For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആല്‍മരം ഒരിക്കലും മുറിക്കരുതെന്ന് പറയുന്നത് ഇതുകൊണ്ടാണ്

|

നൂറ്റാണ്ടുകളായി ഹൈന്ദവ സംസ്‌കാരത്തിലെ ഏറ്റവും പവിത്രമായ വൃക്ഷങ്ങളില്‍ ഒന്നായി ആല്‍മരത്തെ കണക്കാക്കപ്പെടുന്നു. ജൈനരും ബുദ്ധമതക്കാരും ഒരുപോലെ ബഹുമാനിക്കുന്നതാണ് ആല്‍മരം. ഒരു പ്രത്യേക കാര്യത്തിന് പ്രതീക്ഷയില്ലെങ്കില്‍ അല്ലെങ്കില്‍ പ്രതീക്ഷിച്ച പ്രകടനം കൈവരിക്കാനാകാതെ വരുമ്പോള്‍ ആല്‍മരം നിങ്ങളുടെ രക്ഷയ്ക്ക് എത്തുമെന്ന് പുരാണങ്ങള്‍ പറയുന്നു. ആല്‍മരത്തെ ആരാധിച്ചാല്‍ നിങ്ങളുടെ എല്ലാ ആശങ്കകളും നീങ്ങും. ഹിന്ദുമതത്തില്‍ ആല്‍മരം വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. ആല്‍മരം മുറിക്കാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍

ആല്‍മരം മുറിക്കുന്നത് ബ്രഹ്‌മഹത്യക്ക് സമം

ആല്‍മരം മുറിക്കുന്നത് ബ്രഹ്‌മഹത്യക്ക് സമം

ബ്രഹ്‌മപുരാണവും പദ്മപുരാണവും പ്രകാരം ആല്‍മരത്തെ ആരാധിക്കുന്നത് വിഷ്ണുവിന് പൂജ അര്‍പ്പിക്കുന്നതിന് സമാനമായി കണക്കാക്കപ്പെടുന്നു. സ്‌കന്ദപുരാണം പറയുന്നു, ആര്‍ക്കെങ്കിലും കുട്ടികളില്ലെങ്കില്‍ ആല്‍മരത്തെ അതുപോലെ കാണണം. ആല്‍മരം നിലനില്‍ക്കുന്നതുവരെ കുടുംബപ്പേര് ഉണ്ടായിരിക്കും. ഒരു ആല്‍മരം പിഴുതെറിയുകയോ മുറിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് ബ്രഹ്‌മഹത്യയുടെ നാലു മടങ്ങ് പാപം ലഭിക്കും.

വിഷ്ണു ജനിച്ചത് ആലിന്‍കീഴില്‍

വിഷ്ണു ജനിച്ചത് ആലിന്‍കീഴില്‍

ഹിന്ദുക്കള്‍ക്ക് ആല്‍മരത്തോട് അവിശ്വസനീയമായ ബഹുമാനമുണ്ട്. കാരണം ഭഗവാന്‍ വിഷ്ണു ജനിച്ചത് അതിന് കീഴിലായാണ്. ഹിന്ദുമത വിശ്വാസികള്‍, അനുഗ്രഹവും മാതൃത്വവും തേടി ആല്‍മരങ്ങളുടെ തടിയില്‍ ചരടുകള്‍ കെട്ടുന്നു.

Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍

ബുദ്ധന്റെ ബോധോദയം

ബുദ്ധന്റെ ബോധോദയം

ഗൗതമ ബുദ്ധന് ബോധോദയം ലഭിച്ചത് ആല്‍മരത്തിന്റെ ചുവട്ടില്‍ നിന്നാണ്, അതിനാല്‍ അതിനെ ബോധിവൃക്ഷം എന്ന് വിളിക്കുന്നു. ആല്‍മരത്തെ ആരാധിക്കുന്ന ആളുകള്‍ക്ക് തന്നെ ആരാധിക്കുന്ന അതേ അനുഗ്രഹം തന്നെ ലഭിക്കുമെന്ന് ഗൗതമ ബുദ്ധന്‍ പറഞ്ഞിട്ടുണ്ട്. ബോധിവൃക്ഷം എന്നറിയപ്പെടുന്ന അതേ വൃക്ഷം ബീഹാറിലെ ബോധഗയയിലാണ്.

ആയുര്‍വേദ ഗുണങ്ങള്‍

ആയുര്‍വേദ ഗുണങ്ങള്‍

ആയുര്‍വേദ പ്രകാരം, ആല്‍മരത്തിന്റെ ഓരോ ഭാഗവും - കായ് മുതല്‍ കായ് വരെ, ഇല, പുറംതൊലി, തണ്ട് എന്നിവയ്ക്ക് വ്യത്യസ്ത ഔഷധ മൂല്യങ്ങളുണ്ട്, കൂടാതെ ആസ്ത്മ, എക്‌സിമ, മറ്റ് ത്വക്ക് രോഗങ്ങള്‍, അപസ്മാരം, ഗ്യാസ്ട്രിക് തുടങ്ങിയ നിരവധി രോഗങ്ങള്‍ ചികിത്സിക്കാന്‍ പുരാതന ഇന്ത്യക്കാര്‍ ഇതില്‍ പലതും ഉപയോഗിച്ചിരുന്നു.

Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍

പരമശിവനെ പ്രസാദിപ്പിക്കാന്‍

പരമശിവനെ പ്രസാദിപ്പിക്കാന്‍

പരമശിവന്റെയും ആല്‍മരത്തെയും ബന്ധത്തെക്കുറിച്ച് ധാരാളം കഥകളില്‍ വിശദീകരിക്കുന്നു. സ്ഥിരമായി ആല്‍മരത്തെ ആരാധിക്കുകയും വെള്ളം നല്‍കുകയും ചെയ്യുന്നത് ശിവനെ പ്രസാദിപ്പിക്കാനുള്ള വഴിയാണ്. അപാരമായ സമ്പത്തും അറിവും ശക്തിയും സ്ഥാനവും അധികാരവും ഇതിലൂടെ കൈവരുന്നു. മഹാവിഷ്ണു, ഗണപതി, ലക്ഷ്മി ദേവി, ദുര്‍ഗാദേവി, ഹനുമാന്‍, ശനി എന്നിവരുമായുള്ള ബന്ധവും ആല്‍മരത്തിന് പിന്നിലുണ്ട്. സാധാരണയായി, ഏഴ് പ്രദക്ഷിണം വയ്ക്കുന്നത് ആല്‍മരത്തോടുള്ള ആരാധനയുടെ അടയാളമായി കരുതുന്നു.

വീട്ടില്‍ വളര്‍ത്തരുത്

വീട്ടില്‍ വളര്‍ത്തരുത്

ഹിന്ദുമതത്തില്‍ ആല്‍മരം വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. വാസ്തു ശാസ്ത്രം അനുസരിച്ച്, ആല്‍മരം വീട്ടില്‍ ഒരിക്കലും നടരുത്, കാരണം അത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. എന്നിരുന്നാലും, ആല്‍മരത്തില്‍ ദേവന്മാര്‍ വസിക്കുന്നു എന്ന വിശ്വാസമുള്ളതിനാല്‍ അതിനെ ആരാധിക്കുന്നു. എന്നാല്‍ വാസ്തു ശാസ്ത്ര പ്രകാരം അത് ഉചിതമല്ല. അതുകൊണ്ട് ആല്‍മരം വീട്ടില്‍ വളരാന്‍ അനുവദിക്കരുത്. ഇത് സ്വാഭാവികമായി വളരുകയാണെങ്കില്‍, അത് ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്യണം.

Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍

ആല്‍മരം നീക്കാന്‍

ആല്‍മരം നീക്കാന്‍

നിങ്ങളുടെ വീടിന് പുറത്ത് ഒരു ആല്‍മരം വളരുന്നുണ്ടെങ്കില്‍, അതിനെ പൂജിച്ച് പുറത്തെടുത്ത് ഒരു പാത്രത്തില്‍ സൂക്ഷിക്കുക. ചെടി നീക്കം ചെയ്യുമ്പോള്‍, ഒരു കാര്യം ഓര്‍ക്കണം, അബദ്ധത്തില്‍ പോലും അതിന്റെ വേരുകള്‍ മുറിക്കരുത്. കാരണം വേദങ്ങളില്‍ ആല്‍മരത്തെ ബ്രഹ്‌മാവിന്റെ വാസസ്ഥലമായി കണക്കാക്കുന്നു. വീടിന്റെ കിഴക്ക് ദിശയില്‍ അബദ്ധവശാല്‍ പോലും ആല്‍മരം നടരുത്, അത് വീട്ടില്‍ പണക്കുറവ് ഉണ്ടാക്കുന്നു.

ആല്‍മരം മുറിച്ചാല്‍

ആല്‍മരം മുറിച്ചാല്‍

ആല്‍മരം മുറിക്കുന്നത് ഒഴിവാക്കുക, കാരണം അത് ജീവിതത്തില്‍ നിഷേധാത്മകത കൊണ്ടുവരുന്നു. ആല്‍മരം മുറിക്കുന്നത് ദാമ്പത്യജീവിതത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും, കുട്ടികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ആല്‍മരം മുറിക്കുന്നതിലൂടെ പൂര്‍വ്വികരും ദോഷങ്ങളുണ്ടാകുമെന്ന് വേദങ്ങള്‍ പറയുന്നു. വാസ്തു ശാസ്ത്ര പ്രകാരം ആല്‍മരത്തിന്റെ നിഴല്‍ വരുന്ന വീട് ദോഷമാണ്. അത് പുരോഗതിയെ തടസ്സപ്പെടുത്തുന്നു. അത്തരമൊരു വീട്ടില്‍, നിരവധി പ്രശ്‌നങ്ങള്‍ വന്നേക്കാം.

Most read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തും

English summary

Why We Should Not Cut a Peepal Tree in Malayalam

The Peepal tree is worshiped because it is believed that the gods reside in it. Read on to know why we should not cut a peepal tree.
Story first published: Monday, June 20, 2022, 10:25 [IST]
X
Desktop Bottom Promotion