For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ദിവസഫലം (18-7-2018 - ബുധൻ)

  |

  മാറ്റങ്ങളുടെ തേരിലേറി ദിവസങ്ങൾ ഓരോന്നായി ഭൂതകാലത്തിന്റെ അനന്തതയിലേക്ക് മടങ്ങിവരാതെ പോയ്മറയുന്നു. ജീവിതത്തിൽ ഇന്നെന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുമെന്നറിയാൻ 18-7-2018 ലെ രാശിഫലം വായിക്കൂ.

  ഭാഗ്യ നിർഭാഗ്യങ്ങൾ ഏതു രീതിയിൽ വേണമെങ്കിലും ജീവിതത്തിലേക്ക് കടന്നു വരം

   മേടം

  മേടം

  അന്തർവാഹിനിയിൽ ആദ്യമായി യാത്രചെയ്യുന്ന വ്യക്തിയ്ക്ക് അത്യധികം ധീരതയുണ്ടായിരിക്കാം. പുതുതായി എന്തെങ്കിലും, പ്രത്യേകിച്ചും വിചിത്രമായി മറ്റുള്ളവർക്ക് തോന്നുന്ന നൂതനമായ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ, വളരെയധികം ധൈര്യം ആവശ്യമാണ്. വാസ്തവത്തിൽ താങ്കൾ എന്തിലെങ്കിലും വിശ്വസിക്കുകയാണെങ്കിൽ, ഹൃദയത്തെ അനുധാവനംചെയ്ത് ധൈര്യമായി മുന്നോട്ടുനീങ്ങാം.

  വളരെ മഹത്തായ ഒരു ആശയം താങ്കൾക്കുണ്ട്. വിചിത്രമാണെന്ന് മറ്റുള്ളവർ പറഞ്ഞാൽപ്പോലും, പ്രകൃതത്തിൽ ധീരതയുള്ള വ്യക്തിയായതുകൊണ്ട്, പുതിയ ഒരു സംരംഭത്തെ ആവിഷ്‌കരിക്കുന്നതിന് യാതൊരു ആശങ്കയും ഉണ്ടാകുകയില്ല. പക്ഷേ യാത്ര തുടങ്ങുന്നതിനുമുമ്പ്, തയ്യാറാണെന്നുള്ള എല്ലാ മുൻകരുതലുകളും ഉണ്ടായിരിക്കണം. അങ്ങനെതന്നെ ചെയ്തുകൊള്ളുക. വ്യക്തിപരമായ ചരിത്രംകുറിക്കാൻ താങ്കൾക്കാകും.

   ഇടവം

  ഇടവം

  ഒരു പ്രശ്‌നത്തെ കൂടുതൽ അടുത്ത് പഠിക്കാൻ ശ്രമിക്കുകയാണെങ്കിൽ, പ്രത്യക്ഷത്തിൽ യഥാർത്ഥമായും കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്ത പ്രശ്‌നങ്ങൾ അതിൽ നിലകൊള്ളുന്നതായി അറിയുവാൻ കഴിയും.

  ആദ്യം കരുതിയതിനേക്കാൾ കൂടുതൽ സങ്കീർണ്ണമായി അത് അനുഭവപ്പെടുമെന്ന് മാത്രമല്ല, ഒരു വലിയ വെല്ലുവിളിയായും തോന്നാം. തുടക്കത്തിൽ വളരെ ചെറുതും, എന്നാൽ ബൃഹത്തായിത്തീരുന്നതുമായ ഒരു പ്രശ്‌നം താങ്കൾക്കുണ്ട്. വേണ്ടുന്നതിനേക്കാൾ പ്രധാന്യം താങ്കളതിന് നൽകുന്നു. ആ പ്രശ്‌നത്തിൽനിന്ന് കുറച്ചുനേരം അകലം പാലിച്ച് മാറിനിൽക്കുക. വീണ്ടും അതിലേക്ക് നോക്കുകയാണെങ്കിൽ, കൂടുതൽ യാഥാർത്ഥ്യബോധത്തോടെ അതിനെ കാണുവാൻ കഴിയും.

   മിഥുനം

  മിഥുനം

  ധാരാളം നിയന്ത്രണങ്ങളും, നിയമങ്ങളും, പരിമിതികളും നിലകൊള്ളുന്നതിനാൽ, ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ബാധ്യതയിൽനിന്നോ പദ്ധതിയിൽനിന്നോ അകന്നുപോകുവാൻ താങ്കൾ ആഗ്രഹിക്കാം. വളരെയധികം അതിരുകൾ ഉണ്ടായിരിക്കുകയാണെങ്കിൽ ഏറ്റവും മെച്ചമായ രീതിയിൽ പ്രവർത്തിക്കുവാൻ കഴിയുകയില്ല എന്ന് തോന്നാം.

  വാസ്തവത്തിൽ, കണിശമായ നിയന്ത്രണങ്ങൾ കൂടുതൽ സർഗ്ഗാത്മകമാകുവാൻ പ്രചോദിപ്പിക്കും. താങ്കൾക്ക് പ്രവർത്തിക്കേണ്ടിയിരിക്കുന്ന സ്ഥാനത്തിനും അപ്പുറത്തേക്ക് പോകുവാനുള്ള വെല്ലുവിളി സ്വീകരിച്ചാലും. ഏറ്റവും ബൗദ്ധികവും മെച്ചവുമായ ചില ആശയങ്ങൾ അപ്പോൾ പൊന്തിവരുമെന്ന് കാണുവാനാകും.

   കർക്കിടകം

  കർക്കിടകം

  ഒരു വാദ്യമേളത്തിൽ സമന്വയിക്കപ്പെടുന്ന ഒരോ സംഗീതോപകരണവും അതിന്റേതായ അദ്വിതീയ സ്വരമാധുരിയേയും ഭാവത്തെയും പ്രദാനം ചെയ്യുകയും, അങ്ങനെ വാദ്യമേളത്തിന്റെ ശബ്ദമാധുരിയിൽ പുതിയ ശബ്ദമാനങ്ങൾ കൊണ്ടുവരുകയും ചെയ്യുന്നു. ചിലപ്പോൾ കുഴൽവാദ്യം താങ്കൾക്ക് ഇഷ്ടമില്ലായിരിക്കാം.

  എന്നാൽ മറ്റ് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അതിനെ ശ്രവിക്കുകയാണെങ്കിൽ, മനോഹരമായി തോന്നാം. താങ്കളുടെ കുടുംബവുമായോ സുഹൃദ്‌വൃന്ദവുമായോ ബന്ധപ്പെട്ടിരിക്കുന്ന ഒരു വ്യക്തി അത്ര പൊരുത്തമുള്ളതല്ല എന്ന് തോന്നാം. ആ വ്യക്തിയെ താങ്കൾക്ക് അത്ര രസകരമായി തോന്നുന്നില്ല. എങ്കിലും, ആകെയുള്ള പരിതഃസ്ഥിതിയിൽ എന്തെങ്കിലും മനോഹാരിത ചാർത്തുവാൻ ആ വ്യക്തിയ്ക്ക് കഴിയും. ഒരവസരം ആ വ്യക്തിയ്ക്ക് നൽകിയാലും.

   ചിങ്ങം

  ചിങ്ങം

  തെറ്റുചെയ്ത വ്യക്തിയോട് പ്രതികാരം ചെയ്യുന്നത് നൈമിഷികമായ ഒരു സംതൃപ്തി നൽകാം. എന്നാൽ താങ്കളെപ്പോലെ ആത്മാർത്ഥതയുള്ളൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, ആ സംതൃപ്തി ഒട്ടുംതന്നെ നിലനിൽക്കുകയില്ല. കുറ്റബോധമോ പശ്ചാത്താപമോ പോലെയുള്ള പ്രതികൂലാത്മകമായ ഒരു ആവേഗത്തെ ഉടൻതന്നെ അത് സൃഷ്ടിക്കാം. ഏതോ രീതിയിൽ മുറിപ്പെടുത്തുകയോ, തെറ്റ് ചെയ്യുകയോ ചെയ്ത വ്യക്തിയോട് ദേഷ്യമുണ്ടായിരിക്കാം.

  ആ വ്യക്തിയെ അയാളുടെ ശരിയായ നിലയിൽ കൊണ്ടെത്തിക്കുന്നതിനുള്ള മാർഗ്ഗങ്ങളെപ്പറ്റി താങ്കൾ ഭാവനകൾ നെയ്യുകയും ചെയ്യുന്നുണ്ടായിരിക്കാം. അതിനുപകരം, ക്രിയാത്മകമായ എന്തെങ്കിലും ചെയ്യുക. ആരെയെങ്കിലും സഹായിക്കുവാൻ ശ്രമിക്കുക. അത് ആ വ്യക്തിയെത്തന്നെ ആകണമെന്നില്ല. അത്തരം കാര്യങ്ങൾ സംതൃപ്തിനൽകും. മാത്രമല്ല, ആ സംതൃപ്തി നീണ്ടുനിൽക്കുകയും ചെയ്യും.

   കന്നി

  കന്നി

  ഇപ്പോഴുള്ള ഉദ്യമത്തിൽ എന്തോ പന്തികേടുണ്ടെന്നോ, അതുമല്ലെങ്കിൽ എന്തോ നഷ്ടമായിരിക്കുന്നു എന്നോ തോന്നാം. അതെന്താണെന്ന് താങ്കൾക്ക് തീർച്ചയുണ്ടായിരിക്കില്ല. എന്നാൽ വിജയകരമായ രീതിയിൽ മുന്നോട്ട് പോകുന്നതിനുവേണ്ടി അതിനെ കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് താങ്കൾക്കറിയാം.

  ഇതുവരെയും എത്തിച്ചേർന്ന വഴിയിലൂടെ തുടക്കത്തിലേക്ക് പോകണമെന്ന് വിചാരിക്കാം. പക്ഷേ അത് അത്ര വലിയൊരു ആശങ്കയല്ല. തുടക്കംമുതൽ വീണ്ടും പുതുക്കിപ്പണിയേണ്ടതില്ല. മിക്കവാറും ഒരു ചെറിയ മാറ്റം താങ്കൾ നടത്തിയാൽ മതിയാകും, അതുമല്ലെങ്കിൽ ചെറിയൊരു പരിഷ്‌കാരം. വലിയൊരു വ്യത്യാസത്തിന് അത് കാരണമാകും.

   തുലാം

  തുലാം

  താങ്കളിപ്പോൾ അഭിമുഖീകരിക്കുന്ന വിഷമംപിടിച്ച വെല്ലുവിളിയോ പ്രശ്‌നമോ വിഷാദിപ്പിക്കുകയും, ക്ഷീണിപ്പിക്കുകയും, തികച്ചും അടിച്ചമർത്തുകയും ചെയ്തിരിക്കാം. പക്ഷേ താങ്കൾക്ക് കൈകാര്യം ചെയ്യുവാൻ കഴിയാത്ത ഒരു കാര്യമല്ലത്. കൂടുതൽ അത് മോശമായിത്തീരാം എന്ന കാര്യം ഓർമ്മിച്ചുകൊൾക.

  താങ്കളുടെ ഭാവനാശക്തിയെ ഒരു നിമിഷം വിനിയോഗിക്കുകയും, കാര്യങ്ങൾക്ക് എങ്ങനെയൊക്ക വഷളായി മാറുവാനാകും എന്ന ചിന്തിയിൽ വ്യാപരിക്കുകയും ചെയ്യുക. ഇതിനേക്കാൾ കൂടുതലായി വിഷമിക്കുന്ന ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അറിയാമായിരിക്കും. കാര്യങ്ങളുടെ വലിയ പദ്ധതികളുമായി താരതമ്യപ്പെടുത്തി നോക്കിയാൽ ഇത് ഒരു വിഷയമേ അല്ല. അതിനെ ശരിയാക്കുവാൻ കഴിഞ്ഞാൽ, താങ്കളുടെ വ്യക്തിപരമായ ചരിത്രത്തിൽ അതൊരു അഗ്നിസ്ഫുലിംഗംതന്നെ ആയിരിക്കും.

   വൃശ്ചികം

  വൃശ്ചികം

  ആരോഗ്യദായകമായ ഭക്ഷണക്രമം അനുവർത്തിക്കുകയും, സ്ഥിരമായി വ്യായാമം ചെയ്യുകയുമാണെങ്കിൽ, ചില സമയത്ത് മധുരപലഹാരത്തിലോ ഐസ്‌ക്രീമിലോ തോന്നുന്ന താല്പര്യം വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയില്ല. എന്നാൽ എല്ലാ ദിവസവും മിഠായികൾ ധാരാളം കഴിക്കുകയും, ചോക്കലേറ്റുപയോഗിച്ചുള്ള പലഹാരങ്ങൾ കഴിക്കുകയും ചെയ്യുകയാണെങ്കിൽ, അത് മോശമായിത്തോന്നാം, മാത്രമല്ല ആരോഗ്യത്തിൽ അത് ഏല്പിക്കുന്ന മോശപ്പെട്ട സ്വാധീനത്തെക്കുറിച്ച് പറയുകയും വേണ്ട.

  പ്രതികൂലാത്മകമായ ചിന്തകൾ വല്ലപ്പോഴും താങ്കളിൽ ഉടലെടുക്കാം. എന്നാൽ അത് മോശപ്പെട്ട ഭക്ഷണത്തെക്കാൾ മോശമായിരിക്കാം. നിസ്സാരമായ ഒരു വിരുന്നുമേളയിൽ പങ്കെടുക്കുകയാണെങ്കിൽ, അതിനെ എത്രയും വേഗം അവസാനിപ്പിക്കുന്നത് നല്ലതായിരിക്കും.

   ധനു

  ധനു

  കാട്ടരുവിയിൽനിന്നും ഒരു ആമയെ പിടിച്ചുകൊണ്ടുവന്ന് വീട്ടിലെ മത്സ്യക്കുളത്തിൽ പാർപ്പിക്കുകയാണെന്ന് സങ്കല്പിക്കുക. അതിന് വെള്ളവും, ഊഷ്മാവും, ഭക്ഷണവും, അഭയവും എല്ലാം കൊടുക്കുകയാണെങ്കിലും, കാട്ടാറിൽ ആയിരുന്നതുപോലെയുള്ള സന്തോഷം ആമയ്ക്ക് ഉണ്ടാകണമെന്നില്ല.

  ബാഹ്യതലത്തിൽ സംതൃപ്തമാണെന്ന് തോന്നുന്ന ഒരു പരിതഃസ്ഥിതിയിൽ താങ്കളിപ്പോൾ ആയിരിക്കുകയാണ്. മാത്രമല്ല, ആവശ്യമായതെല്ലാം താങ്കൾക്ക് ഉണ്ടുതാനും. എന്നാൽ എന്തോ നഷ്ടമായില്ലേ എന്ന് തോന്നുകയാണെങ്കിൽ, മറ്റെവിടെയെങ്കിലും കൂടുതൽ സന്തോഷമുണ്ടാകും എന്ന് തോന്നുകയും ചെയ്യുകയാണെങ്കിൽ, ഉടൻതന്നെ നീക്കം ആരംഭിക്കുക. തൃപ്തി നൽകാത്ത പരിതഃസ്ഥിതികളിൽ ജീവിക്കുന്നത് ആവശ്യമായ കാര്യമല്ല.

   മകരം

  മകരം

  ഭവനമില്ലാത്തവർക്കോ വിശക്കുന്നവർക്കോവേണ്ടി ഒരു രൂപയെങ്കിലും സംഭാവന ചെയ്യുവാൻ എല്ലാവർക്കും കഴിയുമായിരുന്നെങ്കിൽ, ലോകത്തിലെ ധാരാളം പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ നമുക്കാകുമായിരുന്നു. ലോകൈക്യത്തിനുവേണ്ടി കോടികൾ സംഭാവന ചെയ്യുവാൻ താങ്കൾക്ക് ഇല്ലായിരിക്കാം.

  എന്നാൽ ഒരു കുടുംബാംഗത്തിന്റെയോ സുഹൃത്തിന്റെയോ ജീവിത പരിതഃസ്ഥിതിയെ മെച്ചപ്പെടുത്തുവാൻ വളരെ ചെറിയ എന്തെങ്കിലും ചെയ്യുവാൻ താങ്കൾക്ക് കഴിയും. താങ്കളെ ഇപ്പോൾ ആർക്കോ ആവശ്യമുണ്ട്. നൽകുവാനായി അധികമെന്നും ഇല്ല എന്ന് ചിന്തിക്കുന്നതുകൊണ്ട്, സഹായിക്കുക എന്ന ആശയത്തെ താങ്കൾ അവഗണിക്കാം. പക്ഷേ താങ്കൾ അങ്ങനെ ചെയ്യേണ്ടിയിരിക്കുന്നു. സ്വന്തം സംഭാവനയെ വിലകുറച്ച് കാണുവാൻ ശ്രമിക്കാതിരിക്കുക.

   കുംഭം

  കുംഭം

  ഒരു വാദപ്രതിവാദത്തെ വിജയിക്കുവാൻ താങ്കൾ ലക്ഷ്യമിടുകയാണോ, അതോ ഒരു സാഹചര്യത്തെ കൂടുതൽ മെച്ചപ്പെടുത്തണമെന്ന് പ്രത്യാശിക്കുകയാണോ? വളരെ നിശിതമായ ഒരു ഭാവം താങ്കളുടെ മനസ്സിലുണ്ട്. എന്നാൽ ഉണ്ടാകുവാനിരിക്കുന്ന കാര്യങ്ങളിൽ വലിയൊരു വ്യത്യാസം സൃഷ്ടിക്കുവാൻ അതിന് കഴിയും.

  വിജയിക്കണം എന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ, ഇപ്പോൾ ആയിരിക്കുന്നതിനേക്കൾ കൂടുതൽ പരുഷവും ദൃഢനിശ്ചയവുമുള്ള വ്യക്തിയായി താങ്കൾ മാറും. മാത്രമല്ല ഏറ്റവും നല്ല ഫലം ലഭിക്കുകയുമില്ല. എന്നാൽ കാര്യങ്ങളെ മെച്ചമാക്കുവാൻ ആഗ്രഹിക്കുകയാണെങ്കിൽ, താങ്കളുൾപ്പെടെ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും അതിന്റെ പ്രയോജനം ഉണ്ടായിരിക്കും. സ്വരൈക്യത്തെ കൊണ്ടുവരുന്ന മാർഗ്ഗത്തെ തിരഞ്ഞെടുക്കുക, എതിർപ്പിനെ കൊണ്ടുവരുന്ന മാർഗ്ഗത്തെയല്ല തിരഞ്ഞെടുക്കേണ്ടത്.

   മീനം

  മീനം

  ആത്മാർത്ഥതയെ വിഭജിച്ചുകാണേണ്ടിവരുന്ന ഒരു പ്രശ്‌നവുമായി താങ്കളിപ്പോൾ ബന്ധപ്പെട്ടിരിക്കുകയായിരിക്കാം. പക്ഷംചേരാൻ ആരോ താങ്കളോട് ആവശ്യപ്പെടുകയാണ്. പ്രശ്‌നത്തിലെ ഇരു കക്ഷികളെയും താങ്കൾക്ക് കാണുവാനാകും. മാത്രമല്ല എല്ലാവരും എവിടെനിന്നാണ് തുടങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കുവാനും കഴിയും.

  എങ്കിലും, ഒരു പക്ഷത്തോട് കൂടുതൽ ചായ്‌വ് താങ്കൾക്കുണ്ടാകാം. ഈ അവസ്ഥയിൽ താങ്കളെ ഉൾപ്പെടുത്തുന്നത് അനുചിതമാണ്. അതുതന്നെയാണ് താങ്കൾക്കും പറയുവാനുള്ളത്. കാര്യങ്ങൾ നന്നായി പര്യവസാനിക്കില്ല എന്നതിനാൽ പക്ഷംപിടിക്കാൻ ശ്രമിക്കരുത്. ഇത് താങ്കളുടെ കൂടാരമല്ല. അതിനാൽ തന്ത്രപൂർവ്വം ഒഴിഞ്ഞുപോകുക.

  English summary

  daily-horoscope-18-7-2018

  Know your daily fortune according to your zodiac sign , plan your day.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more