For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെന്‍ഷനും ഉത്കണ്ഠയും വിട്ടൊഴിയാതെ നില്‍ക്കും അഞ്ച് രാശിക്കാര്‍

|

നമ്മളില്‍ ഓരോരുത്തര്‍ക്കും ടെന്‍ഷനും വിഷമവും പ്രശ്‌നങ്ങളും എല്ലാം ഉണ്ടാവുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്ന് മുന്നോട്ട് പോവുന്നതിനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ അനാവശ്യമായി ടെന്‍ഷനടിക്കുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്നത് ജ്യോതിഷപ്രകാരം നമുക്ക് അറിയാം. അനാവശ്യ കാര്യങ്ങള്‍ക്കാണ് ഈ രാശിക്കാര്‍ ടെന്‍ഷനടിക്കുന്നത്. കാരണം ഇവര്‍ എപ്പോഴും ഓരോ കാര്യത്തിന് വേണ്ടിയും ഉത്കണ്ഠാകുലരായിക്കൊണ്ടിരിക്കും. മാനസിക സമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്.

Zodiac Signs

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സമ്മര്‍ദ്ദത്തെ മറികടക്കുന്നതിനാണ് മെഡിറ്റേഷന്‍, യോഗ ഉള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് പലരും ചിന്തിക്കുന്നത്. എന്നാല്‍ ഇത്രയൊക്കെയെങ്കിലും ചിലര്‍ക്ക് ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയില്ല. ഇത്തരം അവസ്ഥയില്‍ നമ്മുടെ വികാരങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരുന്ന ചില രാശിക്കാരുണ്ട്. അവരെക്കുറിച്ച് നമുക്ക് നോക്കാം.

 കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ ഏത് കാര്യത്തിലും അമിതമായി വികാരം കൊള്ളുന്നവരാണ്. ഒറ്റപ്പെട്ട് പോവുമോ എന്ന ഭയം ഇവരെ എപ്പോഴും ബാധിക്കുന്നു. മറ്റുള്ളവര്‍ക്കും കൂടി താന്‍ സ്വീകാര്യനാവണം എന്ന ചിന്ത തന്നെയായിരിക്കും ഇവര്‍ക്ക് എപ്പോഴും. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ഇവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നു. അതില്‍ പലപ്പോഴും ഇവര്‍ അനാവശ്യമായി വിഷമിക്കുകയും ചെയ്യുന്നു. പിന്നീട് ആ സമ്മര്‍ദ്ദത്തില്‍ നിന്നും ഉത്കണ്ഠയില്‍ നിന്നും കരകയറുന്നതിന് ഇവര്‍ക്ക് സാധിക്കാതെ വരുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാരാണ് മറ്റൊന്ന്. ഇവര്‍ക്ക് മാനസിക സമ്മര്‍ദ്ദം വളരെ കൂടുതലായിരിക്കും. ഇവര്‍ പലപ്പോഴും മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടുന്നവരും ആയിരിക്കും. ചെയ്യുന്ന കാര്യങ്ങളില്‍ വിജയം ആഗ്രഹിക്കുന്നത് കൊണ്ട് തന്നെ എന്തിനും ഏതിനും ഇവര്‍ മുന്നിട്ട് നില്‍ക്കുന്നു. പക്ഷേ ഇക്കാര്യങ്ങളില്‍ പോലും അനാവശ്യ സമ്മര്‍ദ്ദം കൊണ്ട് വരുന്നത് പലപ്പോഴും ഇവരുടെ ഉത്കണ്ഠയും വിഷമവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഭാവിയെക്കുറിച്ചുള്ള ഇവരുടെ ചിന്തകള്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. തനിക്ക് ഉയര്‍ന്ന് വരാന്‍ സാധിക്കുകയില്ലേ എന്ന ചിന്ത ഇവരുടെ ജീവിതത്തില്‍ പലപ്പോഴും ഉത്കണ്ഠയും വിഷമവും ഉണ്ടാക്കുന്നു.

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാരാണ് മറ്റൊരു രാശി. ഇവര്‍ എപ്പോഴും പണിത് വെച്ച കാര്യങ്ങളിലുടെയും എഴുതി വെച്ച ചിന്തകളിലൂടെയും മുന്നോട്ട് പോവാന്‍ ആഗ്രഹിക്കുന്നവരാണ്. ഒരിക്കലും പുതിയൊരു കാര്യം ചെയ്യുന്നതിനും അതിനെപ്പറ്റി ചിന്തിക്കുന്നതിനും ഇവര്‍ തയ്യാറാവുകയില്ല. അതുകൊണ്ട് തന്നെ ജോലിയില്‍ പോലും ഇവര്‍ക്ക് അല്‍പം വെല്ലുവിളികളും പ്രശ്‌നവും നേരിടേണ്ടതായി വരുന്നു. തന്റെ ഇഷ്ടത്തിന് അനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കുന്നില്ല എന്ന ചിന്ത ഇവരെ വിടാതെ പിന്തുടരുന്നു. ഇത് കൂടാതെ എല്ലാ രാശിക്കാരിലും അല്‍പം ഉത്കണ്ഠയും പ്രശ്‌നങ്ങളും ഉണ്ടായിരിക്കും. മേടം, ഇടവം, മിഥുനം, തുലാം, ധനു, മകരം, വൃശ്ചികം തുടങ്ങിയ രാശിക്കാര്‍ക്കും ഇതേ പ്രശ്‌നം ഉണ്ടാവുന്നുണ്ട്. പക്ഷേ ഇവര്‍ക്ക് ആശങ്കയുണ്ടെങ്കിലും എന്തും സന്തുലിതാവസ്ഥയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

 കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ ഇതില്‍ മുന്നിലാണ്. ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് ഇവര്‍ ഉത്കണ്ഠയിലാവുന്നു. എന്നാല്‍ ഇവര്‍ക്ക് പലപ്പോഴും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട്. എന്നാല്‍ ഒരിക്കലും ഇവര്‍ക്ക് സന്തോഷിക്കുന്നതിനുള്ള വഴി കണ്ടെത്തുന്നില്ല എന്നതാണഅ സത്യം. പലപ്പോഴും ചെറിയ കാര്യങ്ങള്‍ പോലും ഹൃദയത്തിലേക്കെടുത്ത് അതിനെ നൂലിഴ കീറി പരിശോധിച്ച് അതില്‍ സമ്മര്‍ദ്ദത്തെ കൂട്ട് പിടിക്കുന്നവരാണ് ഈ രാശിക്കാര്‍. ഇവര്‍ ഏത് സമയത്തും ഇവരുടെ സമ്മര്‍ദ്ദത്തേയും ഉത്കണ്ഠയേയും കുറിച്ച് ചിന്തിക്കുന്നവരാണ് എന്നതാണ് സത്യം.

മീനം രാശി

മീനം രാശി

മീനം രാശിയില്‍ വരുന്നവര്‍ക്കും ഇതേ അവസ്ഥ തന്നെയാണ്. ഇവരാണ് ഏറ്റവും കൂടുതല്‍സ മ്മര്‍ദ്ദമനുഭവിക്കുന്നത് എന്ന് അവരുടെ പ്രവര്‍ത്തിയില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. പലപ്പോഴും ആവശ്യമില്ലാത്ത കാര്യത്തിന് പോലും ഇവര്‍ വളരെയധികം പ്രയാസപ്പെടുന്നു. എന്നാല്‍ അക്കാര്യങ്ങളെല്ലാം തന്നെ നല്ല രീതിയില്‍ നടന്നു പോവുകയും ചെയ്യുന്നു. ഇവര്‍ പലപ്പോഴും വളരെ അപൂര്‍വ്വമായി മാത്രമേ സമാധാനത്തോടെ ജീവിതത്തില്‍ മുന്നോട്ട് പോവുകയുള്ളൂ. ഒരു ദിവസം പോലും ഇവര്‍ ടെന്‍ഷനടിക്കാതെ ഇരിക്കുന്നില്ല എന്നതാണ്. എന്നാല്‍ മീനം രാശിക്കാരുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഇവര്‍ ഒരിക്കലും വെല്ലുവിളികളെ ഭയപ്പെടുന്നില്ല എന്നതാണ്.

Budh Gochar 2022 : ബുധന്റെ രാശിമാറ്റം: ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം ജൂലൈ 17 മുതല്‍ തുടങ്ങിBudh Gochar 2022 : ബുധന്റെ രാശിമാറ്റം: ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം ജൂലൈ 17 മുതല്‍ തുടങ്ങി

കര്‍ക്കിടകത്തിലെ രാമായണ പാരായണം പാപമോചനവും ഐശ്വര്യവുംകര്‍ക്കിടകത്തിലെ രാമായണ പാരായണം പാപമോചനവും ഐശ്വര്യവും

English summary

Zodiac Signs Who Worry Too Much According To Astrology In Malayalam

Here in this article we are discussing about these zodiac signs who worry too much in malayalam. Take a look.
X
Desktop Bottom Promotion