നര്‍ത്തകീ ലക്ഷണങ്ങള്‍ ഒത്തിണങ്ങിയ താരസുന്ദരിമാര്‍

Posted By:
Subscribe to Boldsky

നര്‍ത്തകിമാര്‍ സിനിമാലോകത്ത് അദ്ഭുതമല്ല. താരമാവണമെങ്കില്‍ നൃത്തമറിയണം, പ്രത്യേകിച്ചു ക്ലാസിക്കല്‍ നൃത്തം എന്നൊരു ചിന്ത തന്നെയുളള കാലമുണ്ടായിരുന്നു. കലോത്സവങ്ങളിലെ പല താരങ്ങളും തിരശീലയില്‍ പ്രത്യക്ഷപ്പെട്ടത് ഇത്തരം ധാരണകള്‍ക്ക് ആക്കം കൂട്ടിയിട്ടുമുണ്ട്.

എന്തിന്, സിനിമിയില്‍ നിന്നും വിട്ട് കുടംബജീവിതം നയിക്കുന്ന പല താരസുന്ദരിമാരും ഇപ്പോള്‍ ഡാന്‍സ് സ്‌കൂളുകള്‍ നടത്തിയും മറ്റും നൃത്തരംഗത്ത് സജീവവുമാണ്.

നൃത്തവും സിനിമയും തമ്മില്‍ ബന്ധമുണ്ടെന്നു പറഞ്ഞാല്‍ തെറ്റില്ല. നൃത്തമറിഞ്ഞാല്‍ മാത്രം പോരാ, നര്‍ത്തകീലക്ഷണങ്ങളുണ്ടെങ്കില്‍ ഇത് ഇരട്ടി ഭാഗ്യം.

മലയാള സിനിമയ്ക്കും പല കാലഘട്ടങ്ങളിലായി ലഭിച്ചിട്ടുണ്ട്, ഇത്തരം നര്‍ത്തകീലക്ഷണങ്ങള്‍ ഒത്തിണങ്ങിയ താരസുന്ദരിമാരെ .

ശോഭന

ശോഭന

സിനിമാരംഗത്തെ നര്‍ത്തകിമാരെക്കുറിച്ചു പറയുമ്പോള്‍ ശോഭന തന്നെയാണ് ഒന്നാം സ്ഥാനത്ത്. കൊലുന്നനെയുള്ള പ്രകൃതവും നൃത്തത്തിനിണങ്ങിയ മുഖചാരുതയുമെല്ലാം ശോഭനയ്ക്കുണ്ട്.

 മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍

കലോത്സവവേദി നല്‍കിയ മറ്റൊരു താരമാണ് മഞ്ജു വാര്യര്‍. നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ താരം. ചടുല ചലനങ്ങളാല്‍ നൃത്തവേദിയില്‍ വിസ്മയം തീര്‍ക്കുന്ന താരം.

ആശാ ശരത്

ആശാ ശരത്

ആശാ ശരത് നര്‍ത്തകീ ലക്ഷണങ്ങള്‍ ഒത്തിണങ്ങിയ മറ്റൊരു താരമാണ്.

ലക്ഷ്മി ഗോപാലസ്വാമി

ലക്ഷ്മി ഗോപാലസ്വാമി

നൃത്തഭാവങ്ങള്‍ മിന്നിമറയുന്ന മുഖമാണ് ലക്ഷ്മി ഗോപാലസ്വാമിയുടേത്.

നവ്യ

നവ്യ

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നവ്യയാണ് നര്‍ത്തനവേദിയില്‍ നിന്നും സിനിമയിലെത്തിയ മറ്റൊരു താരം.

കാവ്യ

കാവ്യ

വിടര്‍ന്ന കണ്ണുകളുള്ള കാവ്യയും നൃത്തത്തില്‍ സജീവമാണ്.

പാര്‍വതി

പാര്‍വതി

പഴയകാല നടിയായി പാര്‍വതി നര്‍ത്തകീലക്ഷണങ്ങള്‍ ഒത്തിണങ്ങിയ താരമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. കലാമണ്ഡലം ക്ഷേമാവതിയുടെ ശിഷ്യയായ പല വേദികളിലും ഇവര്‍ ഇപ്പോള്‍ മോഹിനിയാട്ടം അവതരിപ്പിയ്ക്കുന്നുമുണ്ട്.

റീമ കല്ലിങ്കല്‍

റീമ കല്ലിങ്കല്‍

റീമ കല്ലിങ്കല്‍ നര്‍ത്തകീ ഭാവങ്ങള്‍ ഒത്തിണങ്ങിയ മികച്ച മറ്റൊരു നര്‍ത്തകി തന്നെ. മാമാങ്കം എന്ന പേരില്‍ ഇവര്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുമുണ്ട്.

 ദിവ്യാ ഉണ്ണി

ദിവ്യാ ഉണ്ണി

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ദിവ്യാ ഉണ്ണിയും മികച്ചൊരു നര്‍ത്തകി തന്നെ.

 രചനാ നാരായണ്‍കുട്ടി

രചനാ നാരായണ്‍കുട്ടി

ഹാസ്യവേഷങ്ങളിലൂടെ സിനിമയിലെത്തിയ രചനാ നാരായണ്‍കുട്ടിയും മികവുറ്റൊരു നര്‍ത്തകിയാണ്. മേയ്‌ക്കപ്പില്ലെങ്കില്‍ ഇതാണു കോലം....

Read more about: life ജീവിതം
English summary

Graceful Dancers Tuned Actress

Here are some of the graceful dancers tuned actress. Read more to know about,