For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുണ്യമാസത്തിൽ നോമ്പിന്റെ പ്രാധാന്യം

റംസാന്‍ മാസത്തില്‍ എന്തിനാണ് വ്രതമെടുക്കുന്നത് എന്നറിയാമോ?

By Lekhaka
|

പുണ്യമാസമാണ് റംസാന്‍. റംസാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിന്റെ പുണ്യം കോടിയാണ്. എന്നാല്‍ റംസാന്‍ മാസത്തില്‍ എന്തിനാണ് വ്രതമെടുക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. അനന്തപുരം ക്ഷേത്ര തടാകത്തിലെ അത്ഭുതമുതല

ഇസ്ലാം കലണ്ടറിലെ ഏറ്റവും പുണ്യ മാസമാണിത് ."റമദാൻ മാസം ആരംഭിക്കുമ്പോൾ സ്വർഗ്ഗത്തിലെ വാതിലുകൾ തുറക്കപ്പെടുകയും ,നരകത്തിലെ വാതിലുകൾ അടയ്ക്കപ്പെടുകയും പിശാചുക്കൾ ചങ്ങലയ്ക്ക് ഇടപ്പെടുകയും ചെയ്യും "എന്നാണ് പ്രവാചകനായ മുഹമ്മദ് നബി പറഞ്ഞിട്ടുള്ളത്.

നോമ്പിന്റെ പ്രാധാന്യം

നോമ്പിന്റെ പ്രാധാന്യം

ഈ പുണ്യമാസത്തിൽ ദൈവം ഖുറാന്റെ ആദ്യ സൂക്തങ്ങൾ മുഹമ്മദ് നബിക്ക് വെളിപ്പെടുത്തിയെന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു .ആ രാത്രിയെ 'ശക്തിയുള്ള രാത്രിയെന്നും ,ലെയലാത് അൽ ഖബർ എന്ന് അറബിയിലും പറയുന്നു .

ദൈവവുമായുള്ള അടുപ്പം

ദൈവവുമായുള്ള അടുപ്പം

ഈ ഉപവാസം ദൈവവുമായുള്ള അടുപ്പം ശക്തിപ്പെടാൻ സഹായിക്കുന്നു .പ്രാർത്ഥന,സ്നേഹം,ഔദാര്യം എന്നിവ ഈ മാസത്തെ കൂടുതൽ പുണ്യമാക്കുന്നു.

എന്തുകൊണ്ടാണ് ഉപവസിക്കണമെന്ന് പറയുന്നത് ?

എന്തുകൊണ്ടാണ് ഉപവസിക്കണമെന്ന് പറയുന്നത് ?

ഉപവാസം മതപരമായ ഏറ്റവും വലിയ ആചാരമായി കരുതുന്നു .ഉപവാസം ഇസ്ലാം മതത്തിലെ അഞ്ച് തൂണുകളിൽ ഒന്നാണ് .മറ്റുള്ളവ പ്രാർത്ഥന (സല്ലാത് ),നിങ്ങളുടെ ശമ്പളത്തിന്റെ ഒരു വിഹിതം ദാനം ചെയ്യുക (സക്കാത്),മക്കയിലേക്ക് ഹജ്ജ് തീർത്ഥാടനം (ഷഹദാഹ )

പ്രഭാതം മുതൽ പ്രദോഷം വരെ

പ്രഭാതം മുതൽ പ്രദോഷം വരെ

റമദാൻ നോമ്പിൽ പ്രഭാതം മുതൽ പ്രദോഷം വരെ ആചരിക്കുന്നത് വഴി ശരീരവും മനസ്സും ശുദ്ധമാകുന്നു. ഈ സമയം മുസ്ലീങ്ങൾ ദൈവവുമായി കൂടുതൽ അടുക്കുകയും സുഖസൗകര്യങ്ങളിൽ നിന്നും അകന്നിരിക്കുകയും ചെയ്യുന്നു. ഇത് അവരിൽ ആത്മീയതയും ഭക്തിയും വളർത്തിയെടുക്കുവാൻ സഹായിക്കുന്നു.

സൂര്യോദയം മുതൽ അസ്തമയം വരെ

സൂര്യോദയം മുതൽ അസ്തമയം വരെ

ആളുകൾ ഭക്ഷണം,വെള്ളം,പുകവലി എന്നിവയിൽ നിന്നെല്ലാം സൂര്യോദയം മുതൽ അസ്തമയം വരെ അകന്നിരിക്കുന്നു. അവർ സൂര്യോദയത്തിനു മുൻപ് ഉണർന്ന് പ്രാർത്ഥിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.സൂര്യ അസ്തമയത്തിനു ശേഷം നോമ്പ് മുറിച്ചു "ഇഫ്താർ "വിരുന്ന് കുടുംബത്തോടൊപ്പം കഴിക്കുന്നു.

 എങ്ങനെയാണ് റമദാൻ ആഘോഷിക്കുന്നത് ?

എങ്ങനെയാണ് റമദാൻ ആഘോഷിക്കുന്നത് ?

റമദാൻ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്. ആളുകൾ അവരുടെ പ്രീയപ്പെട്ടവരുമൊത്തു സമയം ചെലവഴിക്കുന്നു. റമദാൻ മാസം മുഴുവൻ നോമ്പ് ആചരിക്കുന്നു. ആ ദിനങ്ങളിലൊന്നും പകൽ അവർ ഭക്ഷണമോ വെള്ളമോ കഴിക്കാറില്ല.

12 വയസ്സ് മുതൽ

12 വയസ്സ് മുതൽ

12 വയസ്സ് മുതൽ അവർ നോമ്പ് നോക്കി തുടങ്ങുന്നു. റമദാൻ നോമ്പിന്റെ ഒരു പ്രധാന ഭാഗമാണ് നിയ്യഹ് അഥവാ ഉദ്ദേശം. അതായത് നോമ്പ് നോക്കുന്ന എല്ലാവരും ഭക്ഷണം ഉപേക്ഷിക്കണം

എന്നല്ല. പക്ഷേ അതിന്റെ ഉദ്ദേശം പൂർത്തീകരിക്കണം.

അല്ലാഹുവിനോടുള്ള ഭക്തി

അല്ലാഹുവിനോടുള്ള ഭക്തി

മുസ്ലീങ്ങൾ നോമ്പിനെ അല്ലാഹുവിനോടുള്ള ഭക്തിയായാണ് കാണുന്നത് .അതായത് ഇതിന്റെ ഉദ്ദേശം ഉപവാസമോ, മറ്റെന്തെങ്കിലുമോ അല്ല പകരം നിങ്ങളും അല്ലാഹുവും തമ്മിലുള്ള ബന്ധമായിരിക്കണം. പുലർച്ചയ്ക്കു മുൻപേ നെയ്‌ലാഹ് നോക്കാത്തവൻ ഉപവസിക്കേണ്ടതില്ല. ഈ ഉറച്ച വിശ്വാസമാണ് റമദാൻ മാസത്തെ പുണ്യമാക്കുന്നത്.

 മൂന്ന് ദിവസത്തെ ആഘോഷം

മൂന്ന് ദിവസത്തെ ആഘോഷം

റമദാൻ മാസത്തിന്റെ അവസാനം മൂന്ന് ദിവസത്തെ ആഘോഷമുണ്ട്. ഇതിനെ ഈദ് ഉൽ ഫിത്തർ അഥവാ നോമ്പ് തീർക്കൽ. അവർ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഭക്ഷണം കഴിക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്യുന്നു.

English summary

Why it is Celebrated and importance of Fasting

Ramadan is the most sacred month of the year in the Islamic culture.
X
Desktop Bottom Promotion