For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി പോയാലും വേണ്ടില്ല

|

Office
ജോലിയില്‍ താല്‍പര്യമുള്ളവര്‍ക്കാണ് ജോലിക്കയറ്റത്തോടും താല്‍പര്യമുണ്ടാവുകയുള്ളു. അല്ലെങ്കില്‍ ഇതൊക്കെ മതി എന്നൊരു ചിന്താഗതിയായിരിക്കും. പ്രൊമോഷന് പകരം ഡിമോഷന്‍ കിട്ടിയാലും ഇവര്‍ക്കതു കൊണ്ട് വിഷമമുണ്ടാവുകയുമില്ല. ഉത്തരവാദിത്വം കുറഞ്ഞല്ലോ എന്ന ആശ്വാസമായിരിക്കും പകരം.

ജോലിയെ സ്‌നേഹിക്കാത്തവര്‍ക്ക് സ്വന്തം ജോലിയേയും ഓഫീസിനേയും കുറ്റപ്പെടുത്താനേ നേരമുണ്ടാകൂ. മറ്റുള്ളവര്‍ക്കും ഇത്തരം ചിന്താഗതിയുണ്ടോയെന്നു കണ്ടെത്തുന്നതിലും ജോലിയെ കുറ്റപ്പെടുത്തുന്നതിലും മാത്രമായിരിക്കും ഇത്തരക്കാര്‍ക്ക് താല്‍പര്യം. ഇങ്ങനെ ചെയ്യുമ്പോള്‍ ഇവര്‍ക്ക് നിഗൂഢമായ സന്തോഷം ലഭിക്കുകയും ചെയ്യും. നല്ലപോലെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരെ കുറ്റപ്പെടുത്താനും ഇത്തരക്കാര്‍ക്ക് താല്‍പര്യമേറും.

ജോലി നഷ്ടപ്പെട്ടാലും ജോലിയില്‍ നിന്ന് പുറത്താക്കിയാലും കുഴപ്പമില്ലെന്നൊരു ചിന്താഗതി ഇക്കൂട്ടര്‍ക്കുണ്ടാകും. അതുകൊണ്ടു തന്നെ ഓഫിസ് മര്യാദകളും സമയക്രമവും പാലിക്കുന്നതിന് ഇക്കൂട്ടര്‍ തയ്യാറായില്ലെന്നും വരും. ഇതില്‍ മേലധികാരി മുന്നറിയിപ്പു കൊടുത്താലും ഇവര്‍ക്ക് ഇതൊരു പ്രശ്‌നമാവുകയും ചെയ്യില്ല.

കമ്പനിക്കോ ഓഫീസിനോ നഷ്ടം വന്നാല്‍ തനിക്കൊന്നുമില്ലെന്നൊരു തോന്നല്‍ ജോലിയെ സ്‌നേഹിക്കാത്തവര്‍ക്കുണ്ടാകും. ചിലര്‍ കമ്പനിക്കു നഷ്ടം വരുമ്പോള്‍ അങ്ങനെ തന്നെ വേണമെന്നും ചിന്തിക്കും.

ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത തോന്നേണ്ടത് ജോലിയോടുള്ള ഇഷ്ടം കൊണ്ടു കൂടിയാണ്. ഇത് മനസില്‍ ഇല്ലെങ്കില്‍ ജോലിയോടും ഇഷ്ടമില്ലെന്നര്‍ത്ഥം. ആത്മാര്‍ത്ഥതയുണ്ടെങ്കിലേ ജോലി നന്നായി ചെയ്യാനാകൂ.

English summary

Office, Life, Job, Company, Happy, promotion, Demotion, ഓഫീസ്, ജോലി, ജീവിതം, കമ്പനി, സന്തോഷം, പ്രൊമോഷന്‍, ഡിമോഷന്‍,

Sometimes, it can be all too easy to ignore signs you don’t like your job in favor of the grin and bear it routine. But for your own health (and sanity!), you should pay attention to that little voice in your head urging you to clear your desk and run. Here are 7 commons ways to know it’s time to talk with your boss…or start another job hunt.
X
Desktop Bottom Promotion