Just In
Don't Miss
- News
എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ നടപടി
- Sports
IND vs ENG: വായടക്കാന്‍ കോലി, സെഞ്ച്വറികൊണ്ട് ബെയര്‍സ്റ്റോയുടെ മറുപടി, ബാറ്റിങ് വെടിക്കെട്ട്
- Movies
'ഇരുപത്തിരണ്ട് വയസിലോ ഇരുപത്തിമൂന്നിലോ വിവാഹം ചെയ്യാം, പക്ഷെ ചിലത് ശ്രദ്ധിക്കണം'; ജീവ ജോസഫ് പറയുന്നു!
- Finance
വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും കുതിപ്പിനുള്ള കളമൊരുക്കം; ഈയാഴ്ച വാങ്ങാവുന്ന 5 ഓഹരികള്‍
- Automobiles
ജൂലൈയിൽ വിപണയിലെത്തുന്ന ക്രൂയിസർ ബൈക്കുകൾ
- Technology
Electricity Bill Scam: വിളിക്കുന്നത് കെഎസ്ഇബിക്കാരാവില്ല; സൂക്ഷിക്കുക ഈ തട്ടിപ്പുകാർ നിങ്ങളെയും സമീപിക്കാം
- Travel
മഴക്കാല യാത്രകളില്‍ ഈ അണക്കെട്ടുകളെയും ഉള്‍പ്പെടുത്താം
ഈ രാശിക്കാര്‍ ശാരീരികമായും മാനസികമായും കരുത്തരാണ്: ഒരിടത്തും തോല്‍ക്കില്ല
ചില രാശിക്കാര്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കും. അതില്‍ പലതും നമ്മള് തിരിച്ചറിയാതെ പോവുന്നതായിരിക്കും. ഓരോ രാശിക്കാരിലും ഉണ്ടാവുന്ന സ്വഭാവ മാറ്റങ്ങള്‍ പ്രത്യേകതകള്‍ എല്ലാം പല വിധത്തിലാണ്. ഇതില്‍ നമ്മള് അറിഞ്ഞിരിക്കേണ്ടതും അറിയാതെ പോവുന്നതുമായ നിരവധി കാര്യങ്ങള്‍ ഉണ്ട്. ജ്യോതിഷം അനുസരിച്ച് ചില രാശിക്കാര്‍ അല്പം കൂടുതല്‍ പ്രത്യേകതകള്‍ നിറഞ്ഞതായിരിക്കും. എല്ലാവരുടെ സ്വഭാവത്തിലും പോസിറ്റീവും നെഗറ്റീവും ഉണ്ടായിരിക്കും. ഓരോ രാശിക്കാരിലും മനസ്സിന് ശക്തിയുള്ളവരും ശക്തിയില്ലാത്തവരും ഉണ്ടായിരിക്കും. എന്നാല്‍ ഇത് ആരൊക്കെയെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ടോ?
ശാരീരികവും മാനസികവുമായി കരുത്തരായ ചില രാശിക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്നത് അറിഞ്ഞിരിക്കാം. ഇവരെ ഒരു കാര്യത്തിലും തോല്‍പ്പിക്കാന്‍ സാധിക്കില്ല. എന്ന് മാത്രമല്ല ഇവര്‍ക്ക് എല്ലാത്തിലും വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നുണ്ട്. ഏതൊക്കെ രാശിക്കാരാണ് കൂടുതല്‍ കരുത്തരായവര്‍ എന്ന് നമുക്ക് നോക്കാം. ജീവിതം എത്രയൊക്കെ മാറ്റങ്ങള്‍ക്ക് വിധേയമായാലും ഇവരുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നില്ല. ഒരിക്കലും ഇവരെ ദുര്ബലരാക്കാന് സാധിക്കില്ല എന്നതാണ് സത്യം. മേടം മുതല്‍ മീനം രാശി വരെയുള്ളവരില്‍ ഏതൊക്കെ രാശിക്കാരാണ് ശാരീരികമായും മാനസികമായും കരുത്തരായിരിക്കുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാരാണ് അടുത്തതായി ഈ ലിസ്റ്റില്‍ വരുന്നത്. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ എപ്പോഴും അല്പം വ്യത്യസ്തരായിരിക്കും. കാരണം ഇവര്‍ അലസന്മാരാണെങ്കിലും എടുക്കുന്ന തീരുമാനവും കൊടുക്കുന്ന വാക്കും മാറ്റാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കും. മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരം ഒരിക്കലും ഇവര്‍ തീരുമാനം എടുക്കില്ല. തനിക്ക് എന്താണ് തോന്നുന്നത് എന്നതിന് അനുസരിച്ച് തീരുമാനം എടുക്കുന്നവരായിരിക്കും ഇവര്‍. എന്തെങ്കിലും കാര്യത്തില്‍ ഇവര്‍ക്ക് പദ്ധതികള്‍ ഉണ്ടെങ്കില്‍ അത് നടപ്പാക്കുന്നതിന് വേണ്ടി ഇവര്‍ ശ്രമിക്കണം. ശാരീരികമായും മാനസികമായും ഇവര്‍ വളരെ കരുത്തരായിരിക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഏത് കാര്യത്തിലും അല്പം വ്യത്യസ്തരാണ്. ഇവരെ ഒരു കാരണവശാലും നമുക്ക് തോല്‍പ്പിക്കാന്‍ സാധിക്കില്ല. കാരണം ഇവര്‍ ശാരീരികമായും മാനസികമായും വളരെയധികം കരുത്തരായിരിക്കും. ഇവര്‍ പലപ്പോഴും മാറ്റാന്‍ സാധിക്കാത്ത തരത്തിലുള്ള തീരുമാനങ്ങളായിരിക്കും ഇവര്‍ എടുക്കുക. അതില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കുന്നതിനും ആര്‍ക്കും സാധിക്കുകയില്ല. തെറ്റായ തീരുമാനമാണെങ്കില്‍ പോലും അതില്‍ നിന്ന് ഇവര്‍ പിന്തിരിയുന്നില്ല. എന്നാല്‍ പല കാര്യങ്ങളിലും ഇവര്‍ അലസമായി പെരുമാറുന്നവരായിരിക്കും. കരുത്തിലും ഇവര്‍ മുന്നില്‍ തന്നെയായിരിക്കും. എത്രയൊക്കെ ആകര്‍ഷിക്കുന്ന കാര്യമാണെങ്കിലും അവര്‍ പലപ്പോഴും എടുത്ത തീരുമാനത്തില്‍ നിന്ന് മാറാതെ നില്‍ക്കുന്നവരായിരിക്കും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരാണ് മറ്റൊന്ന്. ഇവര്‍ തനിക്ക് കൈകാര്യം ചെയ്യാവുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഏറ്റെടുക്കുകയും അതില്‍ നിന്ന് പിന്തിരിയാതെ ഇരിക്കുകയും ചെയ്യുന്നു. പലപ്പോഴും ഇവര്‍ക്ക് ചെറിയ ആധിപത്യ സ്വഭാവം ഉണ്ടായിരിക്കും. ശാരീരികമായ കരുത്തും പല തീരുമാനങ്ങളില്‍ ഇവര്‍ക്ക് അനുകൂലമായി മാറുന്നുണ്ട്. പലരുടേയും അഭിപ്രായം ശ്രദ്ധിക്കാതെ എടുക്കുന്ന ഇവരുടെ തീരുമാനങ്ങള്‍ പലപ്പോഴും ഇവര്‍ക്ക് തന്നെ വെല്ലുവിളിയായി മാറുന്നുണ്ട്. എന്നാല്‍ അത് തെറ്റാണെങ്കിലും ഒരിക്കലും അതില്‍ നിന്ന് ഇവര്‍ പിന്തിരിയുന്നില്ല എന്നതാണ് സത്യം. ഇവര്‍ മുന്നിലേക്ക് വെക്കുന്ന ന്യായമായിരിക്കും ഇവര്‍ക്ക് മികച്ചതും.

ധനു രാശി
ധനു രാശിക്കാര്‍ക്കും ഇതേ സ്വഭാവം തന്നെയിയിരിക്കും. ഇവര്‍ പലപ്പോഴും മറ്റുള്ളവര്‍ പറയുന്ന കാര്യത്തില്‍ വിശ്വസിക്കുന്നില്ല. എടുക്കുന്ന തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. സ്ത്രീകളാണെങ്കിലും പുരുഷന്മാരാണെങ്കിലും ഇവര്‍ ഒരിക്കലും സ്വന്തം തീരുമാനങ്ങളില്‍ നിന്ന് പുറകോട്ട് പോവുന്നില്ല. മറ്റുള്ളവരുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ശാരീരികമായും മാനസികമായും കരുത്തുള്ളവരെങ്കിലും ഇവരെ പലപ്പോഴും പല കാര്യങ്ങളിലും തോല്‍പ്പിക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുന്നു.

മീനം രാശി
മീനം രാശിക്കാരും ഇതേ സ്വഭാവങ്ങളുമായി മുന്നോട്ട് പോവുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ അല്പം ശ്രദ്ധിക്കണം. കാരണം പല അവസ്ഥയിലും ഈ സ്വഭാവം ഇവര്‍ക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പക്ഷേ ഒരു തീരുമാനം എടുത്താല്‍ അതില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കുന്നതിന് ആര്‍ക്കും സാധിക്കുകയില്ല. അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അതിന്റെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നതിന് ഇവര്‍ തയ്യാറായാരിക്കും. ഇവരുടെ ശാരീരികാരോഗ്യം പലപ്പോഴും ഇവര്‍ക്ക് പല കാര്യങ്ങളിലും സഹായകമായി മാറുന്നുണ്ട്.
ശ്രദ്ധിക്കേണ്ടത്: ഈ ലേഖനം പൊതുവായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ളതാണ്
ചൊവ്വയുടെ
രാശിമാറ്റത്തില്‍
ഈ
നാല്
രാശിക്കാര്‍ക്ക്
സാമ്പത്തിക
നേട്ടം
most read:രണ്ട് ഗ്രഹങ്ങള്‍ ചേരുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇവയാണ്