For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുക്കുന്ന ജോലിയെ സ്‌നേഹിക്കാം

|

Office
ചെയ്യുന്ന ജോലിയോട് മുഷിപ്പു തോന്നാത്തവര്‍ വിരളമായിരിക്കും. എത്ര ഇഷ്ടപ്പെട്ടു തെരഞ്ഞെടുത്ത ജോലിയാണെങ്കിലും ഒരു പരിധി കഴിഞ്ഞാല്‍ ബോറടിപ്പിക്കുന്നത് സ്വാഭാവികം മാത്രം.

ഇതുകൊണ്ട് ദോഷങ്ങളും ഏറെയുണ്ട്. ജോലി വെറും യാന്ത്രികമായിപ്പോകും. ജോലി മാത്രമല്ലാ, ഇതു ചെയ്യുന്നയാളും ഈ രീതിയിലേക്കു മാറും. ജോലിയില്‍ പരാജയപ്പെടാന്‍ ഇത് കാരണമാവുകയും ചെയ്യും. ഇത്തരം മുഷിപ്പുകള്‍ ഒഴിവാക്കാന്‍, ബോറടിപ്പിക്കുന്ന ജോലിയെ സ്‌നേഹിക്കാന്‍ വഴികളുണ്ട്.

ജോലിയെ മടുപ്പിക്കുന്ന കാരണമെന്തെന്ന ആദ്യം തന്നെ തിരിച്ചറിയേണ്ടത് പ്രധാനം. ഇത് ഒരുപക്ഷേ ഓഫീസിലെ അന്തരീക്ഷമാകാം, ജോലിയിലെ ടെന്‍ഷനാകാം, പരിധിയിലേറെ സ്ട്രിക്റ്റായ ബോസാകാം, പ്രശ്‌നങ്ങളുണ്ടാക്കുന്ന സഹപ്രവര്‍ത്തകരാകാം. കാരണം തിരിച്ചറിഞ്ഞാല്‍ പരിഹാരവും എളുപ്പമാകാം.

ജോലി ചെയ്യേണ്ടതിന്റെ ആവശ്യകത ആദ്യം മനസിനെ പറഞ്ഞു ബോധ്യപ്പെടുത്തുക. ജീവിക്കാന്‍ സാമ്പത്തിക ഭദ്രത അത്യവശ്യം. ഇതിന് ജോലി ചെയ്‌തേ മതിയാവൂ. സമൂഹത്തില്‍ പ്രാധാന്യം കിട്ടാന്‍, മറ്റുള്ളവരുടെ മുന്നില്‍ കഴിവുകെട്ടവനെന്ന തോന്നലില്ലാതിരിക്കാന്‍ ജോലി വളരെ പ്രധാനമാണെന്ന കാര്യം ഉള്ളില്‍ ഉറപ്പിക്കുക.

പണത്തിനൊപ്പം തന്നെ കരിയര്‍ പ്രധാനം. കരിയര്‍ കെട്ടിപ്പടുക്കാന്‍ ജോലി നന്നായി ചെയ്‌തേ തീരൂ. ഇതിന് ആത്മാര്‍ത്ഥമായി ശ്രമിക്കണമെങ്കില്‍ ചെയ്യുന്ന ജോലിയെ സ്‌നേഹിക്കുകയെന്നത് പ്രധാനം. ഈ ചിന്ത മനസിലുണ്ടെങ്കില്‍ ചെയ്യുന്ന ജോലിയെ ആത്മാര്‍ത്ഥമായി തന്നെ സ്‌നേഹിക്കാന്‍ സാധിക്കും.

അടുത്ത പേജില്‍

നല്ല ബന്ധം പ്രധാനംനല്ല ബന്ധം പ്രധാനം

English summary

Love Job, Hate Job, Office, Life, Boss, Relationship, Money, Finance, Career, Tension, ജോലി, ഓഫീസ്, ജീവിതം, ബോസ്, മടുപ്പ്, ടെന്‍ഷന്‍, സൗഹൃദം

Is it the work pressure or is it the monotonous work life which builds boredom? There can be many reasons behind hating your job,
Story first published: Monday, April 16, 2012, 12:59 [IST]
X
Desktop Bottom Promotion