For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാൻ കാലത്തു സുഹൃത്തുക്കളോട് എങ്ങനെ ബഹുമാനം പുലർത്തണം

|

എല്ലാ മുസ്ളീംങ്ങളുടെയും പ്രീയപ്പെട്ട മാസമാണ് റംസാൻ. കുറച്ചു ആഴച്ചകൾക്ക് മുൻപ് തന്നെ മുസ്ലീങ്ങൾ അവരുടെ പുണ്യമാസത്തിനായി കാത്തിരിക്കുകയാണ്.അർദ്ധവൃത്താകൃതിയിലുള്ള ചന്ദ്രനെ കാണുന്നതോടെ ഇത് തുടങ്ങുന്നു.റംസാൻ എല്ലാ മുസ്ലീങ്ങളുടെയും പ്രീയപ്പെട്ട മാസമാണ്.അവരുടെ ഹൃദയത്തിലും അത് ചില മാറ്റങ്ങൾ ഉണ്ടാക്കും.ജീവിതത്തിന്റെ തിരക്കിൽ നിന്നും ഓടി അല്ലാഹുവിന്റെ അരികിൽ എത്താനുള്ള അവസരം കൂടിയാണ് റംസാൻ .

rmdn

അല്ലാഹു തന്റെ നാമം മുഹമ്മദ് നബിക്ക് വെളിവാക്കികൊടുത്തതും റംസാൻ മാസത്തിലാണ്.ഇതാണ് വിശുദ്ധ ഖുറാനിൽ രേഖപ്പെടുത്തിയിരിക്കുന്നത്.റംസാൻ എന്നത് ഉപവാസം മാത്രമല്ല ഓരോരുത്തരും ആഴത്തിൽ നിരീക്ഷിക്കുന്ന നാളുകൾ കൂടിയാണ്.നമ്മുടെ ഏറ്റവും മികച്ച മനുഷ്യത്വ ഗുണം തെളിമയോടെ കാണിക്കേണ്ട കാലം കൂടിയാണിത്

ij

ഉപവാസം എന്നത് ആതമീയവും സാമൂഹ്യവും ആയതാണ്.അല്ലാഹുവിനോട് അടുത്തെത്താൻ മുസ്ലീങ്ങൾ ഈ മാസം മുഴുവനും അച്ചടക്കവും ആത്മനിയന്ത്രണവും പാലിക്കുന്നു.കൂടാതെ നോമ്പ് വിശ്വാസത്തിന്റെ ഉണർവും കൂടിയാണ്.പാവപ്പെട്ടവർ അനുഭവിക്കുന്ന ബുദ്ധിമുട്ടും കഷ്ടതയും ഓരോരുത്തർക്കും തിരിച്ചറിയാനുമുള്ള അവസരമാണിത്.അള്ളാഹു നമ്മോട് കൂടെ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും ഇത് നമ്മെ പഠിപ്പിക്കുന്നു.വിശ്വാസികളുടെ ഹൃദയത്തിൽ നന്മയും പ്രതീക്ഷയും ഇത് നൽകുന്നു.അതുകൊണ്ട് തന്നെ ചാരിറ്റി റംസാന്റെ പ്രധാന ഭാഗമാകുന്നു .അതിനാൽ റംസാൻ മാസത്തിൽ നാം നമ്മുടെ മുസ്‌ലിം സുഹൃത്തുക്കളെ ബഹുമാനിക്കണം

ji

റംസാന്റെ ചില പ്രാഥമിക കാര്യങ്ങൾ അറിയാം

റംസാൻ മാസത്തെ നോമ്പ് ഇസ്ലാമിന്റെ അഞ്ചു തൂണുകളിൽ ഒന്നാണ്.ശഹാദഹ്,സകാത്,സാലഹ്,ഹജ് എന്നിവയാണ് ബാക്കി നാലെണ്ണം.ഓരോ മുസ്ലീമും പ്രവർത്തികമാക്കേണ്ട കാര്യങ്ങളാണിവ.അതുകൊണ്ട് നിങ്ങൾക്ക് ഇതിന്റെ പ്രാധാന്യം മനസ്സിലായിക്കാണും.ഗർഭിണികൾ,രോഗികൾ,ആർത്തവം ഉള്ളവർ,യാത്ര ചെയ്യുന്നവർ എന്നിവർക്ക് ഇത് അവഗണിക്കാവുന്നതാണ്.പ്രായമായവരെയും കുട്ടികളെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഉപവാസം മാത്രമല്ല റംസാൻ.

ഭക്ഷണം നിയന്ത്രിക്കാൻ മാത്രമല്ല ഉപവാസം.ഭക്ഷണം,മദ്യം,പുകവലി,ലൈംഗികത എന്നിവയെല്ലാം ഉപേക്ഷിച്ചു അല്ലാഹുവിനെ പ്രീതിപ്പെടുത്തുന്ന.ഇതിന് ആത്മീയ തലം കൂടിയുണ്ട്. കോപം,അസൂയ,സ്വാർത്ഥത ഇവയെല്ലാം മുസ്ലീങ്ങൾ വെടിഞ്ഞു നല്ല പ്രവൃത്തികൾ ചെയ്യണം.അങ്ങനെ പിശാചിനെയും നെഗറ്റിവ് കാര്യങ്ങളും ഈ മാസത്തിൽ ഒഴിവാക്കണം.

ff

നിങ്ങളുടെ മുസ്ളീം സഹപ്രവർത്തകരോട് ഈ മാസത്തിൽ ക്ഷമ കാണിക്കുക

പ്രവർത്തനക്ഷമത ഈ മാസത്തിൽ മുസ്ലീങ്ങൾക്ക് കുറവായിരിക്കും.ഉർജ്ജക്കുറവും മടിയും ക്ഷീണവും ഉണ്ടാകും .ഉപവാസം കൊണ്ടാണിത് എന്ന് മനസ്സിലാക്കി അവരോട് ക്ഷമ കാണിക്കുക .ചെറിയ കാര്യങ്ങൾക്കും അവരോട് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുക.

പരസ്പരം ആശംസിക്കുക

നിങ്ങളുടെ മുസ്‌ലിം സുഹൃത്തുക്കളോട് റമദാൻ മുബാറക് അല്ലെങ്കിൽ ഹാപ്പി റംസാൻ കരീംഎന്ന് പറയുക.ഇത് അവരുടെ ദിവസം മഹത്തരമാക്കും

rmdn

മുസ്ലീങ്ങൾക്ക് റമദാൻ രസകരമാണ്

ഉപവാസം അസ്വാസ്ത്യം ഉണ്ടാകുമെങ്കിലും എല്ലാ മുസ്ലീങ്ങളും പ്രതീക്ഷയോടെ മുന്നോട്ട് നോക്കിയിരിക്കുന്നു.റംസാൻ മാസത്തിൽ അവർക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നു.ദൈവത്തോട് കൂടുതൽ അടുക്കാനുള്ള അവസരം കൂടിയാണിത്.മുസ്ലീങ്ങൾക്ക് ഇത് അവരുടെ പ്രീയപ്പെട്ടവരോടൊപ്പം ഒത്തുകൂടാനുള്ള വേദി കൂടിയാണ്.ഈദ് ഉൽ ഫിത്തറോടെ ഈ മാസത്തിന്റെ അവസാനം ആഘോഷങ്ങൾ അവസാനിക്കുന്നു.വിഭവസമൃദ്ധമായ ഭക്ഷണവും ആഘോഷവുമായി പ്രീയപ്പെട്ടവർക്കൊപ്പം അവർ ആഘോഷിക്കുന്നു.ഇത് ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കിടയിൽ ദൃഡതയും സഖ്യവും ഉണ്ടാക്കുന്നു.അതിനാൽ ഉപവാസം ഒരു സത്‌പ്രവൃത്തിയാണ്

നിങ്ങൾ ഉപവസിക്കുന്നില്ലെങ്കിലും മറ്റുള്ളവരെ പരിഗണിക്കുക.നിങ്ങൾക്ക് ചുറ്റും ഉപവസിക്കുന്ന സുഹൃത്തുക്കളോട് കരുണ കാണിക്കുക.അവരുടെ മുൻപിൽ വച്ച് ഭക്ഷണം കഴിക്കുക,മദ്യപിക്കുക,അവരെ നിർബന്ധിക്കുക എന്നിവ ചെയ്യാതിരിക്കുക.നിങ്ങൾ ഉപവസിക്കുന്നില്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിനും മദ്യപിക്കുന്നതിനുമൊന്നും തടസ്സമില്ല.അതിന് വ്യക്തമായ കാരണം കൂടി ഉണ്ടായിരിക്കണം.എന്നാൽ നിങ്ങളുടെ ചുറ്റുമുള്ള മുസ്ലീങ്ങൾക്ക് കാര്യങ്ങൾ കഠിനമാകാതിരിക്കാൻ ശ്രദ്ധിക്കുക

fct

അല്ലാഹുവിന്റെ അന്തമില്ലാത്ത അനുഗ്രഹവും ധന്യതയും നിങ്ങൾക്കൊപ്പം ഉണ്ടാകും.ഇത് മുസ്ലീങ്ങൾക്ക് മാത്രമല്ല ഓരോ മനുഷ്യർക്കും സന്തോഷത്തിന്റെയും ത്യാഗത്തിന്റെയും അവസരമാണ്.നമ്മുടെ സൃഷ്ടാവിനൊപ്പം സ്നേഹം കൂടുതൽ മെച്ചപ്പെടുത്താനുള്ള അവസരമാണിത്

English summary

Be Respectful To Your Muslim Friends During Ramadan

The holy month of Ramadan is observed by Muslims around the world as a time of fasting and they practice increased prayer and charity during this month .
Story first published: Friday, May 18, 2018, 13:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more