For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജ്യോതിഷഫലം 6-8-2018

|

നാളെകളെക്കുറിച്ച് നാമെല്ലാവരും വളരെയധികം ഉത്കണ്ഠയിലാണ്. വരാൻപോകുന്ന കാര്യങ്ങൾ അഭിലഷണീയമായിരിക്കുമോ, സൗഭാഗ്യങ്ങൾ തന്നെയാണോ കാത്തിരിക്കുന്നത് എന്നൊക്കെയുള്ള ചിന്തകൾ സദാനേരവും നമ്മെ മഥിച്ചുകൊണ്ടിരിക്കുന്നു.6-8-2018 ലെ ദിവസഫലം വായിക്കൂ.

ശാസ്ത്രീയമായ ജ്യോതിഷപ്രവചനങ്ങൾ ആശ്വാസവും സന്തോഷവും പ്രദാനംചെയ്ത് സംതൃപ്തിയോടെ കാര്യങ്ങളെ നോക്കിക്കാണുവാനുള്ള സാദ്ധ്യതയെ പകർന്നുനൽകുന്നു.

 മേടം

മേടം

വളരെയധികം തിരക്കുള്ള ഒരു വ്യക്തിയായി താങ്കൾ ഇപ്പോൾ മാറിയിരിക്കുകയാണ്. കുടുംബകാര്യങ്ങളിൽ എന്നത്തെയുംകാൾ കൂടുതലായി ശ്രദ്ധ കൈക്കൊണ്ടിരിക്കുന്നു. വീട്ടുകാര്യങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഇനിയും ധാരാളം പ്രയത്‌നങ്ങൾ കൈക്കൊള്ളേണ്ടിയിരിക്കുന്നു.

എങ്കിലും കുറച്ച് വിശ്രമം ഇപ്പോൾ നേടുവാനാകും. കുടുംബവുമൊത്ത് ചലച്ചിത്രാസ്വാദനം, സാധനങ്ങൾ വാങ്ങുക എന്നിങ്ങനെയുള്ള കാര്യങ്ങൾക്കുവേണ്ടി ചിലവുചെയ്യാം. പൊതുവിൽ നല്ലൊരു ദിവസമെന്നാണ് കാണുന്നത്.

 ഇടവം

ഇടവം

സാമ്പത്തിക വ്യവഹാരങ്ങൾക്ക് തികച്ചും അനുയോജ്യമായ ഒരു ദിവസമെന്നാണ് കാണുന്നത്. അത്തരം കാര്യങ്ങളെ കൈക്കൊണ്ടാലും. കുടുംബ കാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ ആകാവുന്നതാണ്.

അവരുടെ ക്ഷേമത്തിനുവേണ്ടി കഴിയുന്നതെല്ലാം ഇന്ന് ചെയ്യുവാനാകും. തികച്ചും ശുഭകരമായ ഒരു പുതിയ അവസരം ഉണ്ടാകുന്നതിനുവേണ്ടിയുള്ള ചിന്ത ഉണ്ടാകാം. വളരെയധികം ഇഷ്ടപ്പെടുന്ന എന്തിനെങ്കിലും വേണ്ടി ചെറിയൊരു തുക ചിലവാക്കുവാനുള്ള സാധ്യതയും കാണുന്നു.

 മിഥുനം

മിഥുനം

എകാന്തതയും ചിന്താശൂന്യതയും അനുഭവപ്പെടുവാനുള്ള സാധ്യത കാണുന്നുണ്ട്. മനസ്സ് ആകെ പ്രക്ഷുബ്ദമായ ഒരു അവസ്ഥയിലാകാം.

അരെങ്കിലും ആശ്വാസത്തിനായി ഉണ്ടായിരുന്നെങ്കിൽ എന്ന ഒരു ചിന്ത ഉടലെടുക്കുവാനുള്ള സാധ്യത തള്ളിക്കളയുവാനാകില്ല. ധ്യാനവും യോഗയും താങ്കളുടെ മനോനിലയിൽ ആശ്വാസമേകാൻ ഉപകരിക്കും. അങ്ങനെ ശാന്തത കൈവരിക്കാം. വിശേഷപ്പെട്ട ഏതെങ്കിലും വ്യക്തിയുടെ സ്‌നേഹം വന്നുചേരുന്നതിനുള്ള സന്ദർഭം കാണുന്നു.

 കർക്കിടകം

കർക്കിടകം

സുഹൃത്തുക്കളിൽനിന്നോ ബന്ധുക്കളിൽനിന്നോ വിസ്മയസമ്മാനമോ ശുഭവാർത്തയോ സ്വീകരിക്കുവാനുള്ള സാധ്യത കാണുന്നുണ്ട്. കുടുംബവുമായി ചേർന്ന് ഉല്ലാസകരമായ വേളകൾ ആസ്വദിക്കാം.

കുടുംബാംഗങ്ങളുടെ വാത്സല്യവും സഹകരണവും ആവോളം ആസ്വദിക്കുവാൻ ഇന്ന് കഴിയും. ഭവനാന്തരീക്ഷത്തിലെ ജീവിതത്തിന്‌മേൽ സന്തോഷവും യോജിപ്പും വളരെയധികം കാണുന്നുണ്ട്. ഗ്രഹാധിപന്മാരുടെ ദയാവായ്പ് താങ്കളുടെമേൽ ഇന്ന് കാണുവാനാകും.

 ചിങ്ങം

ചിങ്ങം

വെല്ലുവിളിക്ക് സമാനമായ ഒരു സന്ദർഭം കാത്തിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള പിരിമുറുക്കവും പ്രശ്‌നങ്ങളും അഭിമുഖീകരിക്കുവാനുള്ള സാധ്യതയുണ്ട്. എങ്കിലും താങ്കളുടെ ജോലികളെ വിജകരമായി പൂർത്തിയാക്കുവാൻ അതൊക്കെ തടസ്സമാണെന്ന് അർത്ഥമില്ല.

സാധാരണ എന്നപോലെതന്നെ താങ്കളുടെ വ്യക്തിജീവിതം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കും. തൊഴിൽ മേഖലയിൽ നിന്നുള്ള പ്രതീക്ഷകൾ വർദ്ധിക്കും. തൊഴിൽ മേഖലയ്ക്കും കുടുംബാന്തരീക്ഷത്തിനും ഇടയിൽ സന്തുലനം നിലനിറുത്തേണ്ട ആവശ്യമുണ്ടെന്ന് കാണുന്നു.

 കന്നി

കന്നി

വളരെ കാലമായി ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ ഒളിഞ്ഞ് നിലകൊള്ളുകയായിരുന്ന വികാരവിചാരങ്ങൾ ഉയർന്നുവരുവാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഉടമസ്ഥപ്പെട്ടിരിക്കുന്ന വസ്തുവകകളോട് അമിതമായ ഒരു വൈകാരിക ബന്ധം ഉടലെടുക്കുവാനുള്ള സാധ്യതയും കാണുന്നുണ്ട്.

ചുറ്റുപാടുകൾ താങ്കൾക്കോ താങ്കളുടെ ഇഷ്ടങ്ങൾക്കോ അനുയോജ്യമല്ല എന്ന് കാണുകയാണെങ്കിൽ, കരയിൽ പിടിച്ചിട്ട മത്സ്യത്തിന്റെ ഒരു അനുഭവമായിരിക്കും ഉണ്ടാകുക. കുറച്ച് കഴിയുമ്പോൾ കാര്യങ്ങൾ മെച്ചമാകും എന്ന് കാണുന്നു.

 തുലാം

തുലാം

പുതിയ ജോലികൾ തുടങ്ങുവാൻ ഈ ദിവസം വളരെ ശുഭകരമെന്നാണ് ഗ്രഹാധിപന്മാർ പറയുന്നത്. കാര്യാലയത്തെ സംബന്ധിച്ച് പുതിയ കർത്തവ്യങ്ങൾ താങ്കളുടെ മേൽ ഉണ്ടാകാം. ചിലപ്പോൾ പുതിയ സ്ഥാനത്ത് എത്തുവാനും കഴിയും. മറ്റുള്ളവരെ അക്കാര്യത്തിൽ താങ്കൾ കടത്തിവെട്ടുകയും ചെയ്യും.

ഏത് ജോലി ഇന്ന് ഏറ്റെടുത്താലും, അതിൽ സമ്പൂർണ്ണ വിജയമായിരിക്കും ഉണ്ടാകുക. ഇന്നത്തെ ദിവസം താങ്കളെ സംബന്ധിച്ച് ഭാഗ്യദിനമെന്നാണ് ഗ്രഹാധിപന്മാർക്ക് പറയുവാനുള്ളത്.

 വൃശ്ചികം

വൃശ്ചികം

കുറച്ചു കാലമായി കുടുംബത്തിൽ വലിയ ശ്രദ്ധയില്ലാതെയുള്ള നിലപാടാണ് കാണുന്നത്. ധാരാളം കാര്യങ്ങൾ താങ്കളുടെ ശ്രദ്ധ ആവശ്യപ്പെട്ട് നിലകൊള്ളുന്നു. എല്ലാ കെട്ടുകളും പൊട്ടിയ്ക്കുവാൻ കഴിയുന്ന ഒരു വലിയ ആഘാതം താങ്കളുടെ പങ്കാളിയിൽനിന്നും ഉണ്ടാകാം.

എങ്കിലും ശാന്തമായിരിക്കുവാൻ ശ്രമിക്കുക. മാത്രമല്ല അധികം സംസാരിക്കാതിരിക്കുന്നതും വളരെ ഉത്തമമാണ്. കുടുംബത്തിന്റെ സമാധാനത്തെ സുരക്ഷിതമാക്കുക എന്നതാണ് താങ്കളുടെ പ്രാഥമിക കർത്തവ്യം.

 ധനു

ധനു

വൈകിയ വേളയിലെ ഏതെങ്കിലും ആഘോഷ പരിപാടികൾക്കുവേണ്ടിയുള്ള ഒരു ഫോൺവിളി പ്രതീക്ഷിക്കാം. പക്ഷേ അങ്ങനെയൊരു ആഘോഷത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പിലോ മാനസ്സികാവസ്ഥയിലോ അല്ല താങ്കൾ കാണപ്പെടുന്നത്.

അത് വളരെയധികം പ്രലോഭനാത്മകമാണെങ്കിലും, താങ്കളിലെ ഗൗരവഭാവം അതിനെ അതിജീവിക്കുകയും, അത്തരം വാഗ്ദാനങ്ങളെ നിഷേധിക്കുകയും ചെയ്യും. അത്തരത്തിലുള്ള ബോധപൂർവ്വകമായ താങ്കളുടെ തീരുമാനങ്ങളെ മറ്റെല്ലാവരും അംഗീകരിക്കുകയും ചെയ്യും.

 മകരം

മകരം

ഉപരിപഠനത്തിന് വിദേശത്ത് പോകുവാൻ പരമാവധി പ്രയത്‌നങ്ങളും വളരെ കഠിനമായിത്തന്നെ താങ്കൾ ഏറ്റെടുത്തിട്ടുണ്ടായിരിക്കണം. ഇന്ന് വീണ്ടും ശ്രമിക്കണമെന്നാണ് ഗ്രഹാധിപന്മാർ പറയുന്നത്.

ഊഹക്കച്ചവടം, ഓഹരി വ്യവഹാരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നവർ വാസ്തവികമായ ലാഭം കൊയ്യാൻ സാധ്യത കാണുന്നു. അവസരങ്ങൾ ധാരാളം എത്തിച്ചേരുന്നു. എങ്കിലും, പൂർണ്ണമായ താല്പര്യത്തോടെ അവയെ ഉപയോഗപ്പെടുത്തുന്നതുവരെ മറ്റ് പുരോഗതികൾ ഉണ്ടാകണമെന്നില്ല.

 കുംഭം

കുംഭം

വിജയത്തിലേക്ക് കുറുക്കുവഴികൾ ഒന്നുമില്ല. അക്കാര്യത്തെക്കുറിച്ച് താങ്കൾക്ക് നല്ലവണ്ണം അറിയാം. മാത്രമല്ല ആഗ്രഹിക്കുന്നത് നേടിയെടുക്കുന്നതിനുവേണ്ടി താങ്കൾ വളരെ നന്നായി പ്രവർത്തിക്കുകയും ചെയ്യുന്നു.

താങ്കളുടെ പ്രയത്‌നങ്ങളെയും നേട്ടങ്ങളെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും വാനോളം പ്രശംസിക്കാം. അക്കാര്യത്തെക്കുറിച്ച് താങ്കൾക്ക് ശരിയായ മുൻവിധിയുണ്ടെങ്കിലും, ജീവിതത്തിൽ ആവശ്യമായിരിക്കുന്ന മാറ്റങ്ങൾ സംജാതമാകുന്നതിനുവേണ്ടി ചില ഭയാശങ്കകൾ ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

 മീനം

മീനം

എതിർ ലിംഗവിഭാഗത്തിൽനിന്ന് മതിയായ ശ്രദ്ധ ഇന്ന് താങ്കൾക്ക് ലഭിക്കും. ഭാവിയിൽ വരാനിരിക്കുന്ന വിജയത്തിൽ അത് വലിയൊരു പങ്ക് വഹിക്കുകയും ചെയ്യും. ഗ്രഹാധിപന്മാർ പ്രത്യേകമായ നിരയിൽ ലയിച്ച് കാണപ്പെടുന്നതുകൊണ്ട്, പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ താങ്കൾക്ക് നേടുവാനാകും.

വളരെയധികം തിട്ടപ്പെടുത്തലുകളും ജാഗ്രതയും ഉള്ള വ്യക്തിയാണ് താങ്കളെങ്കിലും, അക്രമാസക്തമാകുവാനും, ധൂർത്തടിക്കുവാനും, ഭയാശങ്കകൾ ഏറ്റെടുക്കുവാനും സാധ്യതയുണ്ട്. ഓഹരി, പന്തയം, ചൂതാട്ടം തുടങ്ങിയ കാര്യങ്ങളിൽ വിജയമാണ് കാണുന്നത്.

English summary

daily-horoscop-6-8-2018

our stars play a vital role in defining our personalities. Certain zodiac signs are found to be more powerful than the others.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more