സാമ്പത്തിക നേട്ടവും ഭാഗ്യവും നല്‍കും ആ സംഖ്യ

Posted By:
Subscribe to Boldsky

പുതുവര്‍ഷത്തിന് ഇനി വെറും ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ബാക്കി. ഈ വര്‍ഷത്തിലെങ്കിലും ഭാഗ്യവും അനുഗ്രഹവും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ സംഭവിക്കുന്നത്.രാശി പ്രകാരം ഭാഗ്യം നല്‍കുന്ന നിറങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവയെല്ലാം നമുക്കറിയാം. എന്നാല്‍ ഭാഗ്യ നമ്പറുകളെക്കുറിച്ച് പലര്‍ക്കും അറിയില്ല.

2018-ല്‍ ശനിദോഷമോ മുന്‍കൂട്ടിയറിയാന്‍ ലക്ഷണം

പന്ത്രണ്ട് രാശിക്കാര്‍ക്കും ഭാഗ്യം കടാക്ഷിക്കുന്ന സാമ്പത്തികമായി ഉന്നമനം നല്‍കുന്ന സംഖ്യകള്‍ എന്തൊക്കെയെന്ന് നോക്കാം. ശുഭകാര്യങ്ങള്‍ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ അത് നല്ല രീതിയില്‍ ആവാന്‍ ഭാഗ്യനമ്പറുകള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഭാഗ്യം നിങ്ങളെ ഏതൊക്കെ തരത്തിലാണ് കടാക്ഷിക്കുന്നത് എന്ന് നോക്കാം. ഇത്തരം ഭാഗ്യ നമ്പറുകള്‍ നോക്കി ഭാഗ്യത്തെ നമുക്ക് രാശിപ്രകാരം കണ്ടെത്താം.

 മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ ബഹുമുഖപ്രതിഭകളായിരിക്കും. മാത്രമല്ല എനര്‍ജറ്റിക്കും ബുദ്ധിയുള്ളവരും സാഹസികത ഇഷ്ടപ്പെടുന്നവരും ആയിരിക്കും. ഇവരുടെ ഭാഗ്യ നമ്പര്‍ എന്ന് പറയുന്നത് 6,18,41,77, 83 എന്നിവയാണ്. ഇത് മേടം രാശിക്കാര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ റൊമാന്റിക് ആയിരിക്കും മാത്രമല്ല ക്ഷമയുള്ളവരും ആയിരിക്കും ഇത്തരക്കാര്‍. ഇവരുടെ ഗ്രഹം എന്ന് പറയുന്നത് വ്യാഴമായിരിക്കും. വരും വര്‍ഷത്തെ ഇവരുടെ ഭാഗ്യ നമ്പര്‍ 5,35,50,57,82 എന്നിവയായിരിക്കും.

 മിഥുനം രാശി

മിഥുനം രാശി

ആത്മീയ കാര്യങ്ങളില്‍ പല വിധത്തില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ഇവരുടെ ഭാഗ്യ നമ്പര്‍ 1,10,18,35,86 ആയിരിക്കും. ഇത്തരക്കാര്‍ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ അത് എപ്പോഴും ആത്മീയമായ ചിന്തകളോടെ ആയിരിക്കണം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ശക്തമായ ഒരു ആറാം ഇന്ദ്രിയം ഉണ്ടാവുന്നു. ഇത് പലര്‍ക്കും വിചാരിക്കുന്നതില്‍ അപ്പുറമായിരിക്കും. ഈ വര്‍ഷത്ത ഇവരുടെ ഭാഗ്യ നമ്പര്‍ എന്ന് പറയുന്നത് 1,12,24,58,66 എന്നിവയാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാരുടെ ഗ്രഹം എന്ന് പറയുന്നത് സൂര്യനാണ്. ജീവിതത്തില്‍ പല തരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും ഇതിലൂടെ വരുത്തുന്നു. വരും വര്‍ഷത്തെ ഇവരുടെ ഭാഗ്യ നമ്പറുകള്‍ എന്ന് പറയുന്നത് 6,29,39,59,83 എന്നിവയാണ്.

 കന്നി രാശി

കന്നി രാശി

കന്നിരാശിക്കാര്‍ക്ക് പല തരത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാം. മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കും പലപ്പോഴും നിങ്ങളുടെ പല പ്രവൃത്തികളും. ഇത്തരക്കാരുടെ പ്രധാനപ്പെട്ട ഭാഗ്യം നല്‍കും നമ്പറുകള്‍ എന്ന് പറയുന്നത് 16,29,79,80,90 എന്നിവയാണ്.

തുലാം രാശി

തുലാം രാശി

സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ ഇത്തരക്കാരെ പല തരത്തിലാണ് ബാധിക്കുന്നത്. ഇവര്‍ സൗന്ദര്യമുള്ളവരും കലാപരമായ കാര്യങ്ങളില്‍ കഴിവുള്ളവരും ആയിരിക്കും. ഇവരുടെ ഭാഗ്യ നമ്പറുകള്‍ 7,20,55,77,86 എന്നിവയാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ സ്വതന്ത്രമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. പല തീരുമാനങ്ങളും ഒറ്റക്കെടുക്കുന്നതിനും അതിനു വേണ്ടി അവരെ പ്രാപ്തരാക്കുന്നതിനും സഹായിക്കുന്നു. ഇവരുടെ ഭാഗ്യ നമ്പറുകള്‍ 27,29,45,53,89 എന്നിവയാണ്.

ധനു രാശി

ധനു രാശി

ബുദ്ധിശാലികളായിരിക്കും ഇത്തരക്കാര്‍. വരും വര്‍ഷത്തില്‍ ഭാഗ്യ നമ്പറുകള്‍ നോക്കി ഭാഗ്യത്തെ വിളിച്ച് വരുത്താന്‍ ഇവര്‍ക്ക് കഴിയും. 6,16,23,20,60,81 എന്നിവയാണ് ഇവരുടെ ഭാഗ്യ നമ്പറുകള്‍. ഏത് കാര്യത്തിനും പോസിറ്റീവ് ഫലമായിരിക്കും ഇതിലൂടെ ലഭിക്കുക.

മകരം രാശി

മകരം രാശി

അവരവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ എന്നും മുന്നിലായിരിക്കും ഇത്തരക്കാര്‍. വിശ്വസനീയരും സത്യസന്ധമായ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നവരും ആയിരിക്കും ഇവര്‍. 3,21,66,83,84 എന്നിവയാണ് ഇവരുടെ ഭാഗ്യ നമ്പറുകള്‍.

കുംഭം രാശി

കുംഭം രാശി

ക്ഷമയുള്ളവരും ശാന്തസ്വഭാവക്കാരും സൗഹൃദമനോഭാവം ഉള്ളവരും ആയിരിക്കും ഇത്തരക്കാര്‍. ഇവരുടെ ഭാഗ്യ നമ്പറുകള്‍ എന്ന് പറയുന്നത് 17,40,46,61,76 എന്നിവയാണ്.

 മീനം രാശി

മീനം രാശി

ദേഷ്യക്കാരായിരിക്കും ഇത്തരക്കാര്‍. കാര്യങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാനും അതിന് ഫലം നേടിയെടുക്കാനും ഇവര്‍ക്ക് കഴിയും. അതിലുപരി ഏത് കാര്യത്തിലും വളരെയധികം ശ്രദ്ധാലുക്കളായിരിക്കും. 8,10,27,56,69 എന്നിവയാണ് ഇവരുടെ ഭാഗ്യ നമ്പറുകള്‍.

English summary

numbers and zodiac connection

Here are the lucky numbers for each of the zodiac signs. Take a look
Story first published: Thursday, December 14, 2017, 16:35 [IST]