷമാപണം താങ്കൾക്ക് കിട്ടുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. രണ്ടിൽ ഏതായാലും, അതിനെ സ്വീകരിക്കുവാനുള്ള ഔദാര്യം താങ്കൾക്ക് ഉണ്ടായിരിക്കണം.

  ക്ഷമാപണം നടത്തപ്പെടുകയാണെങ്കിൽ, വളരെ കരുണയോടെ അതിനെ സ്വീകരിക്കുക. നടത്തപ്പെടുന്നില്ലെങ്കിൽ, ആ വ്യക്തി ക്ഷമാപണത്തിൽ അല്ലെന്ന് അർത്ഥമാകുന്നില്ല. വാസ്തവത്തിൽ, താങ്കൾക്ക് ഭാവന ചെയ്യുവാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കുറ്റബോധം ആ വ്യക്തി പേറിയിരിക്കുന്നു. അതിനാൽ പറഞ്ഞ് പ്രകടിപ്പിച്ച് അക്കാര്യത്തെ വിട്ടുകളയുക. അതിലൂടെ നിങ്ങൾ ഇരുവരുടെയും ജീവിതത്തിൽ ശക്തമായ ഒരു അനുകൂല പ്രഭാവം ഉടലെടുക്കും.

  ചിങ്ങം

  ചിങ്ങം

  മദ്ധ്യകാലഘട്ടത്തിൽ, ആക്രമണങ്ങളെ അകറ്റിനിറുത്തുന്നതിനുവേണ്ടി കോട്ടകൾക്ക് സമീപം ചുറ്റിലുമായി കിടങ്ങുകൾ സൃഷ്ടിക്കുമായിരുന്നു. ചിലപ്പോൾ അവ വളരെ ആഴമുള്ള കിടങ്ങുകളായിരുന്നു. അവയിൽ വെള്ളം നിറച്ചിരിക്കുകയും ചെയ്തിരുന്നു. മനോവേദനയെ അകറ്റിനിറുത്തുവാൻ ജീവിതത്തിന്റെ ഏതോ മണ്ഡലത്തിനുചുറ്റും വൈകാരികമായ ഒരു കിടങ്ങ് താങ്കൾ സൃഷ്ടിച്ചിട്ടുണ്ടായിരിക്കാം.

  വാസ്തവത്തിൽ താങ്കൾക്ക് പ്രകടിപ്പിക്കേണ്ടതായിട്ടുള്ള എന്തിനെയോ ഇപ്പോൾ സമ്മതിക്കുന്നില്ല. പുറത്തുള്ള ആർക്കും കടന്നുവന്ന് മനോവേദനയെ ആഴത്തിലുള്ളതാക്കാൻ കഴിയില്ല എന്നത് സത്യമായിരിക്കാം. മാത്രമല്ല അടച്ചുവച്ചിരിക്കുന്ന നിഷേധാത്മകമായ ഊർജ്ജത്തിൽ ഒന്നുംതന്നെ പുറത്തേക്ക് പോകുകയുമില്ല. ഉയർത്തുപാലത്തെ തുറന്ന് തോന്നുന്നത് പ്രകടിപ്പിക്കുക. ഒട്ടുംതന്നെ അത് മോശമായിരിക്കുകയില്ല.

   കന്നി

  കന്നി

  പങ്കിടുവാൻ താങ്കൾ തയ്യാറല്ലാത്ത ഏതോ വിവരത്തിനുവേണ്ടി ആരോ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരിക്കാം. അത്യധികം വ്യക്തിപരമായതുകൊണ്ട്, പൂർണ്ണമായും അതിനെ താങ്കൾ കൈകാര്യം ചെയ്തിട്ടില്ല.

  എന്തായാലും പ്രകൃതത്തിൽ താങ്കൾ തികച്ചും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയായിരിക്കാം. എന്നാൽ വൈകാരികമായി സ്വാധീനിക്കപ്പെട്ട എന്തെങ്കിലും ആ വ്യക്തിയുമായി പങ്കിടുക എന്ന ചിന്ത വളരെ അസ്വസ്ഥതയുണ്ടാക്കുന്നതായിരിക്കാം. പക്ഷേ അതിന്റെ ആവശ്യമില്ല. ആ വ്യക്തിയുടെ വിശകലനങ്ങൾ താങ്കളെ സ്വാധീനിക്കാൻ ഇടവരുത്താതിരിക്കുക. അതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ല. സമയം ശരിയാകുമ്പോൾ, ആരുമായിട്ടാണ് അക്കാര്യത്തെ ചർച്ച ചെയ്യേണ്ടതെന്ന് താങ്കൾക്ക് അറിയുവാനാകും.

   തുലാം

  തുലാം

  പന്ത്രണ്ട് പ്രാവശ്യം വീതമുള്ള മൂന്ന് വിഭാഗങ്ങളിലായി കൈകൾക്ക് വ്യായാമം നൽകുന്ന ചെറിയ ഭാരത്തെ ഏതാനും അഴ്ചകൾ ഉയർത്തുകയാണെങ്കിൽ, കൈകളെ നല്ല ഭാവത്തിലാക്കുവാനും പേശികളെ ഉണർത്തുവാനും കഴിയും. വളരെ ലളിതമായ ഒരു ആശയമാണിത്, എന്നാൽ ശരിയായ ഫലമുണ്ടാകുന്നതിന് സമയവും അർപ്പണബോധവും ഉണ്ടായിരിക്കണം. ഏതോ കഴിവിലോ നൈപുണ്യത്തിലോ താങ്കൾ ഇപ്പോൾ അത്ര ശക്തമല്ല.

  എന്നാൽ എല്ലാ ഘടകങ്ങളും താങ്കളിലുണ്ട്. ഒരു അവസരം സമീപിക്കുകയും, മതിയാംവണ്ണം യോഗ്യതയില്ലാ എന്ന് സ്വയം ആശങ്കപ്പെടുകയും ചെയ്യുകയാണെങ്കിൽ, കഴിയുന്നിടത്തോളം മെച്ചമാകുവാൻ ശ്രമിക്കുക. ആ അവസരത്തിനുനേർക്ക് സ്ഥിരതയോടും ദൃഢനിശ്ചയത്തോടും പ്രവർത്തിക്കുക. വളരെവേഗംതന്നെ താങ്കൾ അതിന് യോഗ്യമാകുകയും, ആ വെല്ലുവിളിയെ ഏറ്റെടുക്കാൻ തയ്യാറാകുകയും ചെയ്യും.

   വൃശ്ചികം

  വൃശ്ചികം

  ദിവസവും കാണുന്ന ആളുകളെ നമ്മൾ അതുപോലെതന്നെ കണക്കാക്കുന്നു. ചിലപ്പോൾ ചായക്കടയിൽ ചായ തയ്യാറാക്കിത്തരുന്ന വ്യക്തിയായിരിക്കാം. താങ്കളുടെ കുപ്പായങ്ങൾ അലക്കുവാൻ കൊണ്ടുപോകാറുള്ള അലക്കുകാരനായിരിക്കാം.

  കടലാസും പത്രങ്ങളുമൊക്കെ വിൽക്കുന്ന കടയിൽ ഗുമസ്തപ്പണി ചെയ്യുന്ന ആളായിരിക്കാം. അതുമല്ലെങ്കിൽ സ്ഥിരമായി കാണുന്ന ആരുവേണമോ ആകാം. എന്നാൽ താങ്കളുടെ മാർഗ്ഗത്തിലുള്ള ഒരു വ്യക്തിയ്ക്ക് താങ്കൾക്കെന്തോ പകർന്നുനൽകുവാനുണ്ട്. അത് താങ്കൾക്ക് ആവശ്യമായ എന്തോ ആണ്. അതുപോലെ താങ്കൾക്കും എന്തോ കൊടുക്കുവാനായി നിലകൊള്ളുന്നു. ആഴത്തിൽ ഒരു സംഭാഷണത്തിൽ ഏർപ്പെടുക. കൂടുതൽ താല്പര്യം കൈക്കൊള്ളുക. താങ്കളുടെ മാർഗ്ഗത്തിൽ ഒളിഞ്ഞിരിക്കുന്ന നിധിശേഖരം നിലകൊള്ളുന്നു.

   ധനു

  ധനു

  ശിലയിൽ ക്രമീകരിച്ചതുപോലെയെന്ന് താങ്കൾ വിചാരിച്ചിരുന്ന ഒരു പദ്ധതി അതിരുവിട്ട് മാറിപ്പോയിരിക്കുന്നു. സാധാരണയെന്നപോലെ ആ പദ്ധതിയെ സൃഷ്ടിച്ചെടുക്കാൻ കഠിനമായി പ്രവർത്തിച്ചു. കാരണം ആസൂത്രണം ചെയ്യുന്നതും സംഘടിക്കപ്പെട്ടിരിക്കുന്നതും ആത്മവിശ്വാസം ഉണ്ടാകുന്നതിനും ചുമതലാബോധം ഉണ്ടാകുന്നതിനും താങ്കളെ സഹായിക്കുന്നു.

  കാലതാമസങ്ങളോ നിരാശകളോ താങ്കളുടെ പദ്ധതികളിന്‌മേൽ വിജയംവരിക്കുകയാണെങ്കിൽ, വലിയ നിശ്ചയം താങ്കൾക്ക് അനുഭവപ്പെടുകയില്ല. താങ്കളുടെ നൈസർഗ്ഗികമായ തന്നിഷ്ടത്തെ ഇപ്രാവശ്യം കൈക്കൊള്ളുക. എന്തുതന്നെ സംഭവിച്ചാലും കാലുകൾ നിലത്തുറപ്പിക്കുവാൻ കഴിവുണ്ടെന്ന് സ്വയം വിശ്വസിക്കുക. താങ്കൾക്ക് അതിനുള്ള കഴിവുണ്ട്.

   മകരം

  മകരം

  ജീവിതത്തിലെ ഏറ്റവും മെച്ചപ്പെട്ടതിന് താങ്കൾക്ക് അർഹതയുണ്ടോ? തീർച്ചയായും താങ്കൾക്ക് അർഹതയുണ്ട്. എന്നാൽ ജീവിതത്തിന്റെ ഏതെങ്കിലും മണ്ഡലത്തിൽ ഏറ്റവും മെച്ചമായത് ഇപ്പോൾ താങ്കൾക്ക് ഇല്ലെങ്കിൽ, അത് പ്രപഞ്ചത്തിന്റെ ഉദ്ദേശ്യശുദ്ധിയിൽ വരുന്ന കാര്യമല്ല. ഒരു അദൃശ്യശക്തിയും താങ്കളെ വലിച്ചെടുക്കുന്നില്ല.

  അടുത്തിടെയായി താങ്കൾ അഭിമുഖീകരിക്കുകയായിരുന്ന തരത്തിലുള്ള വെല്ലുവിളിയ്‌ക്കെതിരായി നിലകൊള്ളുകയാണെങ്കിൽ, ആത്മസന്ദേഹത്തിന്റെ കിടങ്ങിലേക്ക് പോകുവാനും ദൗർഭാഗ്യത്താൽ സ്തംഭിക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുവാനും വളരെ എളുപ്പമാണ്. എന്നാൽ താൽക്കാലികമായ ഒരു പരിതഃസ്ഥിതിയാണിത്. അധികം വൈകാതെതന്നെ താങ്കൾ വിജയത്തിലേക്ക് കുതിക്കും. സൗഭാഗ്യം വേഗം താങ്കളെ തേടിയെത്തും.

  കുംഭം

  കുംഭം

  മനുഷ്യമനസ്സുകളിലും അതിന്റെ അവസ്ഥകളിലും സഹജമായ ഉൾക്കാഴ്ചയുള്ളതുകൊണ്ട് താങ്കൾക്കെതിരായി തിന്മചെയ്യുന്നവരോട് വളരെ വേഗത്തിൽ താങ്കൾ ക്ഷമിക്കും. ആലങ്കാരികമായി മറ്റൊരാളിന്റെ ഭാഗത്ത് പോകുവാനും, അവർ എവിടെനിന്ന് വരുന്നുവെന്ന് മനസ്സിലാക്കുവാനും, എന്തുകൊണ്ടാണ് ആ കാര്യം അവർ ചെയ്തതെന്ന് മനസ്സിലാക്കുവാനും താങ്കളിലെ തന്മയീഭാവം സാദ്ധ്യതയരുളുന്നു.

  എന്നാൽ സ്വയം ക്ഷമിക്കുന്നതിന് മതിയായ സമയം താങ്കൾക്ക് ലഭിക്കാറില്ല. ഇപ്പോൾ താങ്കൾ പ്രവർത്തിക്കേണ്ടത് അതിലാണ്. അസ്വസ്ഥമാക്കുന്ന ഒരു കുറ്റബോധത്തെ ഊർന്നുപോകുവാൻ അനുവദിക്കുക എന്നത് ക്ലേശകരമായിരിക്കാം. എന്നാൽ താങ്കളുടെ സ്വാധീനത്തെ അത് ഇല്ലായ്മചെയ്യും. മറ്റുള്ളവർക്കുവേണ്ടി അനുവർത്തിക്കുന്ന അതേ രീതിയിൽ ഈ വിഷയത്തെയും കാണുക. താങ്കൾക്കതിന് കഴിയും.

   മീനം

  മീനം

  അസുഖകരമായ ഒരു ഉത്തരവാദിത്വത്തെയോ ബാദ്ധ്യതയേയോ സമീപിക്കുന്ന മാർഗ്ഗത്തിന് മാറ്റമുണ്ടാകുന്നതിൽ വലിയ സ്വാധീനം ഉണ്ടാകുകയും, അതിന്റെ അനുഭവം ഗുണകരമാണോ അല്ലയോ എന്ന് തീരുമാനിക്കപ്പെടുകയും ചെയ്യും. ചെയ്യേണ്ടിയിരിക്കുന്ന കാര്യത്തെക്കുറിച്ച് താങ്കൾ ചിന്തിക്കുകയായിരിക്കില്ല.

  മാത്രമല്ല അത് ചെയ്യുവാനുള്ള നല്ല സമയത്തെ അഭിലഷിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോഴുള്ള സമയത്തിൽ വിലപിച്ചുകൊണ്ടിരിക്കുന്നത് പുരോഗതിയ്ക്കും സ്വന്തം ക്ഷേമത്തിനും വിരുദ്ധമായ ഫലമായിരിക്കും സൃഷ്ടിക്കുക. അതിനെ ഇഷ്ടപ്പെടുവാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ വളരെ നാടകീയമായ മാറ്റം സൃഷ്ടിക്കുവാനാകും. താങ്കൾ പ്രതീക്ഷിക്കുന്ന സമയം വളരെ അനുകൂലവും ആയിരിക്കും.

  English summary

  daily-horoscope-25-7-2018

  Read out the daily prediction of the day , it will help you to plan your day
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more