Just In
Don't Miss
- News
മലയാളികള്‍ വിദേശത്ത് തൊഴില്‍ത്തട്ടിപ്പിനിരയാകുന്നു; ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ്
- Movies
ആലിയ ഇത് അറിഞ്ഞോ? രണ്‍ബീര്‍ കപൂറിന്റെ പുതിയ ക്രഷ് ഈ നടിയാണെന്ന് ! പൊതുവേദിയില്‍ വെളിപ്പെടുത്തി താരം
- Finance
ഓഹരിയൊന്നിന് 490 രൂപ ഡിവിഡന്റ്; കടബാധ്യതകളില്ലാത്ത ഈ മിഡ് കാപ് സ്റ്റോക്കില്‍ 43% ലാഭം നേടാം
- Sports
IND vs ENG: ആശങ്കയോ, ആര്‍ക്ക്?, ധോണിയോട് സംസാരിച്ചു, തയ്യാറെന്ന് ക്യാപ്റ്റന്‍ ബുംറ
- Automobiles
മനം കവരുന്ന ആക്സ്സറിസുമായി പുത്തൻ Brezza 2022
- Travel
ഐആര്‍സിടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍
- Technology
Xiaomi 12S Ultra: ഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായി
രണ്ട് ഗ്രഹങ്ങള്‍ ചേരുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇവയാണ്
രണ്ട് ഗ്രഹങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഒരു ഭവനത്തിലെ ഗ്രഹങ്ങളുടെ സ്വാധീനം നിസ്സാരമല്ല. അതുകൊണ്ട് തന്നെ രണ്ട് ഗ്രഹങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. അവിടെ ഏതൊക്കെ യോഗങ്ങള്‍ സംജാതമാവുന്നു എന്ന് നോക്കാം.
ഒരു ഗൃഹത്തില്‍ രണ്ട് ഗ്രഹങ്ങള്‍ കൂടിച്ചേര്‍ന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് നോക്കാം. അതിലുപരി ഇത് നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നും ഫലത്തില്‍ വരുന്ന യോഗങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

സൂര്യനും ചന്ദ്രനും ചേരുമ്പോള്‍
ഗ്രഹങ്ങളില്‍ സൂര്യനും ചന്ദ്രനും ചേരുമ്പോള്‍ ഇവര്‍ സൗഹൃദത്തോടെ നിലനില്ക്കുന്നവരെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ഇവര്‍ക്ക് പലപ്പോഴും സ്ത്രീകളുമായി നല്ല സൗഹൃദം ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇവര്‍ക്ക് പലപ്പോഴും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതിനുള്ള പ്രവണത കൂടുതലായിരിക്കും. ഇത് കൂടാതെ പലപ്പോഴും ഇവര്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ഇവര്‍ക്ക് ഒരു കാര്യത്തിലും ശക്തമായ തീരുമാനം എടുക്കുന്നതിനുള്ള കഴിവുണ്ടായിരിക്കില്ല.

സൂര്യനും ചൊവ്വയും ചേരുമ്പോള്‍
സൂര്യനും ചന്ദ്രനും ചേരുമ്പോള്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇവര്‍ ചേരുമ്പോള്‍ പലപ്പോഴും അവര്‍ക്ക് അല്പം ആക്രമണ സ്വഭാവം കൂടുതലായിരിക്കും. രണ്ട് ഗ്രഹങ്ങളും ആക്രമണ സ്വഭാവം ഉള്ളത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. അതുകൊണ്ട ഈ സ്വഭാവം നിയന്ത്രിക്കുന്നതിന് പലപ്പോഴും ഇവര്‍ക്ക് സാധിക്കണം എന്നില്ല. പക്ഷേ ഇവര്‍ വളരെയധികം ധൈര്യശാലിയാണ്. ജീവിതത്തില്‍ വ്യത്യസ്ത വെല്ലുവിളികള്‍ ഏറ്റെടുത്ത് തന്റെ ശക്തിയും ബുദ്ധിയും പരീക്ഷിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. നേതൃത്വ ഗുണങ്ങള്‍ ഇവര്‍ക്കുണ്ട്.

സൂര്യനും ബുധനും ചേരുമ്പോള്‍
സൂര്യനും ബുധനും ചേരുമ്പോള്‍ ഉണ്ടാവുന്ന ഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇതില്‍ ബുദ്ധിയുടേയും അറിവിന്റേയും കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ജോലി സ്ഥലത്ത് ഇവര്‍ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കുന്നു. സാമ്പത്തിക അസ്ഥിരത ഉണ്ടാവുന്നുണ്ട്. ആശയവിനിമയത്തിന് ഇവര്‍ക്ക് വളരെയധികം സാധിക്കുന്നുണ്ട്. ഇവരെ എല്ലാവരും സ്നേഹിക്കുന്നു. പലപ്പോഴും ഈ ഗ്രഹങ്ങള്‍ ചേരുമ്പോള്‍ അത് പലപ്പോഴും ഇത് അനുകൂലമായി മാറുന്നുണ്ട്. ജോലിയിലും ബിസിനസ്സിലും വിജയം നേടാന്‍ ഇവര്‍ക്ക് സാധിക്കുന്നു.

സൂര്യനും വ്യാഴവും ചേരുമ്പോള്‍
സൂര്യനും വ്യാഴവും തമ്മില്‍ ചേരുമ്പോള്‍ അത് സൂചിപ്പിക്കുന്നത് ഇവര്‍ വളരെയധികം ദൈവവിശ്വാസിയാണ് എന്നതാണ്. ഇവര്‍ വളരെയധികം ദയയുള്ളവരായിരിക്കും. എപ്പോഴും തെറ്റായ കാര്യങ്ങളില്‍ നിന്ന് ഇവര്‍ വിട്ടു നില്ക്കുന്നു. സമൂഹത്തില്‍ ഇവര്‍ക്ക് സ്നേഹവും ആദരവും ബഹുമാനവും ലഭിക്കുന്നുണ്ട്. ഇത് കൂടാതെ ജീവിതത്തില്‍ ആഗ്രഹിക്കുന്ന സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നു. എന്ത് തന്നെയായാലും ജീവിതത്തില്‍ ഇവര്‍ക്ക് മികച്ച നേട്ടങ്ങളാണ് ഉണ്ടാവുന്നത്.

സൂര്യനും ശുക്രനും ചേരുമ്പോള്‍
സൂര്യനും ചന്ദ്രനും ചേരുമ്പോള്‍ അത് എന്തൊക്കെ ഫലങ്ങളാണ് നിങ്ങള്‍ക്ക് ഉണ്ടാവുന്നത് എന്ന് നോക്കാം. ഇവര്‍ക്ക് അവരുടെ ജോലിയില്‍ ശ്രദ്ധേയമായ സ്ഥാനം നേടുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ എല്ലാം ചെയ്യുന്നതിന് വേണ്ടി ഇവര്‍ക്ക് അല്പം താല്‍പ്പര്യം കൂടുതലായിരിക്കും. ഇതിനെ പലരും വിലമതിക്കപ്പെടുന്നു. ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നുണ്ട്. സാമ്പത്തികമായി നല്ല നിലയില്‍ ഇവരാവുന്നു. അഭിനയത്തിലും നാടകത്തിലും ഇവര്‍ക്ക് അഭിരുചി ഉണ്ടാവുന്നു. വിവിധ മേഖലകളില്‍ നിന്ന് സ്വത്ത് സമ്പാദിക്കാന്‍ സാധിക്കുന്നു. എന്നാല്‍ നാട്ടുകാര്‍ക്ക് ഇവരുടെ സ്വഭാവത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉള്ളതായി തോന്നുന്നു.

സൂര്യനും ശനിയും ചേരുമ്പോള്‍
സൂര്യനും ശനിയും ചേരുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവര്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കണം എന്നില്ല. സൂര്യനും ശനിയും പരസ്പരം ഒത്തുപോവാത്തതാണ്. അതുകൊണ്ട് ഇവരുടെ സംയോജനം പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ഇവര്‍ വളരെയധികം ദൈവവിശ്വാസികളായിരിക്കും. ഇവര്‍ക്ക് പലപ്പോഴും പങ്കാളിയില്‍ നിന്ന് പ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ ഇത് കാരണം സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നു.
ജാതകത്തില്‍
ചൊവ്വയുടെ
സ്ഥാനം
നിസ്സാരമല്ല:
ശ്രദ്ധയോടെ
മുന്നോട്ട്
പോവേണ്ടവര്‍
മൂന്ന്
നാരങ്ങ,
കറുവപ്പട്ട,
മഞ്ഞള്‍:
നെഗറ്റീവ്
എനര്‍ജി
പാടേ
അകറ്റും