Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നിങ്ങള്‍ ജോലിയെ വെറുക്കുന്നോ?

രാവിലെ എഴുന്നേല്‍ക്കാനുള്ള മടി ജോലിയിഷ്ടപ്പെടുന്നില്ലെന്നതിന്റെ ലക്ഷണവുമാകാം. ഇന്നും ജോലിക്കു പോകണമല്ലോ എന്ന തോന്നലില്‍ ഉണര്‍ന്നാലും മടി പിടിച്ചു കിടക്കുന്നവരുണ്ട്. ജോലി ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ജോലിക്കു പോകണമെന്ന ചിന്ത മതി ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാനും ദിനകൃത്യങ്ങള്‍ ചെയ്യാനും.
ഓഫീസില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് അകലം സൂക്ഷിക്കുക, എപ്പോഴും മടുപ്പനുഭവപ്പെടുക തുടങ്ങിയവയും നിങ്ങള്‍ നിങ്ങളുടെ ജോലിയും ഓഫീസ് അന്തരീക്ഷവും ഇഷ്ടപ്പെടുന്നില്ലെന്നു തെളിയിക്കുന്ന ഒന്നാണ്. മറ്റുള്ളവര്‍ നന്നായി ജോലി ചെയ്യുമ്പോള്‍ തങ്ങള്‍ക്കതിന് കഴിയുന്നില്ലല്ലോ എന്ന തോന്നലും സഹപ്രവര്ത്തകരിന് നിന്ന് അകലാന്‍ ഇട വരുത്തും.
ജോലി ആത്മാര്‍ത്ഥമായി ചെയ്യാന്‍ സാധിക്കാതിരിക്കുക, പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാതിരിക്കുക എന്നതും നിങ്ങള്‍ നങ്ങളുടെ ജോലിയെ ഇഷ്ടപ്പെടുന്നില്ലെന്നതിന് തെളിവാണ്. ജോലിയില്‍ താല്പര്യമുള്ളവര് പുതിയ പരീക്ഷണങ്ങള്‍ക്ക് എപ്പോഴും തയ്യാറാകും. അല്ലാത്തവര്‍ ചത്തതിനൊക്കുമേ എന്ന അവസ്ഥയില്‍ ഇരുന്നു ജോലി ചെയ്യുകയും ചെയ്യും.
പറഞ്ഞ ജോലി സമയത്തു തീര്‍ക്കുക എന്നത് കഴിവിന്റെ മാത്രമല്ലാ, ജോലിയോടുള്ള താല്പര്യത്തിന്റെ ലക്ഷണം കൂടിയാണ്. ജോലിയോട് താല്പര്യമുള്ളവര് ഇത്തരം കാര്യങ്ങള്‍ താല്പര്യത്തോടെ ചെയ്യും. എന്നാല്‍ ജോലിയോട് താല്പര്യമില്ലാത്തവര്ക്ക്, ചെയ്യുന്ന ജോലി ഇഷ്ടപ്പെടാത്തവര്‍ക്ക് ഇത് വലിയ കാര്യമാകില്ല.



Click it and Unblock the Notifications
